പാരീസ്: ഫ്രാൻസിലെ നൂറുകണക്കിന് സൂപ്പർമാർക്കറ്റുകളെ ബാധിച്ച സൈബർ ആക്രമണത്തിൽ ഫ്രിഡ്ജുകളും ഫ്രീസറുകളും ചൂടായതോടെ ദശലക്ഷക്കണക്കിന് യൂറോ വിലമതിക്കുന്ന ഭക്ഷ്യവസ്തുക്കൾ നശിച്ചതായി റിപ്പോർട്ട്. ശീതീകരണ സംവിധാനങ്ങളുടെ താപനില നിയന്ത്രിക്കുന്ന സോഫ്റ്റ്വെയറിന്റെ നിയന്ത്രണം ഹാക്കർമാർ കൈക്കലാക്കിയതോടെയാണ് സംഭവം. ......
2026 ഒക്ടോബർ 18 മുതൽ നവംബർ 16 വരെയാണ് തുലാമാസം. ഈ മാസത്തിൽ തൊഴിൽ, സാമ്പത്തികം, കുടുംബജീവിതം, പ്രണയം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിൽ ഓരോ നക്ഷത്രക്കാർക്കും വ്യത്യസ്ത അനുഭവങ്ങളുണ്ടാകുമെന്നാണ് ജ്യോതിഷഫലം സൂചിപ്പിക്കുന്നത്. ......
കൊച്ചി: ഗിന്നസ് ലോക റെക്കോർഡിൽ ഏറ്റവും കൂടുതൽ കാലം അഭിഭാഷകനായി സേവനം അനുഷ്ഠിച്ച വ്യക്തിയായി അംഗീകരിക്കപ്പെട്ട 100 കാരനായ പി.ബി. മേനോനെ കേരള ഹൈക്കോടതി 2026 ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ സീനിയർ അഭിഭാഷകനായി പ്രഖ്യാപിച്ചു.
1961 ലെ അഡ്വക്കേറ്റ്സ് ആക്ട് സെക്ഷൻ 16(2) പ്രകാരവും, 2026 ലെ ഹൈക്കോടതി ഓഫ് കേരള (ഡിസിഗ്നേഷൻ ഓഫ് സീനിയർ അഡ്വക്കേറ്റ്സ്) റൂൾസ് റൂൾ 2 പ്രകാരവും ചീഫ് ജസ്റ്റിസും ഹൈക്കോടതിയിലെ മറ്റ് ജഡ്ജിമാരും ചേർന്നെടുത്ത തീരുമാനപ്രകാരമാണ് ഈ പദവി നൽകിയിരിക്കുന്നത്.
പാലക്കാട് സ്വദേശിയായ മേനോൻ ഏകദേശം 76 വർഷമായി നിയമരംഗത്തുണ്ട്. ......
തിരുവനന്തപുരം:പാർട്ടിയെ പ്രതിരോധത്തിലാക്കിയ വിവാദങ്ങൾക്കും പുറത്താക്കലുകൾക്കും ശേഷം, മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും മുൻ എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചത് കോൺഗ്രസിൽ കടുത്ത വാഗ്വാദങ്ങൾക്കും ചേരിതിരിവുകൾക്കും കാരണമായിരിക്കുന്നു. അടൂർ കേന്ദ്രീകരിച്ച് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അണിനിരത്തിയുള്ള അദ്ദേഹത്തിന്റെ പുതിയ ഇടപെടലുകൾ പാർട്ടിക്കുള്ളിൽ വലിയ ചർച്ചയാണ്.
പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ
നേതൃത്വത്തിന്റെ നിലപാട്: പീഡനക്കേസുകളിലും അശ്ലീല ചാറ്റ് വിവാദങ്ങളിലും പെട്ട് 2025 ഡിസംബറിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുലിന് അനുകൂലമായ ചില ചിന്തകൾ എ.ഐ.സി.സി, കെ.പി.സി.സി നേതൃതലങ്ങളിൽ രൂപപ്പെടുന്നുണ്ട്. ......
കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് കേസെടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ ഫയൽ ചെയ്യാൻ അനുമതി തേടി മുൻമുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ നൽകിയ ഉപഹർജികൾ ഹൈക്കോടതി വിധി പറയാൻ മാറ്റി. വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം കോടതി തള്ളി. ......
കൊച്ചി: നെടുമ്പാശേരിയിൽ നടുറോഡിൽ മൂന്ന് വിദ്യാർത്ഥികളെ കാറിടിച്ചു ചതച്ചരച്ച കോടീശ്വര പുത്രൻ സുഹൈലിനെ രക്ഷിക്കാൻ വിവിധ കോണുകളിൽ നിന്ന് വ്യാപക ശ്രമം നടക്കുന്നതായി ആക്ഷേപം. പോലീസും സ്വാധീനശക്തികളും പ്രതിക്ക് സംരക്ഷണം ഒരുക്കുന്നതായി മരണമടഞ്ഞ പെൺകുട്ടികളുടെ കുടുംബങ്ങൾ ശക്തമായി സംശയിക്കുന്നു.
സുഹൈലിന്റെ പേര് ചേർക്കാതെ എഫ്.ഐ.ആർ തയ്യാറാക്കിയത്, റിമാൻഡ് ചെയ്ത് ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയത്, മരിച്ചവരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുന്നത് തുടങ്ങി കരുതിക്കൂട്ടിയുള്ള നീക്കങ്ങളാണ് നടക്കുന്നത്. ......
കുളത്തൂപ്പുഴ: വീട്ടിൽ മറ്റുള്ളവരില്ലാത്ത സമയം നോക്കി മരുമകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അമ്മായിഅച്ഛൻ അറസ്റ്റിൽ. കരുനാഗപ്പള്ളി സ്വദേശിയായ പ്രതിയെ കുളത്തൂപ്പുഴ പൊലീസാണ് പിടികൂടിയത്.
കുളത്തൂപ്പുഴ സ്വദേശിനിയെ വിവാഹം കഴിച്ച ശേഷമാണ് ഇയാൾ ഇവിടെ താമസമാക്കിയത്. ......
മേടം: പ്രതീക്ഷിച്ച കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ തടസ്സങ്ങൾ നേരിടാനിടയുണ്ട്. മാനസിക വിഷമം, ശത്രുശല്യം, അപകടസാധ്യത, ശരീരത്തിന് പരുക്ക് ഏൽക്കാനുള്ള സാഹചര്യം എന്നിവ സൂചിപ്പിക്കുന്നു. ......
ന്യൂഡൽഹി: കേന്ദ്ര ഐടി മന്ത്രാലയത്തിലെ മുൻ ഉന്നത ഉദ്യോഗസ്ഥനെ ഡിജിറ്റൽ അറസ്റ്റ് ഭീഷണിയിൽ കുടുക്കി 1.25 കോടി രൂപ തട്ടിയെടുത്ത കേസിൽ കംബോഡിയൻ സംഘവുമായി ബന്ധമുള്ള 11 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രാലയത്തിൽ മുൻപ് സയന്റിസ്റ്റ് ആൻഡ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന പ്രദീപ്കുമാർ ദാസ് (69) ആണ് തട്ടിപ്പിനിരയായത്.
ഓഗസ്റ്റ് 14നാണ് എടിഎസ്, എൻഐഎ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി തട്ടിപ്പുസംഘം പ്രദീപ്കുമാറിനെ ഫോണിൽ ബന്ധപ്പെട്ടത്. ......