കൊച്ചി: ഇന്ത്യന്‍ ഉപഭോക്താക്കളുടെ വളര്‍ന്നു വരുന്ന ആവശ്യങ്ങള്‍ക്ക് ഉചിതമായ രീതിയില്‍ ആക്സിസ് ബാങ്കും ഇന്‍ഡിഗോയും ചേര്‍ന്ന് ഇന്‍ഡിഗോ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡും ഇന്‍ഡിഗോ ആക്സിസ് ബാങ്ക് പ്രീമിയം ക്രെഡിറ്റ് കാര്‍ഡും പുറത്തിറക്കി. ഇരു കാര്‍ഡുകളിലേയും അര്‍ഹമായ ഇടപാടുകള്‍ ഇന്‍ഡിഗോയുടെ ലോയല്‍റ്റി പരിപാടിയായ ഇന്‍ഡിഗോ ബ്ലൂചിപിന് അര്‍ഹമായിരിക്കും.
റിന്യൂവല്‍ ആനുകൂല്യങ്ങള്‍, മൈല്‍സ്റ്റോണ്‍ ആനുകൂല്യങ്ങള്‍, ലൈഫ്സ്റ്റൈല്‍ ആനുകൂല്യങ്ങള്‍, കുറഞ്ഞ വിദേശനാണ്യ വിനിമയ നിരക്കുകള്‍ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. ......
ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ, സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണത്തെപ്രോത്സാഹിപ്പിക്കുന്നതിനായുള്ള 'ഖത്തർ നാഷണൽ അവാർഡ് 2026' തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസ്സൻ അൽതാനി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പുരസ്കാരം ലോഞ്ച് ചെയ്തത്.സ്വകാര്യ മേഖലയിൽ ഖത്തരി പൗരന്മാരുടെ തൊഴിൽ പങ്കാളിത്തം നിലവിലെ 17 ശതമാനത്തിൽ നിന്ന് 2030-ഓടെ 20 ശതമാനമായി ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം. ......
കൊച്ചി: നിക്ഷേപകര്‍ക്കും മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ക്കും (എംഎഫ്ഡി) മികച്ച സേവനം നല്‍കുന്നതിനായി ബന്ധന് എഎംസി ലിമിറ്റഡ് (ബന്ധന് എഎംസി) തിരുവനന്തപുരത്ത് ബ്രാഞ്ച് ഓഫീസ് തുറന്നു. നന്തന്‍കോട്, എസ്ബിഐ പിബി ബ്രാഞ്ചിന് സമീപമുള്ള ഷാരോണ്‍ ടവറിലെ ഗ്രൗണ്ട് ഫ്ലോറിലാണ് ഓഫീസ് തുറന്നത്. ......
മോണിക്ക അൽകോബേവ് ലിമിറ്റഡുമായി സഹകരിച്ച്, അമൃത് ഡിസ്റ്റിലറീസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ലോഞ്ചിൽ ലിമിറ്റഡ് എഡിഷൻ സിംഗിൾ മാൾട്ട് വിസ്കിയായ 'അമൃത് കൊച്ചിൻ ഡ്യൂട്ടി ഫ്രീ എക്സ്ക്ലുസീവ്' പുറത്തിറക്കി. ചോക്ലേറ്റിന്റെയും ഡ്രൈ ഫ്രൂട്ട്സിന്റെയും സുഗന്ധത്തോടും സിൽക്കി ടെക്സ്ചറോടും കൂടിയ പുതിയ ഉൽപ്പന്നം ആഗോള യാത്രാ റീട്ടെയിൽ ഓഫറുകളിൽ ഏറ്റവും മികച്ചത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അമൃത് ഡിസ്റ്റിലറീസ് അറിയിച്ചു.
സവിശേഷമായ എക്സ്-ബർബൺ, എക്സ്-ഷെറി കാസ്കുകളിൽ നിന്നും അമൃതിന്റെ മാസ്റ്റർ ഡിസ്റ്റിലർ തിരഞ്ഞെടുത്ത് രൂപം നൽകിയ ഉൽപ്പന്നത്തിന് 48% എബിവിയാണുള്ളത്. ......
ദോഹ: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് രാജ്യത്തെ കുറഞ്ഞ വരുമാനക്കാരായ രണ്ടായിരത്തിലധികം കുടുംബങ്ങൾക്ക് അവശ്യ ഭക്ഷ്യസാധനങ്ങളടങ്ങിയ 'ഗിവിംഗ് ബാസ്ക്കറ്റ്' (Giving Basket) വിതരണം ചെയ്യുമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്മെന്റ്സ് അറിയിച്ചു. ഹിഫ്സ് അൽ നഅ്മ സെന്ററുമായി (Hifz Al Naema Center) സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ വഖഫ് ഫണ്ട് ഫോർ റൈറ്റസ്നസ് ആൻഡ് പൈറ്റി (Waqf Fund for Righteousness and Piety) ആണ് ഇതിനാവശ്യമായ തുക കണ്ടെത്തുന്നത്. ......
