ഇറാനിലെ ഭരണസംവിധാനം ജനാധിപത്യപരമല്ലെന്ന ശക്തമായ വിമർശനവുമായി നടി എൽനാസ് നൊറൂസി. കഴിഞ്ഞ 47 വർഷമായി ഇറാനിയൻ ജനത തിരഞ്ഞെടുക്കാത്തവരാണ് രാജ്യത്ത് അധികാരത്തിലെത്തുന്നതെന്നും, പരമോന്നത നേതൃസ്ഥാനത്തേക്കുള്ള നിയമനങ്ങളിലും ജനങ്ങൾക്ക് പങ്കില്ലെന്നും അവർ പറഞ്ഞു. ......
തിരുവനന്തപുരം: കേരളം നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ന് കേരളത്തിലെത്തും. ......
ടെഹ്റാൻ: ഇസ്രയേൽ–ഇറാൻ സംഘർഷം തുടരുന്നതിനിടെ, ഗൾഫ് രാജ്യങ്ങളുമായി സംഭാഷണത്തിന് സന്നദ്ധത പ്രകടിപ്പിച്ച് ഇറാൻ. ഗൾഫ് രാജ്യങ്ങളുടെ പരമാധികാരം മാനിക്കുന്നുവെന്നും, നിലവിലെ സാഹചര്യത്തിൽ സ്വീകരിച്ച നടപടികൾ അനിവാര്യമായിരുന്നുവെന്നും ഇറാൻ വ്യക്തമാക്കി. ......
യുദ്ധം അവസാനിപ്പിക്കാൻ ഇറാനുമായി അമേരിക്ക രഹസ്യ ചർച്ച നടത്തുന്നുണ്ടോ എന്ന സംശയത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇതുസംബന്ധിച്ച് നെതന്യാഹു വൈറ്റ് ഹൗസിനോട് നേരിട്ട് വിശദീകരണം തേടിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ......
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏറെ ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി ധനകാര്യ വകുപ്പ്. ദീർഘകാലമായി കാത്തിരുന്ന ക്ഷാമബത്ത (DA), ക്ഷാമാശ്വാസം (DR) എന്നിവയുടെ കുടിശ്ശിക വിതരണം ചെയ്യുന്നതിനുള്ള നടപടികൾക്ക് സർക്കാർ തുടക്കമിട്ടു.
ഈ കുടിശ്ശിക തുകകൾക്ക് മുൻകാല പ്രാബല്യം ഉണ്ടായിരിക്കുമെന്നും അത് എട്ട് ഗഡുക്കളായി (8 installments) വിതരണം ചെയ്യുമെന്നും ധനമന്ത്രി കെ.എൻ. ......
ചെങ്ങന്നൂർ: സമഗ്ര വികസനവും ജനകീയ സേവനങ്ങളും ലക്ഷ്യമിട്ട് ചെറിയനാട് പഞ്ചായത്തിന്റെ 2026-27 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീദ് മുഹമ്മദ് അവതരിപ്പിച്ച ബജറ്റിൽ കാർഷികം, ആരോഗ്യ സംരക്ഷണം, സ്ത്രീ ശാക്തീകരണം, ഭവന പദ്ധതികൾ എന്നിവയ്ക്കാണ് മുൻഗണന നൽകിയിരിക്കുന്നത്.
32,32,25,497 രൂപ വരവും31,20,84,724 രൂപ ചെലവ്. ......
പാണ്ടനാട് ഗ്രാമപഞ്ചായത്തിന്റെ സുസ്ഥിരവികസനം ലക്ഷ്യമിട്ടുകൊണ്ട് ഉല്പാദനം, സേവനം, പശ്ചാത്തലം മേഖലകളിൽ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കേണ്ട പദ്ധതികൾക്ക് തുക വകയിരുത്തിക്കൊണ്ട് 189393784/- രൂപ വരവും 183922989/- രൂപ ചെലവും 5470795/- രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ഗീവർഗീസ് പി ജി അവതരിപ്പിച്ചു. ബജറ്റിൽ സേവന മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നു. ......
തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം അനിവാര്യമാണെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയ കാലഘട്ടം പിറക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ......
നഗരത്തിൽ ലഹരി ഉപയോഗവും വില്പനയും തടയുന്നതിനായി കൊച്ചി നഗരത്തിൽ വിപണനത്തിനായി ലഹരി വസ്തുക്കൾ സൂക്ഷിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ പ്രത്യേകം കണ്ടെത്തി റൈഡ് സംഘടിപ്പിച്ചു. റെയ്ഡിൽ 5 കേസുകൾ രജിസ്റ്റർ ചെയ്യുകയും 6 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ......