ഇസ്ലാമാബാദ്: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്ക ശക്തം. അഫ്ഗാനിലെ കാബൂൾ, കാണ്ഡഹാർ, പഖ്തിയ പ്രവിശ്യകളിലെ താലിബാൻ സൈനിക കേന്ദ്രങ്ങൾക്കു നേരെ പാക്കിസ്ഥാൻ ശക്തമായ വ്യോമാക്രമണം നടത്തിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ......
പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പദയാത്ര എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് അമ്പലമേട് എഫ്.എ.സി.റ്റി. പരിസരങ്ങളിലായി തുടരുകയാണ്. ......
കൊച്ചി: വിവാദ സിനിമ ‘കേരള സ്റ്റോറി 2– ഗോസ് ബിയോണ്ട്’ തിയേറ്ററുകളിൽ എത്തും. സിംഗിൾ ബെഞ്ച് 15 ദിവസത്തേക്ക് പ്രദർശനം തടഞ്ഞ ഇടക്കാല ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ......
യുവനേതാവ് ഷുഹൈബ് എടയ്യന്നൂരിന്റെ എട്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ഇൻകാസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ഷമീർ മട്ടന്നൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡൻ്റ് താജുദ്ദീൻ ചീരക്കുഴി ഉദ്ഘാടനം ചെയ്തു.
സുരേഷ് കരിയാട് മുഖ്യപ്രഭാഷണം നടത്തി. ഇൻകാസ് നേതാക്കളായ കെ വി ബോബൻ, കെ കെ ഉസ്മാൻ, എബ്രഹാം കെ. ......
എറണാകുളം ജില്ലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ “മധുരം 2.0 – ഓർമകളുടെ ചിരിക്കൂട്ട്” വയോജന സംഗമം ഫെബ്രുവരി 28 വരെ സംഘടിപ്പിക്കുന്നു. ജില്ലയിലെ 14 ബ്ലോക്കുകളിലായി രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെ ഏകദിന പരിപാടികളായാണ് സംഗമങ്ങൾ നടത്തുന്നത്. ......
ദോഹ: സി.ബി.എസ്.ഇ ദേശീയ തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ അത്വീഫ് അബ്ദുള്ളയെ ഗൾഫ് സഹോദയ ആദരിച്ചു. ദേശീയ തലത്തിലെ അസാമാന്യമായ നേട്ടവും മാതൃകാപരമായ പ്രകടനവും പരിഗണിച്ചാണ് ഈ ബഹുമതി.
കൊച്ചിയിൽ നടന്ന 38-ാമത് വാർഷിക പ്രിൻസിപ്പൽമാരുടെ കോൺഫറൻസിൽ, സി.ബി.എസ്.ഇ ഗൾഫ് സഹോദയ ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ......
ദോഹ: രാജ്യത്തെ കമ്പനികൾ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കർശന നടപടികളുമായി വാണിജ്യ-വ്യവസായ മന്ത്രാലയം (MOCI). നിയമലംഘനം നടത്തുന്ന കമ്പനികൾക്ക് 10 ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു.ദോഹ: രാജ്യത്തെ കമ്പനികൾ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കർശന നടപടികളുമായി വാണിജ്യ-വ്യവസായ മന്ത്രാലയം (MOCI). ......
വിജയ് നായകനായ 'THE GOAT' എന്ന ചിത്രത്തിന് ശേഷം വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് നായകനായി അഭിനയിക്കുന്നത്. സയൻസ് ഫിക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടൻ ആരംഭിക്കും. ......
ദോഹ:പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ ഡെലിവറൂ (Deliveroo) ഖത്തറിലെ സേവനങ്ങൾ അവസാനിപ്പിക്കുന്നു. ഡെലിവറൂവിന്റെ മാതൃകമ്പനിയായ യു.എസ് ആസ്ഥാനമായുള്ള ഡോർഡാഷ് (DoorDash) ആണ് ഖത്തറിന് പുറമെ സിംഗപ്പൂർ വിപണിയിൽ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ......
ദോഹ :ലോകം കാത്തിരിക്കുന്ന ഖത്തർ ഫുട്ബോൾ ഫെസ്റ്റിവൽ ഫൈനലിസിമമാർച്ച് 26 മുതൽ 31 വരെദോഹയിൽ നടക്കും.
മാർച്ച് 27ന് നടക്കുന്ന
അർജന്റീനയും സ്പെയിനും
തമ്മിലുള്ള പോരാട്ടം ആരാധകരെ ആവേശഭരിതമാക്കും.
ഖത്തർ, അർജന്റീന, സ്പെയിൻ, സൗദി അറേബ്യ, ഈജിപ്ത്, സെർബിയ എന്നീ കരുത്തരായ ആറ് രാജ്യങ്ങളാണ് ഏറ്റുമുട്ടുന്നത്. ആകെ ആറ് വമ്പൻ മത്സരങ്ങളാണ് ടൂർണമെന്റിലുണ്ടാവുക.
ഫെസ്റ്റിവലിലെ ഏറ്റവും പ്രധാന ആകർഷണം യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനും ലോക ചാമ്പ്യന്മാരായ അർജന്റീനയും തമ്മിലുള്ള 'ഫൈനലിസിമ' പോരാട്ടമാണ്. ......