ചെങ്ങന്നൂർ: നഗരത്തിന്റെ സമഗ്ര വികസനവും ജനകീയ സേവനങ്ങളും ലക്ഷ്യമിട്ട് ചെങ്ങന്നൂർ നഗരസഭയുടെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൺ സാലി ജയിംസ് അവതരിപ്പിച്ച ബജറ്റിൽ 42,76,36,654 രൂപ വരവും 40,12,11,530 രൂപ ചെലവുമാണ് പ്രതീക്ഷിക്കുന്നത്. ......
വെൺമണി: വെൺമണി മാർത്തോമാ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ശതാബ്ദി സ്മാരക കെട്ടിട സമുച്ചയത്തിൻ്റെ മൂന്നാം നിലയുടെ, നിർമ്മാണോദ്ഘാടനം, +2 കമ്പ്യൂട്ടർ സയൻസ് ബാച്ച് ഉദ്ഘാടനം, നവീകരിച്ച ലൈബ്രറി സമർപ്പണം എന്നിവ നടത്തി.
മാർത്തോമാ സഭ ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസനാധിപനും സ്കൂൾ എൽ. എ. ......
കൊച്ചി : ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ ഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് (ഇസ്കഫ്) ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ എറണാകുളം ഗാന്ധി പ്രതിമയ്ക്ക് സമീപം യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. വർക്കേഴ്സ് കോ ഓർഡിനേഷൻ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം എം ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ കായിക പ്രേമികളുടെ സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കുന്നു. ചെങ്ങന്നൂർ നഗരത്തിൻ്റെ വികസനത്തിന് നാഴികക്കല്ലാകുന്ന സ്റ്റേഡിത്തിൻ്റെ പൂർത്തീകരിച്ച ഒന്നാം ഘട്ടം വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് മന്ത്രി
അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്യും.
മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും
.ഫുട്ബാൾ ടർഫ്, സിന്തറ്റിക്ക് ട്രാക്ക്. രണ്ടു പവലിയനുകൾ, ഓഫീസ് കെട്ടിടങ്ങൾ എന്നിവയാണ് ആദ്യ ഘട്ടത്തിൽ നിർമ്മിച്ചത്.
പെരുങ്കുളം പാടത്തുള്ള 17 ഏക്കർ ഭൂമിയിലാണ് പുതിയ സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നത്. സ്റ്റേഡിയം നിർമ്മിക്കുന്നതിന് സർക്കാർ 100 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്
രണ്ടാം ഘട്ടത്തിൽ
ഇരുപത്തി അയ്യായിരം കാണികൾക്ക് ഇരിയ്ക്കാവുന്ന ഗാലറിയോടു കൂടിയ സ്റ്റേഡിയത്തിൽ എട്ട് ലൈൻ സിന്തറ്റിക്ക് ട്രാക്ക്, നാച്ചുറൽ ഫുട്ബോൾ ടർഫ്, ലോംഗ്ജംപ്, ട്രിപ്പിൾ ജംപ് പിറ്റുകൾ,50 x 30 മീറ്റർ വരുന്ന മേപ്പിൾ വുഡ് പാകിയ ഇൻഡോർ കളിക്കളം, ഔട്ട് ഡോർ ജിംനേഷ്യം, പ്രത്യേക ക്രിക്കറ്റ് ഗ്രൗണ്ട്,
സ്പോര്‍ട്സ് ഹോസ്റ്റലുകള്‍, പാര്‍ക്ക്, പ്രത്യേക ക്രിക്കറ്റ് ഗ്രൗണ്ട്
ഫ്ളഡ് ലൈറ്റ് സംവിധാനം, വിഐപി. ......
പാണ്ടനാട് കിഴക്ക്ദേവീവിലാസം എൻ. എസ്. എസ്. കരയോഗം നമ്പർ 1581
കുടുംബസംഗമം ,എൻ. എസ്. എസ് താലൂക്ക് യൂണിയൻ
പ്രസിഡന്റ് ശ്രീ. പി. എൻ.......
