പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ......
ദോഹ: നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത്, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും മാർച്ച് 1 ഞായറാഴ്ച റിമോട്ട് വർക്ക് (വീട്ടിലിരുന്ന് ജോലി ചെയ്യൽ) സംവിധാനം നടപ്പിലാക്കാൻ തൊഴിൽ മന്ത്രാലയവും വാണിജ്യ വ്യവസായ മന്ത്രാലയവും നിർദ്ദേശിച്ചു. ജോലിയുടെ സ്വഭാവം അനുവദിക്കുന്ന ജീവനക്കാർക്കാണ് ഇത് ബാധകമാവുക.
ഒഴിവാക്കപ്പെട്ട വിഭാഗങ്ങൾ:
ജോലിയുടെ സ്വഭാവം അനുസരിച്ച് ഓഫീസിലോ ജോലിസ്ഥലത്തോ നേരിട്ട് ഹാജരാകേണ്ട നിർബന്ധിത മേഖലകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ......
വടക്കൻ ബംഗളുരുവിന് ബഗൽഗുണ്ടെയ്ക്ക് സമീപം എൻ ഇ എൽ ലേ ഔട്ടിലാണ് വിദ്യാജ്യോതി താമസിച്ചിരുന്നത്. ഉമേഷ്- കവിത ദമ്പതികളുടെ രണ്ടാമത്തെ മകൾ.......
ശ്രീനഗർ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഇസ്രായേൽ–അമേരിക്കൻ സേനയുടെ സംയുക്ത ആക്രമത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ കശ്മീർ താഴ്വരയിൽ വ്യാപക പ്രതിഷേധം. ഏകദേശം 15 ലക്ഷം ഷിയാ വിഭാഗക്കാർ താമസിക്കുന്ന കശ്മീർ താഴ്വരയിലെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്തു. ......
കുവൈത്ത് സിറ്റി: കുവൈത്തിൽ അമേരിക്കൻ വ്യോമസേനയുടെ എഫ്-15 യുദ്ധവിമാനം തകർന്നുവീണതായി റിപ്പോർട്ട്. വിമാനം ഇറാന്റെ ആക്രമണത്തിൽ തകർന്നതാണോയെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. ......
നിർമ്മിത ബുദ്ധി രംഗത്തെ അതിവേഗ വളർച്ച, ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യയിൽ ഡാറ്റാ സെന്ററുകളുടെ വളർച്ചയ്ക്ക് വലിയ ഉത്തേജനം നൽകിയിരിക്കുകയാണ്. തമിഴ്നാട്ടിലെ, പ്രത്യേകിച്ച് ചെന്നൈയിലെ ഡാറ്റ സെന്ററുകൾ വേഗത്തിൽ വ്യാപിച്ചു വരുമ്പോൾ തന്നെ, ഉയർന്ന ജല ഉപഭോഗം മൂലമുള്ള ഗൗരവമായ സുസ്ഥിരതാ വെല്ലുവിളികളും നേരിടുകയാണ് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു. ......
ഇറാന്റെ തലസ്ഥാനമായ ടെഹ്റാൻ അടക്കമുള്ള നഗരങ്ങളിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായ നടത്തിയ ആക്രമണങ്ങളിൽ ഉണ്ടായ വൻ നാശനഷ്ടങ്ങൾ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നു. ശത്രുമിസൈലുകളെ തടയുന്നതിൽ ഇറാൻ അടുത്തിടെ ചൈനയിൽ നിന്ന് സ്വന്തമാക്കിയ എച്ച്ക്യു-9ബി (HQ-9B) വ്യോമപ്രതിരോധ സംവിധാനം പരാജയപ്പെട്ടതായാണ് വിലയിരുത്തൽ.
ചൈനയിലെ ചൈന എയ്റോസ്പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത എച്ച്ക്യു-9ബി, റഷ്യൻ എസ്-300, അമേരിക്കൻ പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് ചൈന അവകാശപ്പെടുന്നു. ......
കൊച്ചി: സംവിധായകൻ ചിദംബരത്തിനെതിരായ ലൈംഗികാതിക്രമ ആരോപണത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യുവതി നൽകിയ പരാതിയെ തുടർന്നാണ് കൊച്ചി എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്. ......
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ കോടതി വെറുതെ വിട്ടതിനു പിന്നാലെ, കേന്ദ്ര സർക്കാരിനും ബിജെപി നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ജന്ദർമന്ദറിൽ സംഘടിപ്പിച്ച ആം ആദ്മി പാർട്ടി റാലിയിൽ സംസാരിക്കവേ, കോടതി വിധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മുഖത്തേറ്റ കനത്ത പ്രഹരമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
രാജ്യത്ത് നിലനിൽക്കുന്ന ഭീതിയുടെ അന്തരീക്ഷത്തിൽ കോടതി പുറപ്പെടുവിച്ചത് അങ്ങേയറ്റം ധീരമായ തീരുമാനമാണെന്ന് കേജ്രിവാൾ പറഞ്ഞു. ......