ദോഹ: ഖത്തറും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലെയും കൃഷി മന്ത്രിമാർ ദോഹയിൽ കൂടിക്കാഴ്ച നടത്തി. ഖത്തർ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുള്ള ബിൻ ഹമദ് ബിൻ അബ്ദുള്ള അൽ അത്വിയ്യയും റഷ്യൻ ഫെഡറേഷൻ കൃഷി മന്ത്രി ഓക്സാന ലുട്ടുമാണ് ചർച്ച നടത്തിയത്.
പ്രധാനമായും കൃഷി, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചാണ് ഇരുനേതാക്കളും സംസാരിച്ചത്. ......
കൊച്ചി: നഗരസഭയുടെ തനത് വരുമാനം പത്ത് ശതമാനം വർധിപ്പിക്കാൻ നടപടി സ്വീകരിക്കും. ഇതിനായി സബ് കമ്മിറ്റി രൂപീകരിക്കും.......
ദോഹ: ഖത്തറിലെ സെൻട്രൽ മാർക്കറ്റുകളുടെ മാനേജ്മെന്റ്, ഓപ്പറേഷൻ, സേവന ലഭ്യത എന്നിവ സംബന്ധിച്ച് വാണിജ്യ വ്യവസായ മന്ത്രാലയവും ഹസാദ് ഫുഡും (Hassad Food) പുതിയ കരാറിൽ ഒപ്പുവെച്ചു. വാണിജ്യ മന്ത്രാലയം അണ്ടർസെക്രട്ടറി മുഹമ്മദ് ബിൻ ഹസ്സൻ അൽ മാൽകിയും ഹസാദ് ഫുഡ് സി.ഇ.ഒ അലി ഹിലാൽ അൽ കുവാരിയുമാണ് കരാറിൽ ഒപ്പിട്ടത്.
സെൻട്രൽ മാർക്കറ്റുകളെ കൂടുതൽ സംഘടിതമാക്കാനും വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ലഭിക്കുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനുമാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്. ......
കൊച്ചി: നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും വൈപ്പിൻ, മുളവുകാട് ദ്വീപ് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനുമായി കോർപ്പറേഷൻ ജംഗ്ഷനെയും ബോൾഗാട്ടിയെയും ബന്ധിപ്പിച്ച് നിലവിലുള്ള ഗോശ്രീപാലത്തിന് സമാന്തരമായി രണ്ടാമതൊരു പാലം ബജറ്റ് വിഭാവനം ചെയ്യുന്നു. മുനമ്പം - അഴീക്കോട് പാലം പൂർത്തിയാകുന്നതോടെ വൈപ്പിൻ മേഖലയിൽ നിന്നുള്ള വാഹനങ്ങളുടെ ഒഴുക്ക് ഇനിയും വർധിക്കുമെന്നിരിക്കെ പുതിയ സമാന്തര പാലം അനിവാര്യമാണെന്ന് ബജറ്റ് വിലയിരുത്തുന്നു. ......
ദോഹ: ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലുള്ള കസ്റ്റമർ സർവീസ്, യൂണിഫൈഡ് കോൾ സെന്റർ വിഭാഗങ്ങൾ വഴി 2025-ൽ ലഭ്യമാക്കിയത് പത്തുലക്ഷത്തിനടുത്ത് (9,84,787) സേവനങ്ങൾ. സേവനങ്ങളുടെ ഗുണനിലവാരത്തിൽ പൊതുജനങ്ങൾ വലിയ സംതൃപ്തി രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. ......
കൊച്ചി: നഗരത്തിലെ അടിസ്ഥാനസൗകര്യ വികസനത്തോടൊപ്പം ഹരിത ഇടങ്ങളുടെ വിപുലീകരണം ലക്ഷ്യമിട്ട് സിറ്റി ബ്ലും പദ്ധതി നടപ്പാക്കും. കൊച്ചി നേരിടുന്ന അർബൻ ഹീറ്റ് ഐലന്റ് പ്രതിഭാസം കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്നതിനുമായി നഗരത്തിലുടനീളം വ്യാപകമായി വൃക്ഷത്തൈകളും ചെടികളും നട്ടു പിടിപ്പിക്കുന്ന സമഗ്ര പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ച സിറ്റി ബ്ലൂം. ......
ദോഹ: ഖത്തറിൽ കഠിനമായ ശൈത്യകാലം അവസാനഘട്ടത്തിലേക്ക് കടക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (QMD). വസന്തകാലത്തിന്റെ വരവറിയിച്ചുകൊണ്ട് ആകാശത്ത് ‘സാദ് ബലാ’ (Saad Balaa) നക്ഷത്രം ഉദിച്ചു. ......
കൊച്ചി: പൊതു ഇടങ്ങൾ കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കുന്നതിനുള്ള സമഗ്ര നയരേഖ തയ്യാറാക്കുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു. നഗരത്തെ വിവിധ പാർക്കിംഗ് സോണുകളായി തിരിച്ച് തിരക്കിന് അനുസൃതമായി പാർക്കിങ് നിയന്ത്രിക്കുന്ന ഡിമാൻഡ് അധിഷ്ഠിത ക്രമീകരണം കൊണ്ടുവരും. ......
ദോഹ: റോഡ് സുരക്ഷാ രംഗത്ത് ആഗോളതലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് ഖത്തർ. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ റോഡപകട മരണനിരക്കിൽ 61 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ......
കൊച്ചി: അമിതമായ മൊബൈൽ ഫോൺ ഉപയോഗം മൂലം വിദ്യാർത്ഥികളിൽ മാനസിക, സാമൂഹിക, പെരുമാറ്റ പ്രശ്നങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയമപരമായ നിയന്ത്രണങ്ങൾക്ക് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്കൂൾസ് ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കത്ത് നൽകി.
16 വയസിനു താഴെയുള്ള വിദ്യാർത്ഥികളിൽ സമ്പൂർണ നിരോധനത്തിന് പകരം പ്രായാധിഷ്ഠിതവും ഘട്ടംഘട്ടമായും നടപ്പാക്കാവുന്ന നിയന്ത്രണ സംവിധാനം തയ്യാറാക്കാൻ നിർദ്ദേശിക്കണമെന്ന് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ, സംസ്ഥാന ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത് എന്നിവർ കത്തിൽ പറയുന്നു.
പ്രായാനുസൃത മാർഗനിർദേശങ്ങൾ, വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സാക്ഷരത, മാതാപിതാക്കളും സ്കൂളുകളും ചേർന്ന മേൽനോട്ട സംവിധാനം എന്നിവ ശക്തിപ്പെടുത്തണം. ......