ദോഹ:പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ സമ്മാനമായ പുണ്യങ്ങള്‍ നിറഞ്ഞൊഴുകുന്ന റമദാന്സമാഗതമായിരിക്കുന്നു.ഇന്നലെ സൗദി അറേബ്യ യിലെ തുമൈറിൽ മാസപ്പിറവി കണ്ടതോടെയാണ് റമദാൻവ്രതനാളുകൾക്കുതുടക്കംകുറിച്ചത് .ജീവിത സാഹചര്യങ്ങളില്‍ വന്നുപോയ പാപക്കറകള്‍ മായ്ക്കാനുള്ള അസുലഭാവസരത്തിന്റെനിറവിലാണ് പ്രവാസലോകത്തെ വിശ്വാസിസമൂഹവും.
സഹജീവികളായ നിര്‍ധനരിലേക്ക് സഹായാസ്തങ്ങള് നീട്ടി പുണ്യംകൊയ്തെടുക്കാനുള്ളസുവര്ണാവസരംകൂടിയായ റമദാൻ പ്രവാസികൾക്ക് ജാതി മത ഭേദമന്യേയുള്ള
സമൂഹ നോമ്പ് തുറകളുടെതു കൂടിയാണ്. സുദിനങ്ങളെ പ്രാർത്ഥനാ സജ്ജമാക്കാൻ പള്ളികൾ കൂടുതൽ സൗകര്യപ്രദ മാക്കികഴിഞ്ഞു.
ഖത്തർ ചാരിറ്റിയും, ഈദ് ചാരിറ്റിയും പ്രവാസി സമൂഹത്തിനായി രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ പതിവുപോലെ ഇഫ്താർ കൂടാരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ......
ഡബ്ളി യു എം സിയുടെ കുടുംബ സംഗമമായ “സ്നേഹക്കൂട് 2026 "
Bonds of Love”ഖത്തറിലെ ഉമ്മ് അൽ അമാഡ് ഫാമിലി ഫാമിൽ സംഘടിപ്പിച്ചു.
അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേർന്ന നടത്തിയ ആഘോഷങ്ങൾ പരസ്പര സ്നേഹത്തിന്റേയും, ഐക്യത്തിന്റേയും, പ്രഖ്യാപനം കൂടിയായി.
കുട്ടികൾക്കും വനിതകൾക്കും, മുതിർന്നവർക്കുമായി ഒരുക്കിയ കളികളും വിനോദപരിപാടികളും സംഗമത്തിന് കൂടുതൽ നിറം പകർന്നു. ഓരോരുത്തരും കളികളിലും വിനോദ പരിപാടികളിലും പങ്കെടുത്തത് സ്നേഹകൂടിനെ കൂടുതൽ ശോഭനമാക്കി.
കളികളിലും, വിനോദ മത്സരങ്ങളിലും,
“കീലേരി അച്ചു & ടീം”, “രംഗണ്ണൻ & ടീം”, “ദശമൂലം ദാമു & ടീം”, “മണവാളൻസ് & ടീം” എന്നീ നാല് ടീമുകൾ തമ്മിൽ ആവേശകരമായ മത്സരം നടന്നു.
ചിരിയോടും കൈയടിയോടും കൂടിയ മത്സരം അവസാനിക്കുമ്പോൾ “കീലേരി അച്ചു & ടീം” വിജയികളായി.
സൗഹൃദം കൂടുതൽ ശക്തമാക്കാൻ അനൗപചാരിക സംഗമം എല്ലാവർക്കും ഒരു മനോഹര അവസരമായി.
ഒരുമയും സ്നേഹവും തന്നെയാണ് WMCയുടെ ശക്തിയെന്ന സന്തോഷകരമായ അനുഭവം ഓരോ മത്സരങ്ങളിലും പങ്കെടുത്ത അംഗങ്ങൾക്ക് അനുഭവമായി.
ലൈവ്’ ഡിന്നറിനൊപ്പം “ചുരിക” ബാൻഡിന്റെ സംഗീതവും ചേർന്നപ്പോൾ സായാഹ്നം കൂടുതൽ ആവേശകരമായി. ......
ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസിലും കണ്ഠരര് രാജീവർക്ക് ജാമ്യം ലഭിച്ചു.......
ദോഹ. വിവിധ ഭാഷകളിലായി നൂറ് പുസ്തകങ്ങള്‍ രചിച്ച ഡോ.അമാനുല്ല വടക്കാങ്ങരക്ക് ഗ്ളോബല്‍ റിഥം കള്‍ചറല്‍ ക്ളബ്ബിന്റെ ആദരം.......
