ബംഗളൂരു: രാഷ്ട്രീയ സ്വയംസേവക സംഘത്തിന് (ആർഎസ്എസ്) എതിരായ വിമർശനം ശക്തമാക്കി കർണാടക ഗ്രാമവികസന–പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖർഗെ. ആർഎസ്എസ് കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന ആരോപണം ആവർത്തിച്ച മന്ത്രി, ഇത് തടയാൻ കോൺഗ്രസ് സർക്കാർ നിയമം കൊണ്ടുവരുന്നത് പരിഗണിക്കുമെന്ന് വ്യക്തമാക്കി. ......
ദുബൈ: തെക്കൻ ഇറാനിലെ വിവിധ പ്രദേശങ്ങളിൽ വ്യാഴാഴ്ച റോക്കറ്റ് വിക്ഷേപണം നടത്താൻ പദ്ധതിയുണ്ടെന്ന് അറിയിച്ച് ഇറാൻ ‘നോട്ടീസ് ടു എയർമൻ’ (NOTAM) പുറപ്പെടുവിച്ചു. യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വെബ്സൈറ്റാണ് ഇക്കാര്യം അറിയിച്ചത്. ......
ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടെന്ന അഭ്യൂഹങ്ങൾ ഇസ്രയേൽ ഔദ്യോഗികമായി നിഷേധിച്ചു. നെതന്യാഹുവിന് കാൻസർ ഇല്ലെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കൽ റിപ്പോർട്ടും അധികൃതർ പുറത്തുവിട്ടു. ......
ദോഹ: വിശുദ്ധ റമദാൻ മാസത്തിൽ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ദോഹ മെട്രോയുടെയും ലുസൈൽ ട്രാമിന്റെയും പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. ഫെബ്രുവരി 17-ന് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം റമദാൻ കാലയളവിൽ പുലർച്ചെ വരെ സർവീസുകൾ ലഭ്യമായിരിക്കും.ശനി മുതൽ വ്യാഴം വരെ രാവിലെ 5:30-ന് സർവീസ് ആരംഭിച്ച് പുലർച്ചെ 1:30-ന് അവസാനിക്കും.
വെള്ളിയാഴ്ച രാവിലെ 9:30 മുതൽ പുലർച്ചെ 1:30 വരെയായിരിക്കും സർവീസ്.ശനി മുതൽ വ്യാഴം വരെ രാവിലെ 5:30 മുതൽ പുലർച്ചെ 2:00 വരെയും
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:30 മുതൽ പുലർച്ചെ 2:00 വരെയാണ് ലുസൈൽ ട്രാമിന്റെ പ്രവർത്തന സമയം.റമദാൻ മാസത്തിലെ തിരക്കേറിയ വൈകുന്നേരങ്ങളിലും പ്രാർത്ഥനാ സമയങ്ങളിലും യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്രാസൗകര്യം ഉറപ്പാക്കുന്നതിനാണ് സമയം നീട്ടിയിരിക്കുന്നത്. ......
ദോഹ: ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസ്സൻ അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം രാജ്യത്തെ സുപ്രധാന ഭരണപരിഷ്കാരങ്ങൾക്കും അന്താരാഷ്ട്ര കരാറുകൾക്കും അംഗീകാരം നൽകി.വിശുദ്ധ റമദാൻ മാസത്തിന്റെ വരവിനോടനുബന്ധിച്ച് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്കും ഖത്തറിലെ സ്വദേശികൾക്കും പ്രവാസികൾക്കും ലോക മുസ്ലീംങ്ങൾക്കും മന്ത്രിസഭ ആശംസകൾ നേർന്നു. രാജ്യം കൂടുതൽ അഭിവൃദ്ധിയിലേക്കും സുരക്ഷിതത്വത്തിലേക്കും നീങ്ങട്ടെയെന്ന് യോഗം ആശംസിച്ചു.ധനമന്ത്രാലയത്തിന് കീഴിലുള്ള ചില അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റുകളുടെ പുനഃസംഘടനയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി. ......
ചെങ്ങന്നൂർ: സഹജീവിയുടെ കണ്ണുനീർ കാണാത്ത ഒരു തത്വചിന്തക്കും നിലനില്പുണ്ടാകുകയില്ലായെന്ന് പരിശുദ്ധ കാതോലിക്കാബാവാ. പാർശ്വവത്ക്കരിക്കപ്പെടുന്നവനെ ചേർത്തു നിർത്തുന്നതിലൂടെ യഥാർത്ഥ ക്രിസ്തുസ്നേഹം സമൂഹത്തിന് പങ്കുവയ്ക്കു വാൻ കഴിയുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ......
ചെങ്ങന്നൂർ: ഗവൺമെന്റ് ഐടിഐ എൻഎസ്എസ് യൂണിറ്റും പത്തനംതിട്ട ബ്ലഡ് ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി. വൈസ് പ്രിൻസിപ്പൽ
അന്നമ്മ വർഗീസ് ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട ജില്ല ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. ......
മേടം: ഈ ദിനം മേടം രാശിക്കാർക്ക് അനുകൂലമാണ്. തൊഴിൽ-കാര്യങ്ങളിൽ വ്യക്തമായ വിജയം കൈവരിക്കാം.......
എറണാകുളം : പനങ്ങാട് വൻ രാസലഹരി വേട്ട . പനങ്ങാട് MLA റോഡിൽ പ്രതിയുടെ വീട്ടിൽ നിന്നും 176 gm MDMA . DANSAF പിടികൂടി.......
കൊച്ചി : കേരളത്തിലെ പ്രമുഖ സ്വർണ്ണ പണയ വിമോചന-വാങ്ങൽ സ്ഥാപനമായ വൈറ്റ് ഗോൾഡിനെ (White Gold) വരാനിരിക്കുന്ന സീസണിലെ ഔദ്യോഗിക ടൈറ്റിൽ പാർട്ണറായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി പ്രഖ്യാപിച്ചു.
ഇതാദ്യമായാണ് ഇരു സ്ഥാപനങ്ങളും കൈകോർക്കുന്നത്. ഈ പങ്കാളിത്തത്തോടെ 2025-26 സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ടൈറ്റിൽ പാർട്ണറായും ഒഫീഷ്യൽ ഗോൾഡ് ബയിംഗ് പാർട്ണറായും വൈറ്റ് ഗോൾഡ് പ്രവർത്തിക്കും.
കരാറിന്റെ ഭാഗമായി, പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ അണിയുന്ന ജേഴ്സിയുടെ മുൻഭാഗത്ത് വൈറ്റ് ഗോൾഡിന്റെ ലോഗോ സ്ഥാനം പിടിക്കും. ......