ചെറിയനാട്: എസ് എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾഫെസ്റ്റും, അനുമോദന സമ്മേളനവും എസ്എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം ഡോ.......
ചെങ്ങന്നൂര്‍: ആരോഗ്യ രംഗത്ത് ചെങ്ങന്നൂരിൻ്റെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാകുന്നു.
100 കോടി രൂപ ചെലവഴിച്ചു അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ചെങ്ങന്നൂർ ജില്ലാആശുപത്രി പുതിയ കെട്ടിട സമുച്ചയം വ്യാഴാഴ്ച വൈകിട്ട് 6 ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും
1943 ല്‍ പ്രവര്‍ത്തനം ആരംഭിച്ച പഴയ ആശുപത്രി കെട്ടിടം ജീർണ്ണാവസ്ഥയിലായതതോടെ മന്ത്രി സജി ചെറിയാന് നല്കിയ നിർദ്ദേശത്തെ തുടര്‍ന്നാണ് പുതിയ കെട്ടിട സമുച്ചയം നിര്‍മാണം ആരംഭിച്ചത്. ......

ചെങ്ങന്നൂർ: ചെങ്ങന്നൂരിലും പ്രാന്ത പ്രദേശങ്ങളിലും രൂക്ഷമായിട്ടുള്ള തെരുവ് നായ ശല്യം പരിഹരിക്കുന്നതിന്, അടിയന്തര പ്രാധാന്യം നൽകി ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഒരു കോടി രൂപ ബജറ്റിൽ വകയിരുത്തി അനിമൽ ബർത്ത് കൺട്രോൾ കേന്ദ്രം (എബിസി ) സജ്ജീകരിക്കാൻ ലക്ഷ്യമി
ടുന്നു.2026-27 ബജറ്റിൽ, കാർഷിക മേഖലയിൽ പ്രത്യേകിച്ചും നെല്ലിന്റെ വിള വിസ്തൃതി, ഉൽപാദനം എന്നിവ വർദ്ധിപ്പിക്കുന്നതിനായി നെൽകൃഷി കൂലി ചെലവ്, പാടശേഖരങ്ങൾക്ക് റാമ്പ്, സബ് മേഴ്സിബിൾ പമ്പ്, മോട്ടോർ പുര തുടങ്ങിയവയ്ക്കായി 60 ലക്ഷം രൂപ വക കൊള്ളിച്ചിട്ടുണ്ട്.
കൂടാതെ, ക്ഷീരകർഷകർക്ക് പിന്തുണ നൽകി, ക്ഷീര മേഖലയുടെ ശാക്തീകരണത്തിനായി കാലിത്തീറ്റ സബ്സിഡി,പാലിന് ഇൻസെന്റീവ്,മിനി ഡയറി ഫാം, ഗ്രൂപ്പുകൾക്ക് കറവപ്പശു, സഞ്ചരിക്കുന്ന വെറ്റിനറി ക്ലിനിക് തുടങ്ങിയ പദ്ധതികൾക്കായി 48 ലക്ഷം രൂപ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്
പട്ടികജാതി വികസനം ലക്ഷ്യമാക്കിക്കൊണ്ട് യുവതി-യുവാക്കൾക്ക് സ്വയംതൊഴിൽ പരിശീലനങ്ങൾ, പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിങ് തുടങ്ങിയവയും, ഉന്നതികളിൽ മിനി മാസ്റ് ലൈറ്റുകളുടെ സ്ഥാപനം എന്നിവ നിർവഹിക്കുന്നതിന് 70 ലക്ഷം രൂപ ബജറ്റിൽ നീക്കി വച്ചിരിക്കുന്നു.
അടച്ചുറപ്പുള്ളതും സുരക്ഷിതമായ ഭവനം എന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനായി ജനറൽ, പട്ടികജാതി വിഭാഗങ്ങൾ ക്ക് ഒരുപോലെ പ്രാധാന്യം നൽകുന്ന ലൈഫ്,പി എം എ വൈ ഭവന പദ്ധതികൾക്കായി 1,60,00,000 രൂപ വകയിരുത്തിയിരിക്കുന്നു
പശ്ചാത്തല മേഖലയിൽ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും നിർമ്മാണത്തിനും കൂടാതെ വിട്ടു കിട്ടിയ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി രണ്ടരക്കോടി രൂപ വക ഇരുത്തിയിരിക്കുന്നു. സെക്കൻഡറി പാലിയേറ്റീവ് പരിചരണം,വയോജന പരിപാലന കേന്ദ്രം പ്രവർത്തന ചെലവുകൾ, മെഡിക്കൽ ക്യാമ്പുകൾ,സഹായ ഉപകരണ വിതരണം തുടങ്ങിയ ആരോഗ്യ മേഖല പ്രവർത്തനങ്ങൾക്കായി 65 ലക്ഷം രൂപ വക കൊള്ളിച്ചിരിക്കുന്നു. ......
മനാമ: വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് ബഹ്റൈൻ ചാപ്റ്റർയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയ പൗരപ്രമുഖരെ ആദരിക്കുന്നതിന്റെ ഭാഗമായി, മർഹൂം ആർ. യുസഫ് ഹാജിയുടെ പേരിൽ ഏർപ്പെടുത്തിയ സ്മാരക പുരസ്കാരത്തിന്റെ പ്രഥമ ജേതാവായി എം. ......
കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്സി ആയ മുത്തൂറ്റ് ഫിനാന്‍സ് മുത്തൂറ്റ് എം ജോര്‍ജ്ജ് ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. മികവുറ്റ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനായുള്ള പിന്തുണ നല്കുന്ന പദ്ധതിയുടെ ഒന്‍പതാം പതിപ്പാണിത്.
രാജ്യവ്യാപകമായി ബിടെക്, എംബിബിഎസ്, ബിഎസ്സി നഴ്സിങ് കോഴ്സുകള്‍ക്ക് ഈ അധ്യയന വര്‍ഷം പ്രവേശനം ലഭിച്ച 210 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പുകള്‍ സമ്മാനിച്ചത്. ഇതില്‍ കേരളത്തില്‍നിന്നുള്ള 30 വിദ്യാര്‍ത്ഥികളെ ഇന്നത്തെ ചടങ്ങില്‍ ആദരിച്ചു.
എംബിബിഎസ്, ബിടെക്, ബിഎസ്സി നഴ്സിങ് എന്നീ കോഴ്സുകള്‍ക്കായുള്ള 10 വീതം വിദ്യാര്‍ത്ഥികളെയാണ് കേരളത്തില്‍ നിന്നു തെരഞ്ഞെടുത്തത്. ......
പാലക്കാട്: കേരള ക്രിക്കറ്റ് അസോസിയേഷന്റെ അത്യാധുനിക നിലവാരത്തിലുള്ള പാലക്കാട് സ്പോർട്സ് ഹബ്ബിന്റെ നിർമാണോദ്ഘാടനം ഫെബ്രുവരി 27-ന് നടക്കും. മലബാർ ദേവസ്വത്തിന് കീഴിലുള്ള അകത്തേത്തറ ശ്രീ ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 21 ഏക്കർ ഭൂമിയിലാണ് പാലക്കാടിന്റെ കായികമുഖച്ഛായ മാറ്റുന്ന സ്പോർട്സ് ഹബ് ഒരുങ്ങുന്നത്. അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജിന് പിന്നിലുള്ള നിർദ്ദിഷ്ട സ്പോർട്സ് ഹബ് ഏരിയയിൽ വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങിൽ മന്ത്രി എം.ബി. ......
കണ്ണൂരിൽ കെഎസ്യു നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ വീണാ ജോർജ്ജിന് പരിക്കേറ്റു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന പ്രതിഷേധത്തിനിടെയാണ് മന്ത്രിയുടെ കൈക്കും കഴുത്തിനും പരിക്കേറ്റത്. ......
മുംബൈ: ജെഎം ഫിനാന്‍ഷ്യലും ഹൂറുണ്‍ ഇന്ത്യയും ചേര്‍ന്ന് 'ജെഎം ഫിനാന്‍ഷ്യല്‍ ഹുറുണ്‍ ഇന്ത്യ അണ്‍ലിസ്റ്റഡ് ജെംസ് 2026' എന്ന പേരില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ മികച്ച 100 കമ്പനികളുടെ പ്രഥമ ലിസ്റ്റ് പുറത്തിറക്കി. 2.7 ലക്ഷം കോടി രൂപ വരുമാനമുള്ള റിലെയന്‍സ് റീട്ടെയിലാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 83,000 കോടി വരുമാനമുള്ള ഫഌപ്കാര്‍ട്ട് രണ്ടാം സ്ഥാനത്തും 66,000 കോടിയുമായി മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് മൂന്നാം സ്ഥാനത്തും നില്ക്കുന്നു. ......
സർ സയ്യിദ് കോളേജ് പൂർവ്വ വിദ്യാർഥി കൂട്ടായ്മയായ
" സ് കോസ ഖത്തർ" വക്രയിലെ റോയൽ ട്രീറ്റ് റെസ്റ്റോറൻ്റിൽ വെച്ച് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.
പ്രസിഡൻ്റ് ഹാരിസ് .സി യുടെ അധ്യക്ഷയിൽ ചേർന്ന പരിപാടിയിൽ സുബൈർ കെ.കെ റമദാൻ സന്ദേശം കൈമാറി. പി. ......
കൊച്ചി :എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും എറണാകുളം ലൂർദ് ആശുപത്രിയും സംയുക്തമായി പ്രോസ്സ്റ്റേറ്റ് കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഹാളിൽ വെച്ച് നടത്തിയ പരിപാടിയിൽ എറണാകുളം ലൂർദ് ആശുപത്രി യൂറോളജി വിഭാഗം മേധാവി ഡോ. എച്ച് കൃഷ്ണമൂർത്തി പുരുഷ സ്വയം സഹായ സംഘങ്ങൾക്കായി പ്രൊസ്റ്റേറ്റ് കാൻസർ ബോധവൽക്കരണ ക്ലാസ് നയിച്ചു. ......