കൊച്ചി: എറണാകുളം മാർക്കറ്റ് റോഡിലെ ചരിത്രപ്രസിദ്ധമായ കാടവുമ്പാഗംജൂതപ്പള്ളിക്കു നേരെ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണശ്രമം കേരളത്തിലെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നതായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ. ......
തിരുവനന്തപുരം: നെല്ല് സംഭരണത്തില്‍ സപ്ലൈക്കോ നേരിടുന്ന ബാധ്യത തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. 2022-23 സംഭരണ വര്‍ഷത്തില്‍ ഉണ്ടായ സാമ്പത്തിക ബാധ്യതയായ 63.37 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ നെല്ലിന്റെ ഔട്ട് ടേണ്‍ റേഷ്യോ (ഒടിആര്‍) 68%-ല്‍ നിന്നും 64.5% ആയി കുറയ്ക്കാന്‍ തയാറാകാത്തതിനെത്തുടര്‍ന്ന്, 2022-23 സംഭരണ വര്‍ഷത്തില്‍ സപ്ലൈകോ വഴി നെല്ല് സംസ്കരിച്ച മില്ലുടമകള്ക്കുണ്ടായ നഷ്ടം പരിഹരിക്കാനാണു സംസ്ഥാന ബജറ്റ് വിഹിതത്തില്‍ നിന്നും 63.37 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചത്.
കേന്ദ്ര മാനദണ്ഡപ്രകാരം ഒരു ക്വിന്റല്‍ നെല്ല് സംസ്കരിക്കുമ്പോള്‍ 68% (68 കിലോ) അരി ലഭിക്കണം. ......
പരുമല : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മലങ്കര മെത്രാപ്പോലീത്താ സ്ഥാനാരോഹണത്തിന്റെ അഞ്ചാം വാർഷികം ഇന്ന്. (14-10-2026 ). 2021 ഒക്ടോബർ 14-ന് പരുമലയിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനാണ് അദ്ദേഹത്തെ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായി തിരഞ്ഞെടുത്തത്. ......
മയാമി: ഫുട്ബോൾ ലോകത്ത് സ്വന്തമാക്കാവുന്ന നേട്ടങ്ങളിലേറെയും കൈവരിച്ച താരമാണ് ലയണൽ മെസ്സി. എട്ട് ബാലൺ ഡി ഓർ പുരസ്കാരങ്ങൾ, ചാംപ്യൻസ് ലീഗ് കിരീടം, ലോകകപ്പ് നേട്ടം തുടങ്ങി ചരിത്രത്തിൽ ഇടംപിടിച്ച നിരവധി വിജയങ്ങൾ. ......
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ (KUFOS) M.Sc. ബയോടെക്നോളജി പരീക്ഷയിൽ അർചന വിജയൻ ഒന്നാം റാങ്ക് നേടി.......
കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ (KUFOS) ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. രാജീവ് രാഘവൻ, ലോകത്തെ മികച്ച 2% ശാസ്ത്രജ്ഞരുടെ എൽസെവിയർ–സ്കോപ്പസ് പട്ടികയിൽ തുടർച്ചയായ അഞ്ചാം വർഷവും ഇടംനേടി. ......
കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ രക്ത ദാനം മഹാദാനം ആശയം ഉയർത്തി ഭീകരതക്കും ലഹരിക്കും എതിരെ ലഹരിവിരുദ്ധ ബോധവത്കരണ രക്തദാന സെമിനാറും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. എൻ എസ് എസ് കുഫോസും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും മാതൃഭൂമി സ്റ്റഡി സർക്കിളും ചേർന്ന് സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം കുഫോസ് വൈസ് ചാൻസലർ ഡോ എ ബിജുകുമാർ നിർവഹിച്ചു. വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ക്യാമ്പിൽ 70 പതോളം യൂണിറ്റ് രക്തം ദാനം ചെയ്തതിനു കുഫോസിനു IMA യുടെ പ്രത്യേക അനുമോദന പത്രവും ലഭിച്ചു. ......
ചെങ്ങന്നൂർ: പട്ടണ മദ്ധ്യത്തിലുള്ള ജിമ്മിന്റെ മുൻവശത്തെ റോഡിൽ നിന്നും ലഭിച്ച വിലപിടിപ്പുള്ള ഡയമണ്ട് ബ്രേസ്ലെറ്റ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ഫാഷൻ ഡിസൈനിംഗ് വിദ്യാർ ഥിനികൾ സത്യസന്ധതയുടെ മാതൃകയായി.
സീതത്തോട് സ്വദേശിനികളും ചെങ്ങന്നൂരിൽ സ്വകാര്യ സ്ഥാപനത്തിലെ ഫാഷൻ ഡിസൈനിംഗ് വിദ്യാർഥിനികളുമായ കാവ്യാ അനിൽ, ആദിത്യ എന്നിവർക്കാണ് റോഡരികിൽ കിടന്ന് സ്വർണത്തിൽ തീർത്ത ഡയമണ്ട് ബ്രേസ്ലെറ്റ് ലഭിച്ചത്. വലിയ വിലമതിക്കുന്ന ആഭരണം കിട്ടിയിട്ടും തെറ്റായ വഴിക്ക് ചിന്തിക്കാതെ, അത് ഉടമസ്ഥർക്ക് തന്നെ തിരികെ എത്തിക്കണമെന്ന ലക്ഷ്യത്തോടെ ഇരുവരും ചേർന്ന് ഉടൻതന്നെ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.
തുടർന്ന്, ആഭരണം ചെങ്ങന്നൂർ എസ്ഐ രാകേഷ് പണിക്കർക്ക് കൈമാറി. ......
ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ (കുഫോസ്) ആഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.ക്ലിനിക്കൽ സൈക്കോളജിസ്റ് ശ്രീമതി റിയ മേരി ജോജോ (MIBO കൊച്ചി ) മുഖ്യാതിഥിയായി പങ്കെടുത്ത് വിഷയാവതരണം നടത്തി.. മാനസികാരോഗ്യത്തിന്റെ പ്രാധാന്യവും മാനസിക വെല്ലുവിളികളെ തിരിച്ചറെയേടത്തിന്റെ ആവശ്യകതയും സംബന്ധിച്ചുള്ള സംവാദത്തിനും പരിപാടി വേദിയായി. ......