കൊച്ചി: നിക്ഷേപകര്‍ക്കും മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ക്കും (എംഎഫ്ഡി) മികച്ച സേവനം നല്‍കുന്നതിനായി ബന്ധന് എഎംസി ലിമിറ്റഡ് (ബന്ധന് എഎംസി) കൊച്ചിയിലെ ബ്രാഞ്ച് ഓഫീസ് മാറ്റിസ്ഥാപിച്ചു. പുതിയ ഓഫീസ് എറണാകുളം ഗാന്ധി നഗര്‍, സലിംരാജന്‍ റോഡില്‍ സെറനിറ്റി സ്ക്വയറിലാണ് തുറന്നത്. മാറ്റിസ്ഥാപിച്ച ബ്രാഞ്ചില്‍ പൂര്‍ണ്ണമായും സജ്ജീകരിച്ച മീറ്റിംഗ്-കം-ട്രെയിനിംഗ് റൂം ഉള്‍പ്പെടും, ഇത് നഗരത്തിലെ ഉപഭോക്തൃ സേവനവും നിക്ഷേപക അവബോധ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നു. ......
ദോഹ :സംയുക്ത ജമാ - അത്ത് കൂട്ടായ്മയായ വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് ഖത്തർ ചാപ്റ്റർ ഫെബ്രുവരി 27 വെള്ളിയാഴ്ച ഹെറിട്ടേജ് ഇന്റർ നാഷണൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് പരിധിയിലെ മുഴുവൻ നാട്ടുകാരെയും പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ രീതിയിൽ ഇഫ്താർ മജ്ലിസ് സ്നേഹ വിരുന്ന് @26 സംഘടിപ്പിക്കുന്നു ....
വില്ല്യാപ്പള്ളികാരുടെ ഗൃഹാതുര സ്മരണ ഉണർത്തുന്ന തരത്തിലുള്ള നോമ്പ് തുറ വിഭവങ്ങൾ ഉൾപ്പെടുത്തി വളരെ നാടൻ രൂപത്തിലാണ് ഇഫ്താർ സംഘടിപ്പിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു.
ദോഹയിലെ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിൽ അറിയപ്പെടുന്ന വ്യക്തിതങ്ങൾ,വ്യവസായ പ്രമുഖർ എന്നിവർ സാന്നിധ്യം അറിയിക്കും..
വൈകിട്ട് 4:30 നോട് കൂടി ആരംഭിക്കുന്ന ഇഫ്താർ മജ്ലിസ്ൽ ശറഫുദ്ധീൻ ബാഖവി റമദാൻ സന്ദേശം നൽകും.സഫാരി സൈനുൽ ആബിദീൻ ഉത്ഘാടനം ചെയ്യും
വില്ല്യാപ്പള്ളി പ്രദേശത്തെ മുഴുവൻആളുകളും കുടുംബ സമേതം ഇഫ്താർ മജ്ലിസ് സ്നേഹ വിരുന്നിൽ @26 പങ്കെടുക്കണമെന് അറിയിക്കുന്നു..
വി. എം. ......
തിരുവനന്തപുരം: സൈബർ തട്ടിപ്പിലൂടെ വസ്ത്ര വ്യാപാരിയിൽ നിന്ന് 15.59 ലക്ഷം രൂപ തട്ടിയെടുത്തു. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം.......
കൊച്ചി: കേരള സ്റ്റോറി 2 ന്റെ റിലീസിന് ഹൈക്കോടതിയുടെ താൽക്കാലിക വിലക്ക്. ചിത്രത്തിന്റെ റിലീസ് 15 ദിവസത്തേക്കാണ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തത്.......
എറണാകുളം ജില്ലാ കോടതികൾക്കും സബോർഡിനേറ്റ് കോടതികൾക്കും ആവിശ്യമായ സുരക്ഷ ഒരുക്കണമെന്ന ശുപാർശ സമർപ്പിച്ച് രഹസ്യ അന്വേഷണ വിഭാഗം.
എറണാകുളം ജില്ലാ കോടതികൾക്കും മറ്റ് സബോർഡിനേറ്റ് കോടതികൾക്കും ആവിശ്യമായ സുരക്ഷ ഒരുക്കണമെന്ന ശുപാർശ റിപ്പോർട്ട് കൊച്ചി സിറ്റി ജില്ലാ രഹസ്യാന്വേഷണ വിഭാഗം സമർപ്പിച്ചു.
