ദോഹ: ഖത്തർ പബ്ലിക് പ്രോസിക്യൂഷനും സുപ്രീം ജുഡീഷ്യൽ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൺലൈൻ ലേലം ഫെബ്രുവരി 18 ബുധനാഴ്ച നടക്കും. പിടിച്ചെടുത്ത ആഡംബര വസ്തുക്കളാണ് ലേലത്തിലൂടെ വിറ്റഴിക്കുന്നത്.വൈകുന്നേരം 4 മണി മുതൽ 7 മണി വരെയാണ് ലേലം.പ്രമുഖ ബ്രാൻഡുകളുടെ സ്ത്രീകളുടെയും പുരുഷന്മാരുടെയും ആഡംബര ബാഗുകളാണ് ലേലം ചെയ്യുന്നത്.സ്മാർട്ട് ഫോണുകളിൽ 'Courts Auctions' (Mzadat) ആപ്പ് ഡൗൺലോഡ് ചെയ്ത്
ഖത്തർ ഐഡിയും ഫോൺ നമ്പറും ഉപയോഗിച്ച് ലോഗിൻ ചെയ്ത്കൊണ്ട്
നിർദ്ദിഷ്ട സമയത്തിനുള്ളിൽ താല്പര്യമുള്ള ഇനങ്ങൾക്ക് ബിഡ് സമർപ്പിക്കാവുന്നതാണ്.
ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പബ്ലിക് പ്രോസിക്യൂഷൻ ലേല നടപടികൾ ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറ്റിയത്. ......
ദോഹ: അൽ ഷഖാബിലെ ലോഞ്ചിൻസ് ഔട്ട്ഡോർ അരീനയിൽ നടന്നുകൊണ്ടിരിക്കുന്ന അമീർ വാൾ (The Amir’s Sword) അന്താരാഷ്ട്ര കുതിരസവാരി ചാമ്പ്യൻഷിപ്പിന്റെ ആവേശകരമായ ഘട്ടത്തിൽ ഖത്തർ, സൗദി അറേബ്യ, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള റൈഡർമാർ ഉജ്ജ്വല വിജയം കൈവരിച്ചു.സൗദി അറേബ്യയുടെ ഖാലിദ് അൽ ഹാദി 'ഹറി അപ്പി'നൊപ്പം 35.25 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഒന്നാം സ്ഥാനം നേടി. ഖത്തറിന്റെ അബ്ദുള്ള അഹമ്മദ് അൽ ഖുലൈഫി (35.42 സെക്കൻഡ്) രണ്ടാം സ്ഥാനവും സൗദിയുടെ ഹല അൽ റഷീദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ബഹ്റൈന്റെ സുൽത്താൻ അബ്ദുൽ അസീസ് മയൂഫ് അൽ റൊമായിഹി 'എസ്റ്റോറിൽ അൺ പ്രിൻസി'നൊപ്പം 30.10 സെക്കൻഡിൽ ഒന്നാമതെത്തി. ......
ന്യൂഡൽഹി: കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ശബരിമല യുവതീ പ്രവേശന വിഷയം സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു. തിങ്കളാഴ്ച്ചയാണ് ഇതുസംബന്ധിച്ച ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നത്. ......
മേടം (അശ്വതി, ഭരണി, കാർത്തിക 1ാം പാദം): ഇന്ന് അനുകൂലമായ ദിനമാണ്. തൊഴിൽ–വ്യവസായ രംഗങ്ങളിൽ മുന്നേറ്റം പ്രതീക്ഷിക്കാം.......
കൊച്ചി: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) യുടെ 54 മത് സംസ്ഥാന ജനറൽ കൗൺസിൽ ഫെബ്രുവരി 15 ഞായറാഴ്ച്ചആലപ്പുഴ ലിയോ തേർട്ടീൻത്ത് ഹൈസ്കൂളിൽ നടക്കും.രാവിലെ 10 മണിക്ക് ആലപ്പുഴ രൂപത ബിഷപ് ഡോ.ജെയിംസ് റാഫേൽ ആനാപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷെറി ജെ തോമസ് അധ്യക്ഷത വഹിക്കും.സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, ട്രഷറർ രതീഷ് ആൻ്റണി,ആദ്യാത്മിക ഉപദേഷ്ടാവ് മോൺ. ......
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ നിലപാട് സുതാര്യമാകണണമെന്നും ബന്ധപ്പെട്ട പ്രതിനിധികളുമായി ആലോചന യോഗം വിളിക്കണമെന്നും കെആർഎൽ സിസി ആവശ്യപ്പെട്ടു. ......
ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ തിരഞ്ഞെടുപ്പ് ട്രസ്റ്റുകൾ വഴി രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച ആകെ സംഭാവന 3,826.35 കോടി രൂപയെന്ന് റിപ്പോർട്ട്. ഇതിൽ ഭൂരിഭാഗവും ബിജെപിക്കാണ് ലഭിച്ചതെന്നും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ.) പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ......
ന്യൂഡൽഹി: ഇന്ത്യ–യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ പരുത്തി കർഷകരെയും വസ്ത്ര കയറ്റുമതിക്കാരെയും ബാധിക്കുന്ന രീതിയിലാണ് കരാർ നടപ്പാക്കിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ......
തിരുവനന്തപുരം: അവയവ ദാന രംഗത്തെ പരിമിതികളെ മറികടക്കാൻ സഹായിക്കുന്ന വിപ്ലവകരമായ 'എൻ ബ്ലോക്ക്' (En bloc Kidney Transplant - EBKT) സാങ്കേതികവിദ്യ ആധുനിക വൈദ്യശാസ്ത്രത്തിൽ പുതിയ പ്രതീക്ഷയാകുന്നു. പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ വൃക്കകൾ പത്തു വയസ്സുകാരനിൽ വിജയകരമായി വെച്ചുപിടിപ്പിച്ച നേട്ടം, പ്രായം കുറഞ്ഞ ദാതാക്കളിൽ നിന്നുള്ള അവയവമാറ്റത്തിൽ നിലനിന്നിരുന്ന ആശങ്കകൾക്ക് അറുതി വരുത്തിയിരിക്കുകയാണ്.
എന്താണ് 'എൻ ബ്ലോക്ക്' (EBKT) രീതി?
സാധാരണയായി ഒരു ദാതാവിൽ നിന്ന് ഒരു വൃക്കയാണ് സ്വീകർത്താവിലേക്ക് മാറ്റിവെക്കാറുള്ളത്. ......