തൃശ്ശൂർ: വിവാഹവാഗ്ദാനം നൽകി യുവതികളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പിടിയിലായി. തൃശ്ശൂർ താന്ന്യം സ്വദേശിയായ യദു ഗിരീഷ് (38) ആണ് അറസ്റ്റിലായത്. ......
കൊച്ചി: ന്യൂ ട്രെൻഡ്സ് ഇൻ അപ്ലൈഡ് കെമിസ്ട്രി (NTAC 2026) എന്ന വിഷയത്തിൽ തേവര സേക്രഡ് ഹാർട്ട് കോളേജിൽ നടന്ന 24-ാമത് പ്രൊഫ. കെ വി തോമസ് എൻഡോവ്മെൻ്റ് സെമിനാറും അഞ്ചാമത് അന്താരാഷ്ട്ര കോൺഫറൻസും പുതിയ കാല ചർച്ചകളിൽ ശ്രദ്ധേയമായി
ഓട്ടോണമസ് രസതന്ത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിലാണ് പരിപാടി ആരംഭിച്ചത് ഡിഎസ്ഐആർ സെക്രട്ടറിയും സിഎസ്ഐആർ ഡയറക്ടർ ജനറലുമായ ഡോ. ......
കൊച്ചി: അനശ്വര ഗായകൻ കെ.പി ബ്രഹ്മാനന്ദന്റ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ബ്രഹ്മാനന്ദൻ ചലച്ചിത്ര പുരസ്കാരം ഗായിക സുജാത മോഹന്‍. ഇന്ത്യൻ ചലച്ചിത്രസംഗീതരംഗത്ത് സുജാത നൽകിയ സമഗ്ര സംഭാവനകളെ ആദരിച്ചാണ് പുരസ്കാരം നൽകുന്നത്. ......
മേടം: അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് രാവിലെ കാര്യപരാജയവും കലഹവും സ്വസ്ഥതക്കുറവും യാത്രാതടസ്സവും അനുഭവപ്പെടാം. എന്നാൽ വൈകുന്നേരം 6ന് ശേഷം കാര്യവിജയവും ആരോഗ്യനില മെച്ചപ്പെടുന്നതും പ്രതീക്ഷിക്കാം.
ഇടവം: കാർത്തിക അവസാന മുക്കാൽഭാഗം മുതൽ രോഹിണി, മകയിരം ആദ്യപകുതി വരെ ജനിച്ചവർക്ക് കാര്യവിജയവും അംഗീകാരവും ഉത്സാഹവും ലഭിക്കും. ......
ചെന്നൈ :ജുഡീഷ്യൽ സ്ഥാപനങ്ങൾക്കുള്ളിലെ ഭരണപരമായ ഉത്തരവാദിത്ത സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും സ്ഥാപനങ്ങളിലുള്ള പൊതുവിശ്വാസം എന്തുവിലകൊടുത്തും സംരക്ഷിക്കപ്പെടണമെന്നും ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട്ഷിപ്പ് (ഇസ്കഫ്)24-ാമത് ദേശീയ സമ്മേളനം ആവശ്യപ്പെട്ടു.സുപ്രീം കോടതിയിൽ ജുഡീഷ്യൽ രേഖകൾ നഷ്ടമായതിനെക്കുറിച്ചുള്ള സമീപകാല റിപ്പോർട്ടുകളിലും കോടതി നടത്തിയ ഗൗരവമായ നിരീക്ഷണങ്ങളിലും കടുത്ത ആശങ്കയുള്ളതായും സമ്മേളനം അഭിപ്രായപെട്ടു.ഫാസിസത്തിനും സാമ്രാജിത്വത്തിനും എതിരായി ദേശീയ കാമ്പയിൻ ശക്തിപ്പെടുത്തുന്നതിനും തീരുമാനിച്ചു. മുൻ എംപിയും ഇസ്കഫ് ദേശീയ പ്രസീഡിയം അംഗവുമായ സെയ്ദ് അസീസ് പാഷ, ദേശീയ പതാകയും ബന്ദന ഭട്ടാചാര്യ ഇസ്കഫ് പതാകയും ഉയർത്തി. ജനറൽ സെക്രട്ടറി ബിജയ് കുമാർ പഡ്ഹാരി പ്രവർത്തന റിപ്പോർട്ടും ട്രഷറർ മോട്ടിലാൽ കണക്കും അവതരിപ്പിച്ചു. ......