മതിയായ സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണവും സംസ്ഥാനത്തെ കോടതികളിൽ ഉറപ്പാക്കണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിങ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ സംസ്ഥാന പൊലീസിലെ ജില്ലാ രഹസ്യാന്വേഷണ വിഭാഗങ്ങളോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ (ടിഎൽഒ) എന്ന സംഘടനയുടെ പേരിൽ കാസർകോട്, ഇടുക്കി ജില്ലാ കോടതികളിൽ കഴിഞ്ഞ മാസം ആദ്യം ബോംബ് ഭീഷണി ഉണ്ടായി. ഇതിന്റെ പശ്ചാത്തലത്തിലാണ് അഡ്വ. ......
കേരളത്തിന്റെ രാഷ്ട്രീയ ഭാഗധേയം നിർണ്ണയിക്കുന്നതിൽ എപ്പോഴും നിർണ്ണായക പങ്കുവഹിച്ചിട്ടുള്ള ജില്ലയാണ് തിരുവനന്തപുരം. പതിനാല് നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയിൽ ഇത്തവണത്തെ പോരാട്ടം കേവലം ഒരു തിരഞ്ഞെടുപ്പല്ല, മറിച്ച് നിലനിൽപ്പിന്റെയും തിരിച്ചുവരവിന്റെയും അക്കൗണ്ട് തുറക്കലിന്റെയും അഭിമാനപ്പോരാട്ടമാണ്. ......
പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് 11ന് കേരളത്തിൽ. അന്നു വൈകിട്ട് 5 നു കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിനു മുൻപിൽ അദ്ദേഹം എൻഡിഎ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക അദ്ദേഹം പുറത്തിറക്കും. ......
പറവൂർ: ഭൂമിക്ക് തണലൊരുക്കാൻ പരിസ്ഥിതി ബോധത്തിൽ ലയിച്ചുചേർന്ന് കുട്ടികൾ ദൃശ്യവത്കൃത വൃക്ഷമായി അണിനിരന്നത് കണ്ണിന് കുളിർമയേറിയ കാഴ്ചയായി.
കൂനമ്മാവ് സെൻറ് ഫിലോമിനാസ് എൽ.പി സ്കൂളിൽ ഇന്ന് നടന്ന അസംബ്ലിയിലാണ് കുഞ്ഞിക്കൈകളിൽ വൃക്ഷത്തൈകളുമായി കൊച്ചുകുഞ്ഞുങ്ങൾ സ്വയം ഒരു മരമായ് പ്രകൃതി സംരക്ഷണത്തിന്റെ വിളംബരം നടത്തിയത്.
പ്രൊഫ. കെവി തോമസ് വിദ്യാധനം ട്രസ്റ്റ് കുട്ടികൾക്ക് പ്രകൃതി സംരക്ഷണ പാഠവുമായി വിദ്യാലയങ്ങളിൽ നടത്തിവരുന്ന ‘ഹരിതാഭമയം അതിജീവനപാഠം’ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത വൃക്ഷതൈകൾ കൈയിലേന്തിയാണ് എൽ.പി സ്കൂൾ കുട്ടികൾ മരദൃശ്യം അവതരിപ്പിച്ചത്.
അധ്യാപിക അഞ്ജു കെ. ......
കൊച്ചി: ഇന്ത്യയിലെ പ്രധാന സുഗന്ധവ്യഞ്ജന വിപണികൾ ഈ സാമ്പത്തിക വർഷം വ്യത്യസ്ത ദിശകളിലേക്ക് നീങ്ങുന്നതായി അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനത്തിൻ്റെ (ഐ.എസ്.സി. 2026) സമാപന ദിവസം അവതരിപ്പിച്ച കാർഷിക റിപ്പാർട്ടുകൾ വ്യക്തമാക്കുന്നു.
മുളക് ഉൽപാദനം കുത്തനെ കുറയുമെന്ന് വിലയിരുത്തുമ്പോൾ, കഴിഞ്ഞ വർഷത്തെ വിലക്കയറ്റത്തിന് ശേഷം മഞ്ഞൾ ഉൽപാദനം ഉയരുമെന്ന സൂചനയുണ്ട്. ഇഞ്ചി വിപണി ചൈനയുടെ വർധിച്ച ഉൽപാദനത്തിന്റെ സ്വാധീനത്തിൽ തുടരുന്ന സാഹചര്യവുമുണ്ട്.
ഏകദേശം 20 ലക്ഷം ടൺ വാർഷിക ഉൽപാദനവുമായി ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ മുളക് ഉൽപാദക രാജ്യമാണ്. ......
ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ അക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കുന്നവർക്ക് ഒരു പവൻ സ്വർണം സമ്മാനമായി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
വീണാ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കിയാല്‍ കുഴിമന്തി നല്‍കാം എന്നാണ് കെഎസ്യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ പ്രഖ്യാപനം. ......