കൊച്ചി: കാസർഗോഡ് ബദിയടുക്കയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ നിർമ്മിച്ച ക്രിക്കറ്റ് ഗ്രൗണ്ട് പൊതു ആവശ്യമാണെന്നും സർക്കാർ ഇക്കാര്യം ഗൗരവമായി കാണണമെന്നും കേരള ഹൈക്കോടതി. കയ്യേറ്റം ആരോപിച്ച് ഗ്രൗണ്ട് പൊളിച്ചുനീക്കാനുള്ള നീക്കത്തിന് കോടതി ഏർപ്പെടുത്തിയ വിലക്ക് തുടരും. ......
കിഴക്കമ്പലം : സിനിമ സംവിധായകനും, ടെലിവിഷന്‍ റിയാലിറ്റി ഷോ താരവുമായ അഖില്‍ മാരാര്‍ വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി20 പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകുമെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ട്വന്റി20 പാര്‍ട്ടി എന്‍.ഡി.എയുടെ ഘടക കക്ഷിയായതിലൂടെ ധാരാളം പേര് ട്വന്റി20യിലേയ്ക്ക് വരാന്‍ തയ്യാറായി മുന്നോട്ട് വരുന്നുണ്ടെന്ന് സാബു ജേക്കബ് പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ സര്‍ക്കാര്‍ രാജ്യത്തെ ബഹുദൂരം മുന്നോട്ട് നയിക്കുമ്പോള്‍ കാലഹരണപ്പെട്ട പ്രത്യേയ ശാസ്ത്രം പറഞ്ഞ് വികസന വിരുദ്ധ നയവുമായി ഇടതിനൊപ്പം വലതും കൂട്ടുചേര്‍ന്ന് കേരളത്തെ പിന്നോട്ടടിക്കുന്നു. ......
കൊച്ചി : സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം രാത്രി 12 മണി വരെ നീട്ടിയ സർക്കാർ നടപടി ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എം എം താഹിർ . നിലവിൽ 12 മണിക്കൂർ പ്രവർത്തന സമയം എന്നത് 14 മണിക്കൂർ ആക്കി വർദ്ധിപ്പിച്ചിരിക്കുന്നു . ......
കിഴക്കമ്പലം : മദ്യ കമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡര്‍ പദവി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റെടുത്തുവെന്ന് എന്‍.ഡി.എ നേതാവും ട്വന്റി20 പാര്‍ട്ടി പ്രസിഡന്റുമായ സാബു ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തെ മദ്യ വര്‍ജ്ജിത സംസ്ഥാനമാക്കി മാറ്റുമെന്ന വാഗ്ദ്ധാനം നല്കി അധികാരമേറ്റ പിണറായി വിജയന് കഴിഞ്ഞ 10 വര്‍ഷം കൊണ്ട് കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലുകയാണ്. വരാന്‍ പോകുന്ന നിയമ സഭാ ഇലക്ഷനുവേണ്ടിയുളള ഫണ്ട് ശേഖരണം മദ്യമുതലാളിമാരില്‍ നിന്നും നടത്തിയതിനുളള പ്രത്യുപകാരമാണ് ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടി നല്‍കിയത്. ......
പ്രണയബന്ധങ്ങളിലായാലും വിവാഹബന്ധങ്ങളിലായാലും വിശ്വാസവഞ്ചന അനുഭവിക്കേണ്ടി വരുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്. വിശ്വാസവഞ്ചന മൂലം ബന്ധങ്ങൾ തകരുന്നതും ഇന്ന് അപൂർവമല്ല. ......
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോപണവിധേയയ്ക്ക് മെമ്പർഷിപ്പുള്ള സംഘടനയിലെ അംഗങ്ങൾ അന്വേഷണം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ഇത് സംബന്ധിച്ച് നല്കിയ പരാതി പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോഗ്യ വകുപ്പിന് കൈമാറി.
സംഭവവുമായി നിലവിൽ ആരോഗ്യവകുപ്പ് നടത്തുന്ന അന്വേഷണത്തിൽ ആരോപണവിധേയയായ ഡോക്ടർക്ക് മെമ്പർഷിപ്പ് ഉള്ള ഡോക്ടർ സംഘടനയിലെ അംഗങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ......
