തിരുവനന്തപുരം: കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നതായി വെളിപ്പെടുത്തി മലയാളം സീരിയൽ നടി രേഖ രതീഷ് പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ചില യൂട്യൂബ് ചാനലുകളുടെയും യൂട്യൂബേഴ്സിന്റെയും നിരന്തര ഇടപെടലുകളും ആരോപണങ്ങളുമാണ് തനിക്കെതിരെ മാനസിക പീഡനമായി മാറിയതെന്ന് നടി വിഡിയോയിൽ പറയുന്നു.
തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം ഇത്തരക്കാർക്കായിരിക്കുമെന്ന ഗൗരവമായ മുന്നറിയിപ്പും രേഖ വിഡിയോയിൽ ഉന്നയിക്കുന്നു. ......
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാനയ്ക്ക് എതിര് നിൽക്കുന്ന സഭാ നേതൃത്വത്തിൻ്റെ മാനസാന്തരത്തിനായി വൺ ചർച്ച് വൺ കുർബാന മൂവ്മെൻറിൻ്റെ നേതൃത്വത്തിൽ വിശ്വാസികൾ വിഭൂതി ദിനമായ ഇന്നലെ നഗരത്തിൽ ചാക്ക് ധരിച്ച് നെറ്റിയിൽ ചാരം കൊണ്ട് കുരിശ് വരച്ച് പ്രാർത്ഥന റാലി നടത്തി.
വൈകിട്ട് 5.30-ന് കച്ചേരിപ്പടി സൻ ജോ കോൺവെന്റിൽ നടന്ന ഏകീകൃത കുർബാനയ്ക്കുശേഷം സെൻ്റ് ആൽബർട്ട് സ് സ്കൂളിന് മുൻപിൽ നിന്നും ഹൈക്കോടതി ജംഗ്ഷൻ മറൈൻഡ്രൈവ് വഴി അരമനക്ക് മുമ്പിലെത്തി. തുടർന്ന് ബൈബിൾ വായനയും പ്രാർത്ഥനയും നടത്തിയ ശേഷം വിശ്വാസികൾ പറരിഞ്ഞു. ......
തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ കേരളവും ഝാർഖണ്ഡുമായുള്ള മത്സരം സമനിലയിൽ പിരിഞ്ഞു.......
കരിങ്ങാച്ചിറ : മറ്റുള്ളവരോട് സംസാരിക്കാനും അവരുടെ പ്രശ്നങ്ങൾ കേൾക്കാനും നമ്മുടെ ഹൃദയവാതിലുകൾ തുറന്നിടണം. എങ്കിൽ മാത്രമേ നോമ്പിന് അർത്ഥമുണ്ടാകൂ എന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. ......
ന്യൂഡൽഹി: വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങളിൽ യുവതികളും യുവാക്കളും പരമാവധി ജാഗ്രത പാലിക്കണമെന്ന് സുപ്രീംകോടതി. വിവാഹത്തിന് മുമ്പ് ആൺകുട്ടിയും പെൺകുട്ടിയും തമ്മിൽ പൂർണ വിശ്വാസബന്ധം ഉണ്ടാകില്ലെന്ന യാഥാർഥ്യം മനസിലാക്കി വേണം ഇത്തരം ബന്ധങ്ങളിലേക്ക് കടക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ......
ചെങ്ങന്നൂർ: കീഴ്ച്ചേരിമേൽ ശാസ്താംകുളങ്ങര നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾ ആരംഭിച്ചു. തന്ത്രി താഴമൺ മഠം കണ്ഠരരു ബ്രഹ്മദത്തൻ കൊടിയേറ്റി.
കൊടിയേറ്റ് സദ്യയും നടന്നു.
ഫെബ്രുവരി 25 ന് ആറാട്ടോടു കൂടി സമാപിക്കും. ......
ദേശീയ ജനാധിപത്യ സഖ്യം സംസ്ഥാന നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു. എൻഡിഎ ചെയർമാനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ശ്രീ രാജീവ് ചന്ദ്രശേഖർ നേതൃത്വക്യാമ്പ് ഉദ്ഘാടനം ചെയ്തു. എൻഡിഎ കൺവീനറും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമായ ശ്രീ തുഷാർ വെള്ളാപ്പള്ളി അധ്യക്ഷതവഹിച്ചു.
വികസിത കേരളം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനത്തിന് എൻഡിഎയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതതെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വികസിത കേരളം സൃഷ്ടിക്കണം കേരളത്തിൽ മാറ്റം വരണം എന്ന് ആഗ്രഹിക്കുന്ന രണ്ട് രാഷ്ട്രീയ കക്ഷികൾ ആണ് ഇന്ത്യയുടെ ഭാഗമായത്.നാഷണൽ ഫാർമേഴ്സ് പാർട്ടി, ജനാധിപത്യ രാഷ്ട്രീയ സഭ എന്നീ പാർട്ടികൾ എൻഡിഎയുടെ ഘടകകക്ഷികൾ ആയി. ......
മുംബൈ: 2047-ഓടെ 'വികസിത ഭാരതം' എന്ന കേന്ദ്രസർക്കാർ ലക്ഷ്യം മുൻനിർത്തി കയറ്റുമതി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ രണ്ട് പുതിയ വായ്പാ പദ്ധതികൾ ആവിഷ്കരിച്ചു. 'യൂണിയൻ നിര്യാത് സുഗം', 'യൂണിയൻ നിര്യാത് പ്രോത്സാഹൻ യോജന' എന്നീ പേരുകളിലുള്ള ഈ പദ്ധതികൾ വഴി ഈട് ഇല്ലാതെ തന്നെ കയറ്റുമതിക്കാർക്ക് പ്രവർത്തന മൂലധനം ലഭ്യമാകും. ......
തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന ചരിത്ര പ്രസിദ്ധമായ മച്ചാട് മാമാങ്കത്തിനെക്കുറിച്ച് ഡോക്യുമെന്ററി ഒരുങ്ങുന്നു. മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറും, എഴുത്തുകാരനുമായ ഷാജി പട്ടിക്കരയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. ......