കൊച്ചി: സംസ്ഥാനത്തെ നിക്ഷേപക സൗഹൃദാന്തരീക്ഷം പരമാവധി പ്രയോജനപ്പെടുത്തി നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച 'ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ നിര്‍മ്മാണം തുടങ്ങിയത് 54,908.22 കോടി രൂപയുടെ പദ്ധതികളാണെന്ന് വ്യവസായമന്ത്രി പി രാജീവ് അറിയിച്ചു. ആകെ ലഭിച്ച നിക്ഷേപ വാഗ്ദാനങ്ങളിൽ ഭൂമി ലഭ്യമായവയുടെ നാല്പത് ശതമാനത്തിലധികമാണ് യാഥാര്‍ത്ഥ്യമായ നിക്ഷേപങ്ങള്‍.
കേരളത്തിന്റെ നിക്ഷേപ സാധ്യതകൾ ആഗോളതലത്തിൽ ഉയർത്തിക്കാട്ടാൻ സഹായിച്ച ഈ സംഗമത്തിലൂടെ 449 നിക്ഷേപകരില്‍ നിന്നായി 1,81,209 കോടി രൂപയുടെ നിക്ഷേപ താല്പര്യ പത്രങ്ങളാണ് (ഇഒഐ) സർക്കാരിന് ലഭിച്ചത്. ......
കോട്ടയം: സംസ്ഥാന സർക്കാരിൻറെ പൊതുവിപണന ശൃംഖലയായ സപ്ലൈകോയുടെ ജില്ലയിലെ ആദ്യ സിഗ്നേച്ചർ മാർട്ട് ഭക്ഷ്യ- പൊതുവിതരണ ഉപഭോക്തൃകാര്യ- ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: സംസ്ഥാനത്ത് കാലാവസ്ഥാനുസൃത കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും സാങ്കേതികവിദ്യ ഉപയോഗിച്ച് കർഷകരുടെയും കർഷക സംരംഭകരുടെയും വരുമാനം വർധിപ്പിക്കുന്നതിനായുള്ള പ്രായോഗിക മാർഗദർശനം നല്കുന്നതിനുമായി കൊച്ചിയിൽ നടത്തിയ കേര അഗ്രിനെക്സ്റ്റ് സമ്മിറ്റ്-2026 നൂതനാശയങ്ങളും പുതു നിർദ്ദേശങ്ങളും കൊണ്ട് സമ്പന്നമായി. ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന 'കേര' പദ്ധതിയുടെ ഭാഗമായി കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സമ്മിറ്റിൽ ഉയർന്നു വന്ന നൂതന ആശയങ്ങൾ പ്രൊഡക്ടുകളാക്കി മാറ്റി കൃഷിയിടങ്ങളിൽ ട്രയൽ റൺ നടത്തുന്നതിനായുള്ള സാങ്കേതിക സഹകരണ കരാറുകളിൽ അമ്പതോളം കർഷകരും സ്റ്റാർട്ടപ്പ് പ്രതിനിധികളും ഒപ്പുവെച്ചു.നാല് മേഖലാ തലങ്ങളിൽ നടത്തിയ ശില്പശാലകളിൽ നിന്നും ഉയർന്നു വന്ന കർഷക പ്രശ്നങ്ങൾ പരിഹരിക്കാനുതകുന്ന ആശയങ്ങളെ ക്രോഡീകരിക്കുന്നതിനായാണ് കർഷകരും കർഷക സംരംഭകരും ഉൾപ്പെടെയുള്ള ആയിരത്തോളം പേർ സമ്മിറ്റിൽ പങ്കെടുത്തത്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗണിതശാസ്ത്ര വകുപ്പിൽ KIREAP ന്റെ ധനസഹായത്തോടെ നടത്തുന്ന പദ്ധതിയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. മാത്തമാറ്റിക്കൽ മോഡലിംഗ്, കംപ്യൂട്ടേഷണൽ ആൻഡ് ഡീപ്പ് ലേണിംഗ് എന്നീ രണ്ട് ഗവേഷണ മേഖലയിലാണ് ഒഴിവുകൾ. ......