പുണെ: സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽനിന്നും ഭർതൃവീട്ടുകാരിൽനിന്നും നിരന്തര പീഡനം നേരിട്ടെന്ന പരാതിക്കു പിന്നാലെ 33കാരിയായ ഐടി എൻജിനീയർ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ പുണെയിലാണ് സംഭവം. ......
കൊച്ചി: സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിന് അടിയന്തര സ്റ്റേ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ഉത്തരവ് താൽക്കാലികമായി മരവിപ്പിക്കണമെന്ന ആവശ്യം കോടതി നിരസിച്ചു.
പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ അനുമതി അപേക്ഷയിൽ വിധി പറയുന്നത് ഡിവിഷൻ ബെഞ്ച് മാറ്റിവച്ചു. ......
പാലത്തിന് വീതി കൂട്ടുന്നതിനായി സാങ്കേതിക ന്യായീകരണം തേടാതെ രൂപകല്പനയിൽ മാറ്റങ്ങൾ വരുത്തുകയും ചെലവുകൾ താരതമ്യം ചെയ്യാതിരിക്കുകയും ചെയ്തത് മൂലം കരാറുകാരൻ കോടികൾ ലാഭമുണ്ടാക്കി. കൂടാതെ, പണി നടക്കുന്നതിന് ഏകദേശം മൂന്ന് വർഷം മുൻപുവരെ തുക അനുവദിച്ചതിലൂടെ കരാറുകാരന് 39.27 കോടി രൂപയുടെ അനർഹമായ ആനുകൂല്യവും അധിക സാമ്പത്തിക നേട്ടവും ലഭിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഏകദേശം 51 ലക്ഷം രൂപ ചെലവാക്കിയ പയ്യാമ്പലം അഡ്വഞ്ചർ പാർക്ക് പദ്ധതി ഇപ്പോഴും പൂർത്തിയായിട്ടില്ല. ......
തിരുവനന്തപുരം: കേരള റോഡ് ഫണ്ട് ബോർഡ്, വിനോദസഞ്ചാര വകുപ്പ്, റീബിൽഡ് കേരള എന്നിവയുടെ പദ്ധതി ആസൂത്രണത്തിലും നിർവഹണത്തിലും ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്. കരാറുകൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതും ആവശ്യമായ പഠനങ്ങൾ നടത്താതെ പദ്ധതികൾ നടപ്പാക്കിയതും പൊതുപണം പാഴാകുന്നതിനും സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാകുന്നതിനും കാരണമായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കേരള റോഡ് ഫണ്ട് ബോർഡിന്റെ കരാറുകൾ പൂർത്തിയാക്കുന്നതിലെ കാലതാമസം മൂലം 21.33 കോടി രൂപയുടെ അധിക ചെലവുണ്ടായതായാണ് കണ്ടെത്തൽ. ......
ദോഹ: ഖത്തറും പോർച്ചുഗലും തമ്മിലുള്ള വാണിജ്യ, നിക്ഷേപ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനായി ഖത്തർ ചേംബർ ഉന്നതതല ചർച്ച നടത്തി. ഹോസ്പിറ്റാലിറ്റി, ഫിൻടെക് (സാമ്പത്തിക സാങ്കേതികവിദ്യ), റീട്ടെയിൽ തുടങ്ങി ഇരുരാജ്യങ്ങൾക്കും താല്പര്യമുള്ള പ്രധാന മേഖലകളിലെ സഹകരണ സാധ്യതകളാണ് പ്രധാനമായും അവലോകനം ചെയ്തത്.
ഖത്തർ ചേംബർ ഫസ്റ്റ് വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അഹമ്മദ് ബിൻ തവാർ അൽ കുവാരിയും, അറബ്-പോർച്ചുഗീസ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി വൈസ് പ്രസിഡന്റും ലോവർ ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ് ഉപദേശക സമിതി അധ്യക്ഷനുമായ മിഗുവൽ ഫ്രാസിസില്ലൊയും തമ്മിലാണ് ദോഹയിൽ കൂടിക്കാഴ്ച നടന്നത്.
പോർച്ചുഗലിലെ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഖത്തറി നിക്ഷേപകർക്ക് താല്പര്യമുണ്ടെന്ന് കൂടിക്കാഴ്ചയിൽ മുഹമ്മദ് ബിൻ തവാർ വ്യക്തമാക്കി. ......
