ന്യൂഡൽഹി: നിയമം സങ്കീർണ്ണമായ സാങ്കേതിക പദങ്ങൾക്കുള്ളിൽ തളച്ചിടാനുള്ളതല്ലെന്നും അത് സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ലളിതവും പ്രാപ്യവുമാകണമെന്ന് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ. ജോധ്പൂർ നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ (NLU) പതിനെട്ടാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
തിരുവനന്തപുരം: ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയ രണ്ടര വയസ്സുകാരി കുത്തിവെപ്പ് നൽകിയതിന് പിന്നാലെ മരിച്ചു. ഉറിയാക്കോട് സ്വദേശികളായ സിദ്ദിഖ്–ഫൈസലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരണപ്പെട്ടത്. ......
ക്വാലാലംപൂർ: മലേഷ്യൻ തീരത്ത് ശക്തമായ ഭൂചലനം രേഖപ്പെടുത്തി. പ്രദേശിക സമയം ഉച്ചയ്ക്ക് 12.57ന് ബോർണിയോ ദ്വീപിന്റെ വടക്കൻ തീരത്തിന് സമീപമാണ് ഭൂചലനമുണ്ടായത്. ......
തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുൻപേ കേരളം പി.ആർ ഏജൻസികളുടെ പിടിയിലായിക്കഴിഞ്ഞു. സംസ്ഥാനത്തെ പ്രമുഖ മുന്നണികളായ എൽ.ഡി.എഫും യു.ഡി.എഫും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾക്കും പ്രചാരണങ്ങൾക്കുമായി വൻകിട പി.ആർ ഏജൻസികളെ റിക്രൂട്ട് ചെയ്തിരിക്കുകയാണ്. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ പെരുമ 2026 ൽ ഹൃദ്യമായ കലാവിരുന്നൊരുക്കി കുടുംബശ്രീ വനിതകൾ. ഞായർ രാവിലെ മുതൽ ബിസിനസ് ഇന്ത്യാ ഗ്രൗണ്ടിൽ
ആരംഭിച്ച കലാമേളയിൽ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങളിൽ നിന്നായി 2500 ലേറെ വനിതകൾ പങ്കെടുത്തു. കുട്ടികൾ അടക്കമുള്ള കുടുംബാംഗങ്ങളും പങ്കെടുത്തപ്പോൾ പ്രധാവേദി കുടുംബ ശ്രീ അംഗങ്ങളുടെ കുടുംബ സംഗമമായി.
കൈകൊട്ടിക്കളി, മാപ്പിളപ്പാട്ട് , തിരുവാതിര, സംഘഗാനം, ലളിത ഗാനം, സിനിമ, ലളിത ഗാനങ്ങൾ ഉൾപ്പെടെ
അരങ്ങേറി. ......
ചെങ്ങന്നൂർ :ചെറിയനാട് പഞ്ചായത്തിലെ പതിനാറാം വാർഡിൽ ഭിന്നശേഷിക്കാരനായ യുവാവിനെ തെരുവ് നായ ക്രൂരമായി ആക്രമിച്ചു. ആലപ്പാട് ജംഗ്ഷനു കിഴക്ക്
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ......
ചെങ്ങന്നൂർ: താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റ് നേതൃത്വത്തിൽ പ്രതിഭാസംഗമം നടത്തി. വിദ്യാഭ്യാസരംഗത്തെ പ്രതിഭകൾ, കലാകായിക പ്രതിഭകൾ, രാമായണ പ്രശ്നോത്തരി വിജയികൾ, അത്തപ്പൂക്കള മത്സര വിജയികൾ, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങിയവർ തുടങ്ങിയവരെ ചടങ്ങിൽ അനുമോദിച്ചു. ......
മുളക്കുഴ. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ “വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ ”എന്ന സന്ദേശവുമായി മുളക്കുഴ രഞ്ജിനി വായനശാലയും, രഞ്ജിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് ആരംഭിച്ച റിപ്പബ്ലിക് സദസ്സ് സെമിനാറോടുകൂടി സമാപിച്ചു. ......
ചെങ്ങന്നൂർ: മനുഷ്യൻ്റെ ജീവിത സായാഹ്നം സന്തോഷകരമായി തീരുവാൻ വാർദ്ധക്യത്തിലായവരെ പ്രത്യേകമായി കരുതണമെന്നും എന്നാൽ ഇന്ന് മുതിർന്ന തലമുറ പലപ്പോഴും സമൂഹത്തിൽ നിന്നും പിന്തള്ളപ്പെട്ടു പോകുകയാണെന്നും ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് പറഞ്ഞു. ബഥേൽ അരമനയിൽ നടന്ന സെൻ്റ് ജോസഫ് ഫോറം സീനിയർ സിറ്റിസൺസ് സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കൊച്ചി: മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനിയുടെ നിയമ ലംഘനങ്ങൾക്കും പോലീസിനെ ഉപയോഗിച്ച് വിശ്വാസികളെ വേട്ടയാടുന്നതിനുമെതിരെ വൺ ചർച്ച് വൺ കുർബാന മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ ഇന്നലെ വിശ്വാസികൾ അതിരൂപത ആസ്ഥാനം ഉപരോധിച്ചു.
രാവിലെ 10 മണിയോടെ സ്ത്രീകൾ അടങ്ങുന്ന നൂറോളം പേർ അരമനയ്ക്കുള്ളിൽ പ്രവേശിച്ചു ഉപരോധ സമരം നടത്തുകയായിരുന്നു. ഏകീകൃത കുർബാന സംബന്ധിച്ച വിഷയത്തിൽ കണ്ണൂരിൽ പത്ര സമ്മേളനം നടത്തിയവരെ കള്ളക്കേസിൽ കുടുക്കി തലശ്ശേരി പോലീസിനെക്കൊണ്ട് അനധികൃതമായി അറസ്റ്റ് ചെയ്യിക്കുക, തീവ്രവാദി സംഘടനകളുമായി ബന്ധം ആരോപിക്കപ്പെടുന്നതും നിരന്തരം സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതും അവയ്ക്ക് നേതൃത്വം നൽകുന്നതുമായ വ്യക്തികളെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയും അംഗങ്ങളുമായി നിയമിക്കുക, പ്രൊക്യുറേറ്റർ ഫാ. ......