കൊച്ചി : വരാനിരിക്കുന്ന ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ ഔദ്യോഗിക പെയിൻ റിലീഫ് & റിക്കവറി പാർട്ണറായി ഇന്ത്യയിലെ പ്രമുഖ സ്പോർട്സ് ഫിറ്റ്നസ് ബ്രാൻഡായ അപ്യുവർഫിറ്റിനെ (UpUrFit) പ്രഖ്യാപിച്ചു. താരങ്ങളുടെ ആരോഗ്യം, കായികക്ഷമത, പരിക്കുകളിൽ നിന്നുള്ള വേഗത്തിലുള്ള മോചനം എന്നിവയ്ക്ക് മുൻഗണന നൽകുന്ന ക്ലബ്ബിന്റെ നയത്തിന്റെ ഭാഗമായാണ് ഈ തന്ത്രപരമായ പങ്കാളിത്തം.
കായികതാരങ്ങൾക്കും ഫിറ്റ്നസ് പ്രേമികൾക്കുമായി നൂതനമായ പെയിൻ റിലീഫ് സൊല്യൂഷനുകൾ വികസിപ്പിക്കുന്ന ഇന്ത്യയിലെ ശ്രദ്ധേയമായ ബ്രാൻഡാണ് അപ്യുർഫിറ്റ്. ......
ദോഹ: വിശുദ്ധ റമദാൻ പ്രമാണിച്ച് രാജ്യത്തെ സർക്കാർ സ്കൂളുകളുടെയും കിൻഡർഗാർട്ടനുകളുടെയും (കെ.ജി) പുതിയ പ്രവർത്തന സമയം വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) പ്രഖ്യാപിച്ചു. പുതിയ സമയക്രമം അനുസരിച്ച് വിദ്യാർഥികൾക്ക് പ്രതിദിനം മൂന്നര മണിക്കൂർ മാത്രമായിരിക്കും ക്ലാസുകൾ ഉണ്ടായിരിക്കുക.
കിൻഡർഗാർട്ടനുകൾ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ സർക്കാർ സ്കൂളുകളും റമദാനിൽ രാവിലെ 9 മണിക്ക് പ്രവർത്തനം ആരംഭിച്ച് ഉച്ചയ്ക്ക് 12.30-ന് അവസാനിക്കും. ......
ദോഹ: വിശുദ്ധ റമദാൻ മാസത്തിൽ രാജ്യത്തെ ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും ഔദ്യോഗിക പ്രവൃത്തി സമയം ഖത്തർ സെൻട്രൽ ബാങ്ക് (QCB) പ്രഖ്യാപിച്ചു. പുതിയ നിർദ്ദേശപ്രകാരം ബാങ്കുകളുടെ പ്രതിദിന ജോലി സമയം അഞ്ച് മണിക്കൂറായിരിക്കും.
റമദാനിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ബാങ്കുകൾ പ്രവർത്തിക്കുക. ......
കൊച്ചി : വരാനിരിക്കുന്ന ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ ഔദ്യോഗിക മെഡിക്കൽ പാർട്ണറായി പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായ ആസ്റ്റർ മെഡ്സിറ്റിയെ പ്രഖ്യാപിച്ചു. ക്ലബ്ബിലെ താരങ്ങളുടെയും സ്റ്റാഫിന്റെയും ആരോഗ്യം, ശാരീരികക്ഷമത, മികച്ച ചികിത്സാ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതാണ് ഈ പങ്കാളിത്തം.
ലോകോത്തര നിലവാരത്തിലുള്ള രോഗനിർണ്ണയ സംവിധാനങ്ങളും ചികിത്സാ സൗകര്യങ്ങളുമുള്ള ആസ്റ്റർ മെഡ്സിറ്റി, ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കായികക്ഷമത നിലനിർത്തുന്നതിലും പരിക്കുകളിൽ നിന്നുള്ള വേഗത്തിലുള്ള വീണ്ടെടുപ്പിലും നിർണ്ണായക പങ്ക് വഹിക്കും. ......
ദോഹ: ഖത്തറിലെ ഹമദ് തുറമുഖത്ത് പുതിയ ചരിത്രം കുറിച്ച് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്നായ 'എം.എസ്.സി മാരിയെല്ല' (MSC Mariella) നങ്കൂരമിട്ടു. ഹമദ് തുറമുഖത്തിന്റെ പ്രവർത്തനചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും വലിയൊരു അൾട്രാ-ലാർജ് കണ്ടെയ്നർ വെസൽ (ULCV) ഇവിടെ എത്തുന്നത്. ......