എറണാകുളത്തിൻ്റെ കളക്ടറായിരുന്ന കാലത്ത് താൻ സഞ്ചരിച്ച വഴിത്താരകളും, സായാഹ്നങ്ങൾ ചിലവഴിച്ച കടൽ തീരവും, പണികഴിച്ച പാലങ്ങളും നടന്നുകണ്ട് ഓർമ്മ പുതുക്കാൻ ഒരുങ്ങി രാജ്യത്തിൻ്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ.
ഈ സഹസ്രാബ്ദത്തിന്റെ തുടക്കകാലത്ത് മുപ്പത്തിയാറ് മാസം ജില്ലയുടെ കളക്ടർ ആയിരുന്നു ഗ്യാനേഷ് കുമാർ (2001 ജൂൺ എട്ട് മുതൽ 2004 ജൂലൈ 16 വരെ). ഇക്കാലയളവിൽ താൻ രൂപം കൊടുത്തതും തുടങ്ങിവച്ചതും പൂർത്തിയാക്കിയതുമായ വികസന പദ്ധതികൾ ഒരിക്കൽക്കൂടി കാണാൻ താല്പര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം അദ്ദേഹത്തിൻ്റെ കേരള സന്ദർശന വേളയിൽ ഇതിനായി അവസരം ഒരുക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ മാർച്ച് അഞ്ചിന് കൊച്ചിയിൽ എത്തുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ തുടർന്നുള്ള രണ്ടു ദിവസങ്ങളിൽ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ, ബൂത്ത് ലെവൽ ഓഫീസർമാർ, കന്നി വോട്ടർമാർ, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ചകൾ നടത്തും. ......
ലോക കേള്‍വി ദിനത്തിന്റെ ഭാഗമായി ലിസി ആശുപത്രിയില്‍ വിപുലമായ ബോധവല്കരണവും ആഘോഷപൂര്‍ണമായ പരിപാടികളും സംഘടിപ്പിച്ചു. കുട്ടികളിലെ കേള്വിക്ഷയം നേരത്തെ കണ്ടെണ്ടത്തുക, ചികിത്സ ഉറപ്പാക്കുക, സമൂഹത്തില്‍ കേള്‍വി സംരക്ഷണ അവബോധം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തത്.
പ്രാര്‍ത്ഥനാഗീതത്തോടെ ആരംഭിച്ച ചടങ്ങില്‍ ആശുപത്രി ഇ.എന്‍.ടി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ......
പൂനെ: അണ്ടർ 23 വനിതാ ഏകദിന ടൂർണ്ണമെന്റിൽ കേരളത്തിന് തോൽവിയോടെ തുടക്കം. ആദ്യ മത്സരത്തിൽ ഉത്തരാഖണ്ഡ് എട്ട് വിക്കറ്റിനാണ് കേരളത്തെ തോൽപിച്ചത്.......
കൊച്ചി - കേന്ദ്ര സർക്കാർ നെല്ലിനു . നൽകുന്ന തങ്ങുവില പോലും കൃത്യമായി നെല്ലു കർഷകർക്ക് നൽകാതെ സംസ്ഥാന സർക്കാർ നെല്ല് കർഷകരുടെ നട്ടെല്ലൊടിക്കുകയാണെന്ന് ബിജെ പി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. ......
സംസ്ഥാന സർക്കാർ ജനങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി 1600 കോടി രൂപ ചെലവഴിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജിൽ പുതുതായി നിർമ്മിച്ച മാതൃ ശിശു സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൻ്റെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു നയം ആവിഷ്കരിക്കുകയും അത് യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകൾ നടത്തുകയും ചെയ്യുക എന്നുള്ളതാണ് സർക്കാരിൻ്റെ ഉത്തരവാദിത്വം. ......