ദോഹ: മേഖലയിലെ വിവിധ രാജ്യങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് ഇറാൻ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ഖത്തറും അമേരിക്കയും അയൽരാജ്യങ്ങളും ചേർന്ന് സംയുക്തമായി അപലപിച്ചു. ഖത്തർ, സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, കുവൈറ്റ്, ജോർദാൻ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഇറാന്റെ നടപടിക്കെതിരെ ഒന്നിച്ചുനിന്നത്.ബഹ്റൈൻ, ഇറാഖ് (കുർദിസ്ഥാൻ മേഖല ഉൾപ്പെടെ), ജോർദാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വെച്ചാണ് ഇറാൻ ആക്രമണം നടത്തിയത്. ......
ദോഹ: കഴിഞ്ഞ ശനിയാഴ്ച മുതൽ ഖത്തറിന് നേരെ ഇറാൻ നടത്തിവരുന്ന ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ഖത്തർ ശൂറ കൗൺസിൽ കടുത്ത ഭാഷയിൽ അപലപിച്ചു. സ്പീക്കർ ഹസ്സൻ ബിൻ അബ്ദുള്ള അൽ ഗാനിമിന്റെ അധ്യക്ഷതയിൽ തമീം ബിൻ ഹമദ് ഹാളിൽ ചേർന്ന പ്രതിവാര യോഗത്തിലാണ് കൗൺസിൽ നിലപാട് വ്യക്തമാക്കിയത്.ഇറാന്റെ നടപടി ഖത്തറിന്റെ ദേശീയ പരമാധികാരത്തിന് മേലുള്ള നഗ്നമായ ലംഘനമാണെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി. ......
കേരളത്തിലെ പത്തനംതിട്ട, മലപ്പുറം, കോട്ടയം ജില്ലകളിൽ അപകടകരമായ അൾട്രാ വയലറ്റ് വികിരണം രേഖപ്പെടുത്തിയ സാഹചര്യത്തിൽ സ്കൂൾ വിദ്യാർത്ഥികളെ രാവിലെ 11 മുതൽ വൈകുന്നേരം 3 മണി വരെ വെയിലിൽ ഇറങ്ങുവാൻ അനുവദിക്കാത്തവിധം എല്ലാ മേഖലകളിലും സുരക്ഷാ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രിയ്ക്ക് പരാതി.ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ഇത് സംബന്ധിച്ച് നല്കിയ പരാതി പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് റവന്യൂ പ്രിൻസിപ്പിൾ സെക്രട്ടറിയ്ക്ക് കൈമാറി.പത്തനംതിട്ട ജില്ലയിലെ കോന്നി, മലപ്പുറം ജില്ലയിലെ പൊന്നാനി, കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ യുവി ഇൻഡക്സ് 7 രേഖപ്പെടുത്തി. കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ സൂചിക 6 ആയതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ......
കൊച്ചി: സംസ്ഥാന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കുചെയ്യുന്ന പ്രഥമ കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കിൽ (KIRF) 2025 സർവകലാശാല വിഭാഗത്തിൽ ഒന്നാം റാങ്ക് തുടർച്ചയായി നേടി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്). ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ......
കൊച്ചി : പിന്നോക്കക്കാരെ അവഗണിക്കുന്ന പിണറായി സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഒബിസി മോർച്ച എറണാകുളം ജില്ലാ കമ്മിറ്റി പിന്നോക്ക വികസന കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് കെ ടി ബൈജു ആദ്ധ്യക്ഷനായി.കച്ചേരിപ്പടിയിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് പിന്നോക്ക വികസന കോർപ്പറേഷന് മുന്നിൽ പോലീസ് തടഞ്ഞു.
തുടർന്ന് നടന്ന ധർണ്ണ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.കെ എസ് ഷൈജു ഉദ്ഘാടനം ചെയ്തു.
പിന്നോക്ക വികസന കോർപ്പറേഷൻ വഴി കൊടുക്കുന്ന വായ്പകളും സഹായങ്ങളും പോലും യഥാർത്ഥ പിന്നോക്കാർക്ക് ലഭിക്കുന്നില്ല. പിന്നോക്ക ഹിന്ദുക്കളിലെ പിന്നോക്കകാരായവരെ ഉൾപ്പെടുത്തിയാണ് ഒഇസി ഉണ്ടാക്കിയട്ടുള്ളത്. ......
കൊച്ചി: രാജ്യത്തിന്റെ നയങ്ങളില്‍ വെള്ളം ചേര്‍ക്കുന്നുവെന്ന് മുന്‍ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. അരവിന്ദാക്ഷന്.......
കോട്ടയം: ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ മാധ്യമങ്ങൾ സത്യം പറയണമെന്ന് പശ്ചിമ ബംഗാൾ ഗവർണർ ഡോ. സിവി ആനന്ദബോസ് ഐ എ എസ് .......
ദോഹ: പശ്ചിമേഷ്യൻ സംഘർഷം ഗൾഫിലെ ഊർജ്ജ മേഖലയെ നേരിട്ട് ബാധിക്കുന്നു. ഖത്തറിലെ തന്ത്രപ്രധാനമായ വ്യവസായ കേന്ദ്രങ്ങൾക്ക് നേരെ നടന്ന വ്യോമാക്രമണത്തെത്തുടർന്ന് രാജ്യം ദ്രാവക പ്രകൃതിവാതക (LNG) ഉല്പാദനം പൂർണ്ണമായും നിർത്തിവെച്ചു. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐയുടെ സാധ്യതാ സ്ഥാനാർഥി പട്ടിക പുറത്ത്. മൂന്ന് ടേം വ്യവസ്ഥ കർശനമായി നടപ്പാക്കുന്ന തീരുമാനത്തിന്റെ ഭാഗമായി ആറ് സിറ്റിങ് എംഎൽഎമാർക്ക് ഇക്കുറി സീറ്റ് നിഷേധിച്ചു. ......
കൊല്ലം: സ്ഥാനാർത്ഥി നിർണയത്തിന് പിന്നാലെ ആർഎസ്പിയിൽ ഉൾപ്പാർട്ടി തർക്കം രൂക്ഷമാകുന്നു. സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് പാർട്ടി വിട്ടു.......