കൊച്ചി : സംസ്ഥാനത്ത് മദ്യശാലകളുടെ പ്രവർത്തന സമയം രാപകൽ വ്യത്യാസമില്ലാതെ നാട്ടിൽ മദ്യമൊഴുക്കുന്ന സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി. ഇത് അങ്ങേയറ്റം പ്രതിഷേധാർഹർവും അപലപനീയവുമാണെന്ന് ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ......
കൊച്ചി : 2018 ലെ മഹാപ്രളയ വേളയില്‍ നിരവധി ജീവനുകള്‍ രക്ഷിച്ച് സംസ്ഥാനത്തിന്റെ സ്നേഹപാത്രമായിരിക്കേ വാഹനാപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളി യുവാവിന്റെ ആശ്രിതര്‍ക്കായി സൗജന്യ പാര്‍പ്പിടം ഉള്‍പ്പെടെ സാധ്യമായ എല്ലാ സഹായ നടപടികളും എടുത്തിട്ടുള്ളതായി ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.പൂന്തുറ സ്വദേശി ജിനീഷ് ജെറോണിന്റെ മരണത്തോടെ ജീവിതം ഇരുളടഞ്ഞുപോയ കുടുംബത്തോടുള്ള സാമൂഹിക ബാധ്യത ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ടിരുന്ന ഹര്‍ജി ഇതോടെ ചീഫ് ജസ്റ്റീസ് സൗമന്‍ സെന്‍, ജസ്റ്റീസ് വി എം ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് തീര്‍പ്പാക്കി.
വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ആയിരക്കണക്കിന് ആളുകളെ സ്വര്‍ഗത്തില്‍ നിന്ന് മാലാഖമാരെപ്പോലെ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളി സമൂഹത്തോടുള്ള നിയമപരവും ഭരണഘടനാപരവുമായ കടമകള്‍ നിറവേറ്റാനും പ്രത്യേകിച്ച് ജിനീഷ് ജെറോമിന്റെ ആശ്രിതര്‍ക്കു മതിയായ തുണയേകാനും സംസ്ഥാനത്തോടും അതിനു കീഴിലുള്ള സ്ഥാപനങ്ങളോടും കല്‍പ്പിക്കണമെന്നായിരുന്നു അഡ്വ. മാത്യൂസ്. ......
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഏറെക്കാലമായി നിലനിന്നിരുന്ന ചില നിയമപരമായ സങ്കീർണ്ണതകൾക്കും പതിനായിരക്കണക്കിന് അധ്യാപകരുടെ ആശങ്കകൾക്കും ശാശ്വത പരിഹാരം കാണുന്ന സുപ്രധാനമായ ചില തീരുമാനങ്ങൾ സർക്കാർ കൈക്കൊണ്ടിരിക്കുകയാണ് എന്ന് മന്ത്രി വി ശിവൻകുട്ടി
1.ഭിന്നശേഷി നിയമനവും അധ്യാപകരുടെ അപ്രൂവലും
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയാറിലെ ഭിന്നശേഷി നിയമപ്രകാരം മൂന്ന് ശതമാനം സംവരണവും, രണ്ടായിരത്തി പതിനേഴിൽ അത് നാല് ശതമാനമായും നിശ്ചയിച്ചിരുന്നു. എന്നാൽ എയ്ഡഡ് സ്കൂളുകളിൽ ഇത് നടപ്പിലാക്കുന്നതിൽ വലിയ കാലതാമസമുണ്ടായി. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയാറ് മുതലുള്ള മുൻകാല പ്രാബല്യത്തോടെ ഇത് നടപ്പിലാക്കാൻ ഉത്തരവിട്ടു. ......
തിരൂർ സ്വദേശിയായ അൽക്കു എന്ന ഷെഫീഖിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. 15 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 58 കുപ്പി ബിയറും ഇയാളിൽനിന്ന് പിടികൂടി.......

