തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് ഏകദേശ രൂപമായി. തർക്കങ്ങളില്ലാത്ത 50 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തിയുള്ള പട്ടിക മാർച്ച് ഏഴിന് ശേഷം പ്രഖ്യാപിക്കും. ......
ന്യൂഡൽഹി:നിയമയുദ്ധങ്ങൾ പലപ്പോഴും ഹൈക്കോടതി കടന്ന് സുപ്രീം കോടതിയുടെ വാതിലുകളിൽ എത്താറുണ്ട്. അവിടെ ഹൈക്കോടതി വിധി ശരിവെക്കപ്പെട്ടാൽ പിന്നെ ആ വിധി നടപ്പിലാക്കുന്നതിൽ ഹൈക്കോടതിക്ക് പങ്കുണ്ടോ? അതോ എല്ലാം സുപ്രീം കോടതിയുടെ നിയന്ത്രണത്തിലായോ? ഈ ചോദ്യത്തിനാണ് സുപ്രീം കോടതി ഇപ്പോൾ വ്യക്തമായ ഉത്തരം നൽകിയിരിക്കുന്നത്.
സംഭവം തുടങ്ങുന്നത് മദ്രാസ് ഹൈക്കോടതിയിൽ
ഒരു കേസിൽ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നു. ......
ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയെ കൊലപ്പെടുത്തിയ സംഭവത്തെ ശക്തമായി അപലപിച്ച് കോൺഗ്രസ്. ഖമനയിയുടെ കുടുംബത്തിന്റെയും ഇറാൻ ജനതയുടെയും ലോകമെമ്പാടുമുള്ള ഷിയാ സമൂഹത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. യുദ്ധം ഔദ്യോഗികമായി പ്രഖ്യാപിക്കാതെ ഖമനയിക്കെതിരെ നടത്തിയ ആക്രമണത്തെ ഖാർഗെ അപലപിച്ചു.
പരമാധികാര രാഷ്ട്രങ്ങളിലെ ഭരണാധികാരികളെ അസ്ഥിരപ്പെടുത്താനും ഭരണകൂടമാറ്റത്തിന് വഴിയൊരുക്കാനുമുള്ള ഏകപക്ഷീയ നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ഖർഗെ വിമർശിച്ചു. ......
വാഷിങ്ടൻ: ഇറാനെതിരായ സൈനിക നടപടികൾക്ക് നാല് ആഴ്ച വരെ നീളാം എന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബ്രിട്ടീഷ് ദിനപ്പത്രമായ ഡെയ്ലി മെയിലിന് നടത്തിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പരാമർശം. ......
വെണ്മണി : വെണ്മണി മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിലെ ശതാബ്ദി സ്മാരക കെട്ടിട സമുച്ചയത്തിന്റെ മൂന്നാം നിലയുടെ നിർമ്മാണ ഉദ്ഘാടനം മാർത്തോമ്മാ സഭ ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസന അധ്യക്ഷൻ
ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത മാർച്ച് 3 ചൊവ്വ രാവിലെ 10 മണിക്ക് സ്കൂളിൽ
നിർവഹിക്കും.
പുതുതായി ആരംഭിക്കുന്ന ഹയർസെക്കൻഡറി കമ്പ്യൂട്ടർ സയൻസ് ബാച്ചിന്റെ ഉദ്ഘാടനം സാംസ്കാരിക മന്ത്രി
സജി ചെറിയാനും നവീകരിച്ച ഹയർസെക്കൻഡറി വിഭാഗം ലൈബ്രറിയുടെ സമർപ്പണം മുൻ ഗോവ ഗവർണർ അഡ്വ. പി.എസ്. ......
ചെങ്ങന്നൂർ: ജോയ്സ് സ്റ്റുഡിയോസിന്റെ ബാനറിൽ എം ജി വി പാണ്ഡിയൻ നിർമ്മാണം നിർവഹിച്ച്,
സതീഷ് ജേക്കബ് സംവിധാനം ചെയ്യുന്ന മലയാള സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് സംസ്ഥാന സാംസ്കാരിക ഫിഷറീസ് യുവജനക്ഷേമ വകുപ്പ് മന്ത്രി
സജി ചെറിയാൻ നിർവഹിച്ചു.