കർണാടകം: സംസ്ഥാനത്ത് നേതൃമാറ്റത്തിനായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ അനുയായികൾ തീവ്രപരിശ്രമം നടത്തുന്നുണ്ട്. ശിവകുമാറിന്റെ സഹോദരനും മുൻ എം പിയുമായ ഡി കെ സുരേഷാണ് രഹസ്യ നീക്കങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. ......
കൊച്ചി: നികുതി രേഖകൾ ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് നടി ഹണി റോസിന് നൽകിയ കാരണം കാണിക്കൽ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിയെങ്കിലും താരത്തിന് ജിഎസ്ടി വകുപ്പിന്റെ കുരുക്കിൽ നിന്നും അത്ര വേഗം രക്ഷപെടാനാകില്ലെന്ന് സാമ്പത്തിക വിദഗ്ധർ. വിവിധ വർഷങ്ങളിലെ നികുതി രേഖകൾ ആവശ്യപ്പെട്ട് ഒന്നിച്ച് നൽകിയ നോട്ടീസാണ് ഇപ്പോൾ ഹൈക്കോടി റദ്ദാക്കിയിരിക്കുന്നത്. ......
സംസ്ഥാനത്തെ മദ്യത്തിൽ മുക്കി കൊല്ലുന്നതാണ് പുതിയ മദ്യ നയയെന്ന് മലങ്കര ഓർത്തഡോക്സ് സഭ അൽമായ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ.
സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചത് സംശയകരമായി തോന്നുന്നു. ......
കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം. ഇനിയുള്ള ദിനങ്ങളിൽ മോസ്കുകളിൽ പ്രത്യേക നമസ്കാരങ്ങളും പ്രാർത്ഥനകളും നടക്കും.
ഇന്നലെ മാസപ്പിറവി കണ്ടതായി സ്ഥിരീകരണം ഇല്ലാത്തതിനാലാണ്, ശഅബാൻ മുപ്പത് പൂർത്തിയാക്കി വിശ്വാസികൾ നാളെ വ്രതാരംഭം കുറിക്കുന്നത്. ......

തിരുവനന്തപുരം: ബ്രെയ്ലി ലിപിയിലൂടെ നിയമം പഠിച്ച് കേരള ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ തന്യാനാഥനെ ഡിഫറന്റ് ആര്‍ട് സെന്റര്‍ ആദരിച്ചു. ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടന്ന ലോക സാമൂഹ്യനീതി വാരാചരണത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് തന്യാനാഥനെ ഡി.എ.സി ചെയര്മാന് ജിജി തോംസണ്‍ ഐ.എ.എസ്, എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചാദരിച്ചത്. പൊതുസമൂഹത്തെയും ഭിന്നശേഷി സമൂഹത്തെയും തുല്യതയോടെ ഉള്‍ക്കൊള്ളുന്ന നീതിയുടെ തുലാസ് ഉയര്‍ത്തിയാണ് ചടങ്ങ് തന്യാനാഥന് ഉദ്ഘാടനം ചെയ്തത്.
ആഗ്രഹങ്ങള്‍ക്ക് പരിമിതികള്‍ തടസ്സമല്ലെന്നും ദൃഢനിശ്ചയത്തോടെ മനസ്സൊരുക്കിയാല്‍ ഏത് ലക്ഷ്യവും കൈയെത്തുംദൂരത്താണെന്നും ഉദ്ഘാടനത്തിനിടെ തന്യാനാഥന് പറഞ്ഞു. ഡിഫറന്റ് ആര്‍ട് സെന്റര്‍ പരിമിതരുടെ ആഗ്രഹങ്ങള്‍ക്ക് വലിയ പിന്തുണയും പ്രോത്സാഹനവുമാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത്തരമൊരു അംഗീകാരം കിട്ടിയ ശേഷമുള്ള ആദ്യത്തെ സന്ദര്‍ശനം ഡിഫറന്റ് ആര്‍ട് സെന്റര്‍ തന്നെയാകണമെന്ന ആഗ്രഹമാണ് സഫലമായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ബി.കെ.ജി ഹോള്‍ഡിംഗ് ചെയര്മാന് കെ.ജി ബാബുരാജന് മുഖ്യാതിഥിയായി. ഡിഫറന്റ് ആര്‍ട് സെന്റര്‍ ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍ പങ്കെടുത്തു. ......