2026 ഫെബ്രുവരി 17-ന് ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (NIOT)യിൽ നടന്ന സമുദ്ര ജീവശാസ്ത്രത്തിലും നീല സമ്പദ്വ്യവസ്ഥയിലും മാനവവിഭവശേഷി നിർമ്മാണത്തിനുള്ള ദേശീയ ശില്പശാലയിൽ NIOTയുമായി കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (KUFOS) ഒരു നാഴികക്കല്ലായ ധാരണാപത്രത്തിൽ (MoA) ഒപ്പുവച്ചു.
ഇന്ത്യാ ഗവൺമെന്റിന്റെ ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ (MoES) ആഴക്കടൽ ദൗത്യം/ ഡീപ് ഓഷ്യൻ മിഷന്റെ (DOM) വെർട്ടിക്കൽ 6 പ്രകാരം, കുഫോസിൽ എം.എസ്സി. മറൈൻ ബയോളജി പ്രോഗ്രാം ശക്തിപ്പെടുത്തുന്നതിനായി NIOT ₹4.122 കോടിയുടെ സാമ്പത്തിക സഹായം നൽകും, അത്യാധുനിക സമുദ്ര ജീവശാസ്ത്ര വിദ്യാഭ്യാസം നടപ്പിലാക്കുന്നതിനും നീല സമ്പദ്വ്യവസ്ഥയിൽ നൈപുണ്യമുള്ള മനുഷ്യവിഭവശേഷി സൃഷ്ടിക്കുന്നതിനും ധാരണാപത്രം ലക്ഷ്യമിടുന്നു. ......
ദോഹ: ദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഈവനിംഗ് ഷിഫ്റ്റിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ഉദ്ഘാടനവും ഇൻസ്റ്റലേഷൻ ചടങ്ങും വിപുലമായ പരിപാടികളോടെ നടന്നു. സ്കൂൾ കെ.ജി ഹാളിൽ നടന്ന ചടങ്ങ് വിദ്യാർത്ഥികളിൽ നേതൃപാടവവും അച്ചടക്കവും സേവനമനോഭാവവും വളർത്തുന്നതിൽ പുതിയൊരു നാഴികക്കല്ലായി മാറി.
സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: പ്രായം വെറുമൊരു അക്കമാണെന്ന് വീണ്ടും തെളിയിക്കുകയാണ് 93 വയസുകാരനായ ടി രാജഗോപാൽ. കൊച്ചി മാരത്തോണിന്റെ ട്രാക്കിൽ ആവേശമായി മാറിയ ഈ പാലക്കാട് സ്വദേശി, തന്റെ തൊണ്ണൂറ്റിമൂന്നാം വയസിലും മൂന്ന് കി.മി മാരത്തോൺ പൂർത്തിയാക്കിയാണ് കാണികളെ വിസ്മയിപ്പിച്ചത്. ......
കൊച്ചി : എം കെ അർജുനൻ മാസ്റ്റർ ഫൗണ്ടേഷന്റെ എംടിഎച്ച് അർജുനോപഹാരം 2026 മാർച്ച് ഒന്നിന് ഞായറാഴ്ച വൈകിട്ട് 5 30 എറണാകുളം കേരള ഫൈനാർട്സ് സൊസൈറ്റി ഹാളിൽ സംഘടിപ്പിക്കുന്നു. എം കെ അർജുനൻ മാസ്റ്ററുടെ 90ആം ജന്മദിനമാണ് മാർച്ച് ഒന്ന്. ......
കൊച്ചി: ലോക ബാങ്ക് സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അഗ്രി നെക്സ്റ്റ് സമ്മിറ്റ് 2026 ഫെബ്രുവരി 20 നു കൊച്ചി ഡിജിറ്റൽ ഹബ്ബിൽ നടത്തും. പുത്തൻ സാങ്കേതികവിദ്യാ സങ്കേതങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനത്തെ കാർഷിക മേഖലയെ കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതും ആധുനികവൽക്കരിക്കുന്നതിനുമായുള്ള നൂതന പദ്ധതികൾ ആവിഷ്കരിക്കുന്നതിനായാണ് കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ സമ്മിറ്റ് നടത്തുന്നത്.
മേഖലാതലത്തിൽ നടത്തിയ വിവിധ ശില്പശാലകളിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന കാർഷിക പ്രശ്നങ്ങളുൾക്കൊള്ളുന്ന ആശയങ്ങൾ, പൈലറ്റ് പദ്ധതികൾ, വാണിജ്യ പങ്കാളിത്തം എന്നിവയ്ക്ക് സാങ്കേതിക പരിഹാരങ്ങൾ നിർദ്ദേശിച്ചുകൊണ്ടുള്ള ചർച്ചകളായിരിക്കും സമ്മിറ്റിൽ നടക്കുക. ......