ചിത്രത്തിന് കഥയോട്ടം എന്നാണ് പേരിട്ടിരിക്കുന്നത്.
ഏറെ കൗതുകകരകരമായ ഒരു കഥയുടെ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം.
വ്യത്യസ്ത മതങ്ങളിൽ പെട്ട യുവതിയുടെയും യുവാവിന്റെയും അവരുടെ സുഹൃത്തുക്കളുടെയും സൗഹൃദങ്ങളുടെ കഥയാണ്
ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഗൗരവമായ ഒരു വിഷയം തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുക
യാണ് ഈ ചിത്രത്തിലൂടെ.
മനുഷ്യൻ്റെ മനസ്സിൽ നൻമയുടെ വെളിച്ചം പകരുന്ന നിരവധി മുഹൂർത്തങ്ങൾ കോർത്തിണക്കിയ ചിത്രം കൂടിയായിരിക്കുമിത്. ......
ചെങ്ങന്നൂർ: മുളക്കുഴ താഴാംഭാഗത്തുള്ള വ്യവസായ കേന്ദ്രത്തിൽ 5.20 കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ച മത്സ്യഫെഡിൻ്റെ മൂല്യവർദ്ധിത ഉല്പാദന കേന്ദ്രം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഉല്പാദന കേന്ദ്രത്തിനു രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, സെൻട്രൽ ട്യൂബർ ക്രോപ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമാണ് സാങ്കേതിക പിന്തുണ നൽകുന്നത്.
മത്സ്യത്തിന്റെയും, മരിച്ചീനിയുടെയും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനം വഴി പ്രദേശവാസികൾക്ക് വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി. ......
തിരുവൻവണ്ടൂർ: ഗ്രാമ പഞ്ചായത്ത് 2025-26 അങ്കണവാടി കലോത്സവം ' തളിർ ' ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി
വിവേക് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ......
ദോഹ: ഇറാൻ ഇന്ന് ഖത്തറിന് നേരെ നടത്തിയ മിസൈൽ - ഡ്രോൺ ആക്രമണങ്ങളെ ഖത്തർ സായുധ സേന വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങൾ സംയുക്ത പത്രസമ്മേളനത്തിൽ അറിയിച്ചു. ആക്രമണത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് ഔദ്യോഗിക വക്താക്കൾ സ്ഥിരീകരിച്ചു.
ഇറാനിൽ നിന്ന് ഖത്തറിനെ ലക്ഷ്യമാക്കി വന്ന 65 ബാലിസ്റ്റിക് മിസൈലുകളിൽ 63 എണ്ണവും ഖത്തർ സായുധ സേന തകർത്തു.അയക്കപ്പെട്ട 12 ഡ്രോണുകളിൽ 11 എണ്ണവും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ വെടിവെച്ചിട്ടു.
ആക്രമണത്തിന്റെ തീവ്രത കാരണം രണ്ട് മിസൈലുകൾ അൽ ഉദൈദ് എയർ ബേസിലും ഒരു ഡ്രോൺ റഡാർ സംവിധാനത്തിന് അരികിലും പതിച്ചെങ്കിലും ആളപായമൊന്നുമുണ്ടായില്ല.ആക്രമണത്തെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ പതിച്ച് 8 പേർക്ക് പരിക്കേറ്റു. ......
ദോഹ:മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത് ഖത്തറിലെ അമേരിക്കൻ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിൽ തന്നെ തുടരാൻ (Shelter-in-place) യുഎസ് എംബസി ആവശ്യപ്പെട്ടു.അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ വീടുകളിലോ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലോ തന്നെ തുടരുക. ആവശ്യത്തിന് ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവ കരുതുക.ഖത്തർ വ്യോമപാത നിലവിൽ അടച്ചിരിക്കുകയാണ്. ......