കൊച്ചി: ജെഇഇ മെയിന്‍(സെക്ഷന്‍ 1) പരീക്ഷയില്‍ ഉന്നത വിജയം നേടിയ ആകാശ് വിദ്യാർഥികളെ അനുമോദിച്ചു. ആകാശ് എജ്യുക്കേഷണല്‍ സര്‍വീസ് ലിമിറ്റഡ് കൊച്ചിയിലെ 9 വിദ്യാര് ത്ഥികളാണ് ഉന്നത വിജയം കരസ്ഥമാക്കിയത്. 99.90 ശതമാനത്തോടെ ഫെലിക്സ് മനോജ് ടോപ് സ്കോററായി. 99.70 ശതമാനത്തോടെ അഭിരാം എ പ്രഭു രണ്ടാം സ്ഥാനം കരസ്ഥമാക്കി. ......
ദോഹ: അൽഖോറിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കായി ഇന്ത്യൻ എംബസി പ്രത്യേക കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 11 മണി വരെ അൽഖോറിലെ ഗൾഫ് ഏഷ്യ കോൺട്രാക്ടിങ് (Gulf Asia Contracting) ഓഫീസിലാണ് ക്യാമ്പ് നടക്കുക.
എംബസിയുടെ അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറവുമായി (ICBF) സഹകരിച്ചാണ് ഈ ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. ......
ദോഹ: 1447-ാമത് വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാൻ 'കീഴടങ്ങലും പാപമോചനവും' (Obedience and Forgiveness) എന്ന പ്രമേയത്തിൽ വിപുലമായ പ്രവർത്തന പദ്ധതികളുമായി ഖത്തർ ഇസ്ലാമിക കാര്യ മന്ത്രാലയം (ഔഖാഫ്). വിശ്വാസ മൂല്യങ്ങൾ പരിപോഷിപ്പിക്കുക, പ്രവാസികൾക്കും സ്വദേശികൾക്കും മികച്ച രീതിയിൽ ഇബാദത്തുകൾ നിർവ്വഹിക്കാനുള്ള സൗകര്യമൊരുക്കുക എന്നിവയാണ് ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു.രാജ്യത്തെ 50 പള്ളികളിൽ ഖുർആൻ പാരായണത്തിനും പുനരവലോകനത്തിനുമായി പ്രത്യേക സദസ്സുകൾ ഒരുക്കും. ......
തിരുവനന്തപുരം
ജനാധിപത്യമെന്നാൽ ജനങ്ങൾ മാറി മാറി വോട്ട് ചെയ്യുക എന്നാണെങ്കിലും, ചിലർക്ക് അത് ഒരേ കസേരയിൽ മാറി മാറി ഇരിക്കുക എന്നത് മാത്രമാണോ? 'അധികാരത്തുടർച്ച നാടിനെ ദുഷിപ്പിക്കും' എന്ന് ഇടതുപക്ഷത്തെ നോക്കി ശ്ലോകം ചൊല്ലുന്ന സാംസ്കാരിക നായകർക്ക്, പ്രതിപക്ഷത്തെ 'നിത്യഹരിത നായകൻമാരെ' കാണുമ്പോൾ മാത്രം തിമിരം ബാധിക്കുന്നു എന്ന പരിഹാസം രാഷ്ട്രീയ കേന്ദ്രങ്ങളിൽ കനക്കുകയാണ്.
കസേരയിലെ 'കുടിയിരിപ്പുകാർ'
ഭരണപക്ഷത്തെ മന്ത്രിമാർക്ക് ടേം നിശ്ചയിക്കണമെന്നും പുതുമുഖങ്ങൾ വരണമെന്നും വാദിക്കുന്നവർ, യു.ഡി.എഫ് ബെഞ്ചിലെ 'പഴമയുടെ തിളക്കം' കാണുന്നില്ലേ എന്നാണ് ചോദ്യം. സഭയിലെ ചില പ്രമുഖരുടെ സർവീസ് റെക്കോർഡ് പരിശോധിച്ചാൽ അത്ഭുതപ്പെട്ടുപോകും:
അശ്വമേധം കഴിഞ്ഞവർ: പി.കെ. ......
ദോഹ: അൽ റവാബി ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ എഫ്.എം.സി.ജി (FMCG) വിതരണ ശൃംഖലയായ റവാബി ഹോൾസെയിൽ വിഭാഗത്തിന്റെ 'സിൽവർ ജൂബിലി ബൊണാൻസ' ക്യാമ്പയിൻ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. അൽ റയാനിലെ അൽ നയീഫ് സ്ക്വയറിലുള്ള ഹോൾസെയിൽ പ്ലസിൽ നടന്നചടങ്ങിലാണ് വിജയികൾക്ക് സമ്മാനങ്ങൾ കൈമാറിയത്.
2000-ൽ പ്രവർത്തനം ആരംഭിച്ച റവാബി ഹോൾസെയിൽ വിഭാഗത്തിന്റെ 25 വർഷത്തെ വിജയകരമായ പ്രയാണം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ക്യാമ്പയിൻ സംഘടിപ്പിച്ചത്. ......