ദോഹ: ഖത്തറിലെ ഇസ്ഗാവ (Izghawa), അൽ തുഫൈദ് (Al Thumaid) എന്നിവിടങ്ങളിൽ റോഡ്, അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതായി പൊതുമരാമത്ത് അതോറിറ്റി (അശ്ഗാൽ) അറിയിച്ചു. ഏകദേശം 418 ദശലക്ഷം ഖത്തറി റിയാൽ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ......
ദോഹ: 2026-2027 അക്കാദമിക് വർഷത്തിലെ ഖത്തർ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ ആദ്യ യോഗം ഡെപ്യൂട്ടി അമീറും ട്രസ്റ്റി ബോർഡ് ചെയർമാനുമായ ശൈഖ് അബ്ദുള്ള ബിൻ ഹമദ് അൽഥാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്നു.
കഴിഞ്ഞ അക്കാദമിക് വർഷത്തെ നാലാമത് യോഗത്തിലെ തീരുമാനങ്ങളും ശുപാർശകളും നടപ്പിലാക്കിയതിന്റെ അവലോകനം യോഗത്തിൽ നടന്നു. കൂടാതെ അജണ്ടയിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.
ആരോഗ്യ-വൈദ്യശാസ്ത്ര മേഖലയിൽ പുതിയ 'മാസ്റ്റർ ഓഫ് സയൻസ് ഇൻ ക്ലിനിക്കൽ പ്രാക്ടീസ്' പ്രോഗ്രാം ആരംഭിക്കുന്നതിന് യോഗം അംഗീകാരം നൽകി. ......
ദോഹ: പൊതുഗതാഗത രംഗത്തെ പ്രമുഖ അന്താരാഷ്ട്ര ബഹുമതിയായ ഗ്ലോബൽ ലൈറ്റ് റെയിൽ അവാർഡ്സ് 2026-ൽ ഖത്തർ റെയിൽവേ കമ്പനി (ഖത്തർ റെയിൽ) 'വേൾഡ് വൈഡ് ഓപ്പറേറ്റർ ഓഫ് ദി ഇയർ' പുരസ്കാരം നേടി. ദോഹ മെട്രോ, ലുസൈൽ ട്രാം ശൃംഖലകളിലുടനീളം ഖത്തർ റെയിൽ കാഴ്ചവെച്ച മികച്ച പ്രവർത്തനക്ഷമത, ലോകോത്തര സുരക്ഷാ മാനദണ്ഡങ്ങൾ, ഉപഭോക്തൃ സേവനം, സുസ്ഥിരത, നവീകരണം എന്നിവയ്ക്കുള്ള അംഗീകാരമായാണ് ഈ നേട്ടം.
ലണ്ടനിൽ നടന്ന ചടങ്ങിൽ ഖത്തർ റെയിൽ സി.ഇ.ഒ ജാസിം മുഹമ്മദ് അൽ അൻസാരിയും മുതിർന്ന മാനേജ്മെന്റ് പ്രതിനിധികളും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
ലോകത്തിലെ മുൻനിര റെയിൽ ഓപ്പറേറ്റർമാർക്കിടയിൽ ഖത്തർ റെയിലിന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതാണ് ഈ നേട്ടമെന്ന് സി.ഇ.ഒ ജാസിം മുഹമ്മദ് അൽ അൻസാരി പറഞ്ഞു. ......
ദോഹ: സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന 'ഗ്യാസ്ട്രോസീറോ ഫൈറ്റോ ഫൈബർ ഡ്രിങ്ക്' (GastroZero Phyto Fiber Drink) എന്ന വണ്ണം കുറയ്ക്കുന്നഉൽപ്പന്നത്തിനെതിരെ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാസപരിശോധനയിൽ ഈ ഉൽപ്പന്നത്തിൽ അനുവദനീയമല്ലാത്ത മരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഡ്രഗ് ക്വാളിറ്റി ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഉൽപ്പന്നത്തിൽ 'സിബുട്രാമൈൻ' (Sibutramine), 'സിൽഡെനാഫിൽ' (Sildenafil) എന്നീ മരുന്നുകൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. ......
വടകര മന്ദരത്തൂർ സ്വദേശിനി തങ്കമണിയാണ് മരിച്ചത് 49 വയസായിരുന്നു. ഗർഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയയായിരുന്നു.......