തന്ത്രി ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും തന്ത്രിയ്ക്ക് ദേവസ്വം ബോര്‍ഡ് തീരുമാനങ്ങളെ മറികടക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ആരോഗ്യ അവസ്ഥയും മതപരമായി നിര്‍വഹിക്കേണ്ട ചുമതലകളും കൂടി പരിഗണിച്ചാണ് ജാമ്യം നല്‍കിയതെന്നും കൊല്ലം വിജിലന്‍സ് കോടതി ഉത്തരവില്‍ പറഞ്ഞു.
രണ്ട് കേസുകളിലും തന്ത്രിക്ക് കഴിഞ്ഞ ദിവസം കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നല്‍കിയിരുന്നു. ......
ദോഹ : ഖത്തർ വാണിമേൽ പ്രവാസി ഫോറം സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമം നാളെ ( വെള്ളി )നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇൻഡസ്ട്രിയൽ ഏരിയ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം റിക്രിയേഷൻ ഹാളിൽ വെച്ച് നടക്കുന്ന ഇഫ്താർ സംഗമം വൈകുന്നേരം 4:00 മണിക്ക് ആരംഭിക്കും. ......
ദോഹ: റമദാൻ മാസത്തിൽ രാജ്യത്തെ വിവിധ വകുപ്പുകളുടെയും സേവന കേന്ദ്രങ്ങളുടെയും പ്രവർത്തന സമയം പുനഃക്രമീകരിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങൾക്ക് തടസ്സമില്ലാതെ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.പാസ്പോർട്ട്, നാഷണാലിറ്റി സേവനങ്ങൾ: ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്, നാഷണാലിറ്റി ആൻഡ് ട്രാവൽ ഡോക്യുമെന്റ്സ്, ക്രിമിനൽ എവിഡൻസ് (സി.ഇ.ഐ.ഡി) എന്നീ വിഭാഗങ്ങൾ ഞായർ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണി വരെ പ്രവർത്തിക്കും.മദീനത് ഖലീഫയിലെ ട്രാഫിക് ആസ്ഥാനം, അൽ മമ്മൂറയിലെ എക്സ്റ്റേണൽ സർവീസ് വിഭാഗം എന്നിവ രാവിലെ 8 മുതൽ വൈകിട്ട് 4:30 വരെ തുറന്നു പ്രവർത്തിക്കും.ട്രാഫിക് വകുപ്പിന് കീഴിലെ ഡ്രൈവിംഗ് ലൈസൻസിംഗ് (ഡ്രൈവിംഗ് സ്കൂളുകൾ), സാങ്കേതിക പരിശോധന (Technical Inspection) എന്നീ വിഭാഗങ്ങൾ രാവിലെ 6 മുതൽ 11 മണി വരെയായിരിക്കും പ്രവർത്തിക്കുക.ഏയ്ൻ ഖാലിദിലെ പ്ലേറ്റ് നിർമ്മാണ വിഭാഗം ഞായർ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ വൈകിട്ട് 4:30 വരെയും ശനിയാഴ്ചകളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെയും പ്രവർത്തിക്കും. ......
ദോഹ: "നന്മ നിങ്ങളിൽ നിന്നാരംഭിക്കുന്നു" (Good Starts With You) എന്ന പ്രമേയത്തിൽ ഖത്തർ ചാരിറ്റി ഈ വർഷത്തെ റമദാൻ കാമ്പയിന്റെ ഭാഗമായി ലോകത്തെ 42 രാജ്യങ്ങളിൽ ഇഫ്താർ പദ്ധതി ആരംഭിച്ചു. ഇതിനകം തന്നെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് പേർക്ക് സഹായം എത്തിച്ചുകഴിഞ്ഞതായി ഖത്തർ ചാരിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ജിബൂട്ടിയിലെ തുടക്കം:
ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലാണ് ഈ വർഷത്തെ പദ്ധതിക്ക് സജീവമായ തുടക്കം കുറിച്ചത്. ......