ആശുപത്രിയിൽ കുട്ടികൾക്ക് അടിയന്തിര പ്രാധാന്യത്തോടെ ചികിത്സ നൽകിയില്ല എന്നത് സംബന്ധിച്ച് ബാലാവകാശ കമ്മീഷൻ പുറപ്പെടുവിച്ച പൊതു നിർദ്ദേശങ്ങൾ നടപ്പിലാക്കിയതായി ആരോഗ്യ വകുപ്പിന്റെ വ്യക്തത. കമ്മീഷൻ ഇത് സംബന്ധിച്ച് നൽകിയ നിർദ്ദേശങ്ങൾ പാലിക്കുവാൻ സർക്കാറിന്റെ എല്ലാ ആരോഗ്യ സ്ഥാപന മേധാവികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിങിന് ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റിലെ വിജിലൻസ് വിഭാഗം ഇത് സംബന്ധിച്ച് നൽകിയ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു. ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ കുട്ടികൾക്ക് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ആശുപത്രികൾ ബാലാവകാശ സൗഹൃദമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണം. അടിയന്തിര ഘട്ടങ്ങളിൽ പരിക്ക് പറ്റി വരുന്ന കുട്ടികൾക്ക് പരമാവധി വേഗത്തിൽ ചികിത്സ ഉറപ്പ് വരുത്തണം.കുട്ടികൾക്ക് ഭയം ഉണ്ടാകുന്ന രീതിയിൽ പെരുമാറുന്നത് സാക്ഷര സമൂഹത്തിന് ചേർന്നതല്ലെന്ന് മനസ്സിലാക്കി സഹാനുഭൂതിയോടെ പെരുമാറുന്നതിന് ആരോഗ്യ പ്രവർത്തകർക്ക് ആവിശ്യമായ നിർദ്ദേശങ്ങൾ നൽകണം. ചികിത്സ തേടി വരുന്ന കുട്ടികളോട് ബാല സൗഹൃതപരമായ സമീപനം ആരോഗ്യ പ്രവർത്തകർ സ്വീകരിക്കുവാൻ ശ്രദ്ധിക്കണം. പരാതിക്കിടയായ രീതിയിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാനും ആരോഗ്യ പരിരക്ഷയും സുരക്ഷിതവും സുതാര്യവുമാക്കുന്നതിനും ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും സുരക്ഷ ഉറപ്പാക്കാൻ സി സി ടി വി ആരോഗ്യ സ്ഥാപനങ്ങളിൽ സ്ഥാപിക്കുവാൻ എല്ലാ സർക്കാർ ആശുപത്രികളിലും നടപടി സ്വീകരിക്കണം. എന്നീ നിർദ്ദേശങ്ങളാണ് നടപ്പിലാക്കിയതെന്ന് ആരോഗ്യ വകുപ്പ് വിജിലൻസ് നിലവിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ ജൂലൈ മാസമാണ് കമ്മീഷൻ അംഗം സിസിലി ജോസഫ് ഉത്തരവ് പുറപ്പെടുവിച്ചത്. ......
കാൽ നൂറ്റാണ്ട് കാലം മുടങ്ങിക്കിടന്ന സീപോർട്ട്– എയർപോർട്ട് റോഡിൻ്റെ നിർമാണം പുനരാരംഭിക്കുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട എച്ച് എം ടി - എൻ എ ഡി ഭാഗത്ത് റോഡിൻ്റെ നിർമ്മാണത്തിന് മുന്നോടിയായുള്ള കാട് വെട്ടിത്തെളിക്കലും ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചു. ......
കൊച്ചി :- ബി എസ് എൻ എൽ എറണാകുളം ബിസിനസ്സ് ഏരിയയിൽ ഒരു വർഷത്തേക്ക് അപ്രെന്റിസ് ട്രെയിനികളെ നിയമിക്കുന്നു.......
തിരുവനന്തപുരം: ഇന്ത്യയില്‍ മുസ് ലിംകള്‍ സുരക്ഷിതരാണെന്ന കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവന ബിജെപി ഭരണകൂടത്തെ തൃപ്തിപ്പെടുത്താനുള്ള ഹീനമായ ശ്രമത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. രാജ്യത്തെ യഥാര്‍ഥ സാമൂഹിക, രാഷ്ട്രീയ സാഹചര്യം കണ്ടില്ലെന്ന് നടിക്കുന്ന കാന്തപുരത്തിന്റെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹവും വസ്തുതാ വിരുദ്ധവുമാണ്. ......