ദോഹ: വിശുദ്ധ റമദാൻ മാസത്തിന്റെ തുടക്കത്തോടനുബന്ധിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ലുസൈൽ കൊട്ടാരത്തിൽ വെച്ച് ആശംസകൾ സ്വീകരിച്ചു. ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തികളും പൗരന്മാരും അമീറിനെ നേരിൽ കണ്ട് റമദാൻ ആശംസകൾ നേർന്നു.
ശൂറാ കൗൺസിൽ സ്പീക്കർ ഹസ്സൻ ബിൻ അബ്ദുള്ള അൽ ഗാനിം, വിവിധ മന്ത്രാലയങ്ങളിലെ മന്ത്രിമാർ, അണ്ടർ സെക്രട്ടറിമാർ, ശൂറാ കൗൺസിൽ അംഗങ്ങൾ, രാജ്യത്തെ പ്രമുഖ ഷെയ്ഖുമാർ, ഖത്തരി പൗരന്മാർ എന്നിവരെ അമീർ സ്വീകരിച്ചു.
വിശുദ്ധ മാസത്തിന്റെ അനുഗ്രഹങ്ങൾ രാജ്യത്തിനും ജനങ്ങൾക്കും ഒരുപോലെ ലഭിക്കട്ടെയെന്ന് അമീർ ആശംസകൾ കൈമാറിക്കൊണ്ട് പ്രാർത്ഥിച്ചു. ......
സ്ത്രീധന, മയക്കുമരുന്ന് വിരുദ്ധ സന്ദേശമുയർത്തി കുഫോസിൽ പതിനൊന്നാമത് ബിരുദ ദാന ചടങ്ങ് ഫെബ്രുവരി 19 വ്യാഴാഴ്ച നടന്നു. അക്കാദമിക മികവിനൊപ്പം കുഫോസിന്റെ സാമൂഹിക ഉത്തരവാദിത്വബോധം ഉയർത്തിപ്പിടിക്കുന്നതായിരുന്നു ചടങ്ങ്. ......
ദോഹ: മാനുഷിക സേവന രംഗത്തെ സഹകരണം കൂടുതൽ ശക്തമാക്കി ഖത്തർ ചാരിറ്റിയും ലുലു ഹൈപ്പർമാർക്കറ്റും തങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം തുടർച്ചയായ ഒൻപതാം വർഷവും പുതുക്കി. 2026-ലെ വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന വിപുലമായ കാരുണ്യ പദ്ധതികൾക്കാണ് ഈ കരാറിലൂടെ മുൻതൂക്കം നൽകുന്നത്.
ഖത്തർ ചാരിറ്റിയുടെ ഡോണർ റിലേഷൻസ് വിഭാഗം മേധാവി ആമർ മുഹമ്മദ് അൽ ബസീരിയും ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ റീജിയണൽ ഡയറക്ടർ ഷാനവാസ് പാടിയത്തും കരാറിൽ ഒപ്പുവെച്ചു. ......
ഇസ്താംബൂൾ/ദോഹ : ഖത്തർ അമീരി നാവികസേനയ്ക്കായി തുർക്കിയിലെ പ്രമുഖ കപ്പൽ നിർമ്മാണ ശാലയായ 'ഡിയർസാൻ' (Dearsan) നിർമ്മിച്ച രണ്ടാമത്തെ മിസൈൽ അറ്റാക്ക് ക്രാഫ്റ്റ് (MAC-50) നീറ്റിലിറക്കി. ഇസ്താംബൂളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ 'അൽ ഗരിയ' (Q-52) എന്ന് പേരിട്ടിരിക്കുന്ന ഈ യുദ്ധക്കപ്പൽ ഖത്തർ-തുർക്കി നാവികസേനാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് വിക്ഷേപിച്ചത്.2023 ജൂണിൽ ഒപ്പുവെച്ച കരാർ പ്രകാരം നിർമ്മിക്കുന്ന രണ്ട് കപ്പലുകളിൽ രണ്ടാമത്തേതാണിത്. ......
ദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഈവനിംഗ് ഷിഫ്റ്റിന്റെ ചരിത്രത്തിലെ നിർണ്ണായക നാഴികക്കല്ലായി കെ.ജി വിഭാഗത്തിന്റെ പ്രഥമ ബിരുദദാന ചടങ്ങ് ആഘോഷപൂർവ്വം സംഘടിപ്പിച്ചു. കുരുന്നുകളുടെ വളർച്ചയുടെയും നേട്ടങ്ങളുടെയും പുതിയ തുടക്കം അടയാളപ്പെടുത്തികൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രൗഢമായ പരിപാടികളോടെയാണ് അരങ്ങേറിയത്.
എം.ഇ.എസ് ഗവേർണിംഗ് ബോർഡ് ജനറൽ സെക്രട്ടറി നജീബ് കെ.പി. ......
മദ്യലഹരിയിൽ ആശുപത്രിയിൽ രോഗികളെ ചികിത്സിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്ത വനിതാ ഡോക്ടർ അറസ്റ്റിലായി.
നോർത്ത് ടെക്സസിലെ ഷെർമാൻ നഗരത്തിലാണ് സംഭവം. 36 വയസ്സുള്ള ദന്തഡോക്ടർ കെല്ലി ബക്ക് ആണ് പിടിയിലായത്.
ഷെർമാനിലെ ലോയ് ലേക്ക് റോഡിലുള്ള ദന്താശുപത്രിയിൽ രാവിലെ മുതൽ തന്നെ ചികിത്സ ആരംഭിച്ചിരുന്ന ഡോക്ടറുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട സഹപ്രവർത്തകരാണ് പൊലീസിനെ വിവരം അറിയിച്ചത്. ......
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചുവരുന്ന മുൻനിര നടിയാണ് നിത്യ മേനോൻ. ധനുഷ് നായകനായ 'തിരുചിട്രമ്പലം' എന്ന ചിത്രം മുഖേന മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ നിത്യ മേനോൻ വീണ്ടും ധനുഷിനൊപ്പം അഭിനയിച്ച് ഈയിടെ റിലീസായ ചിത്രമാണ് 'ഇഡ്ലി കടൈ'. ......
കാണ്ഡഹാർ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം അംഗീകരിച്ച പുതിയ പീനൽ കോഡ് കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നിറഞ്ഞതെന്ന് വിമർശനം. ഗാർഹിക പീഡനം നിയമവിധേയമാക്കുന്ന വ്യവസ്ഥകളാണ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ......
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി കേരള മ്യൂസിയവുമായി സഹകരിച്ച് ഇന്ത്യൻ ആംഗ്യഭാഷാ ശിൽപശാല ഫെബ്രുവരി 22 ന് സംഘടിപ്പിക്കും. ഫോർട്ട് കൊച്ചി ഡച്ച് വെയർഹൗസിൽ നടക്കുന്ന ബിനാലെയിലെ ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്നായ അഫ്ര ഐസ്മയുടെ മൈൽഡ് ടൂത്ത് ഓഫ് മിൽക്കിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി സംഘാംഗങ്ങളായ ഹാർദീപ് സിംഗ്, അഭിരാമി പി.എസ് എന്നിവർ നേതൃത്വം നൽകും.
ലേൺ ഐഎസ്എൽ – കൊച്ചി എഡിഷൻ എന്ന് പേരിട്ടിരിക്കുന്ന ശിൽപശാല രാവിലെ 11 മുതൽ 12 വരെ നടക്കും. ......