കൊടുങ്ങല്ലൂർ: കയ്പമംഗലം, കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലങ്ങളിലെ സിപിഐയുടെ പ്രാഥമിക സ്ഥാനാർത്ഥി പട്ടികയിൽ സിറ്റിംഗ് എംഎൽഎമാരില്ല. നിലവിലുള്ള എംഎൽഎമാരുടെ പേരുകൾ ഒഴിവാക്കിയാണ് സിപിഐ മണ്ഡലം കമ്മിറ്റികൾ പ്രാഥമിക സ്ഥാനാർഥിപ്പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ......
മൊബൈല്‍ഫോണിന്റെ ഡിസ്പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച് ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍ എം.ഡി.പൂജ (17) ആണ് മരിച്ചത്. ......
കർണാടകത്തിലെ സർക്കാർ ഉദ്യോഗസ്ഥർ- താഴ്ന്ന തസ്തികയിൽ ജോലി ചെയ്യുന്നവർ പോലും അഴിമതി നടത്തുന്നവരും കൈക്കൂലി വാങ്ങുന്നവരുമാണെന്ന കാര്യം പുറത്തുവരുന്നത് ലോകായുക്ത പോലീസ് റെയ്ഡും അനധികൃത സ്വത്ത് പിടിച്ചെടുക്കലും നടക്കുമ്പോഴാണ്. നമ്മുടെ വ്യവസ്ഥിതി ഇപ്പോഴും വല്ലാതെ ജീർണ്ണിച്ചിരിക്കുന്നു എന്നാണ് പുറത്തുവരുന്ന വസ്തുതകൾ വ്യക്തമാക്കുന്നത്. ......
ബിഗ് ബോസ് താരങ്ങളായ അഖിൽ മാരാരും ഷിയാസ് കരീമും തമ്മിലുള്ള വാക്പോരാട്ടം വീണ്ടും ചൂടുപിടിച്ചു. ഷിയാസ് സ്വന്തം ഉമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയെന്ന അഖിൽ മാരാരുടെ ആരോപണത്തിന് സോഷ്യൽ മീഡിയയിലൂടെ ശക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഷിയാസ്. ......
മലയാളികൾക്ക് സുപരിചിതമായ പേരുകളാണ് ആദിലയും നൂറയും. ലെസ്ബിയൻ കപ്പിളായ ഇരുവരും ബിഗ് ബോസ് മലയാളം സീസൺ 7-ൽ മത്സരാർത്ഥികളായി എത്തിയതോടെയാണ് കൂടുതൽ ആളുകൾക്ക് പരിചിതരായത്. ......
കൊല്ലം: ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെട്ട വാടക വ്യാപാരികൾക്ക് വേണ്ടി മാന്യമായ നഷ്ടപരിഹാരത്തിനും, പുനരധിവാസത്തിനും വേണ്ടിയും,പില്ലർ എലിവേറ്റഡ് ഹൈവേയ്ക്ക് വേണ്ടിയും ലാൻഡ് അക്യുസേഷൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (LANHI)പ്രതി സ്ഥാനത്ത് നിർത്തി സമാന ചിന്താഗതിക്കാരുമായി ചേർന്ന് പ്രത്യക്ഷ സമരപരിപാടികൾക്കും,നിയമപരമായി നേരിടുവാനും യുണൈറ്റഡ് മർച്ചൻസ് ചേമ്പർ (യു എം സി )കൊല്ലം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
കൊല്ലം ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യു എം സി വനിതാ വിംഗ് ,യൂത്ത് വിംഗ് സംസ്ഥാന ഭാരവാഹികൾക്ക് യു എം സി കൊല്ലം ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡൻ്റ് നിജാം ബഷി സ്വീകരണം നൽകി. മാർച്ച് 31ന് മുമ്പായി യു എം സി, വനിതാ വിംഗ്,യൂത്ത് വിംഗ് യൂണിറ്റ്, താലൂക്ക് കമ്മിറ്റികൾ, പുനഃസംഘടിപ്പിക്കുവാൻ തീരുമാനിച്ചു. ......
പശ്ചിമേഷ്യയിൽ യുദ്ധം എട്ടാം ദിവസവും കൂടുതൽ രൂക്ഷമായി തുടരുന്നു. ഇറാനിലെ പടിഞ്ഞാറൻ മേഖലകളിൽ ഇസ്രയേൽ വ്യാപകമായ വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ......
തിരുവനന്തപുരം:ആറൻമുള നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അബിൻ വർക്കിയുടെ പേര് സജീവമായി പരിഗണിക്കുന്നതിനെതിരെ പ്രാദേശിക നേതാക്കളും പ്രവർത്തകരും പരസ്യമായി രംഗത്തിറങ്ങിയതോടെ മണ്ഡലത്തിൽ യു.ഡി.എഫ് ക്യാമ്പ് പ്രതിസന്ധിയിലായി.
ഇറക്കുമതി സ്ഥാനാർത്ഥി പ്രയോഗം: ജില്ലയ്ക്ക് പുറത്തുനിന്നുള്ളവർ വേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന പ്രാദേശിക നേതാക്കൾ, അബിൻ വർക്കിയെ 'ഇറക്കുമതി സ്ഥാനാർത്ഥി' എന്ന് വിശേഷിപ്പിച്ചാണ് എതിർക്കുന്നത്.
പോസ്റ്റർ യുദ്ധം: മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ അബിൻ വർക്കിക്കെതിരെ അജ്ഞാതർ പോസ്റ്ററുകൾ പതിപ്പിച്ചു. "പ്രാദേശിക നേതാക്കളെ അവഗണിക്കരുത്", "ആറൻമുളയ്ക്ക് വേണ്ടത് മണ്ണറിഞ്ഞ നേതാവിനെ" തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്.
കൂട്ടരാജി ഭീഷണി: ഡി.സി.സി ഭാരവാഹികളടക്കം 15 പ്രമുഖ നേതാക്കൾ കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചു കഴിഞ്ഞു. ......
ദോഹ :മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ചർച്ചകൾക്കും സമാധാന ശ്രമങ്ങൾക്കും മുൻഗണന നൽകണമെന്ന് ഏഷ്യൻ ഒളിമ്പിക് കൗൺസിൽ (OCA) പ്രസിഡന്റും ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ എച്ച്.ഇ ഷെയ്ഖ് ജൊആൻ ബിൻ ഹമദ് അൽതാനി ആഹ്വാനം ചെയ്തു.മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും സംഘർഷം കുറയ്ക്കുന്നതിനും ചർച്ചകൾ അനിവാര്യമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.നിലവിലെ യുദ്ധസാഹചര്യം കായികതാരങ്ങളെയും കായിക സമൂഹത്തെയും ദോഷകരമായി ബാധിക്കുന്നതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ബാധിക്കപ്പെട്ട കുടുംബങ്ങളോടും സമൂഹങ്ങളോടും ഏഷ്യൻ ഒളിമ്പിക് പ്രസ്ഥാനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.2026-ൽ നടക്കാനിരിക്കുന്ന യോഗ്യതാ മത്സരങ്ങളുമായി ബന്ധപ്പെട്ട് വിവിധ ദേശീയ ഒളിമ്പിക് കമ്മിറ്റികളുമായി കൗൺസിൽ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ......
ദോഹ:മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച്, ഖത്തറിലുള്ള സന്ദർശകർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സേവനങ്ങളും ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തർ ടൂറിസം അറിയിച്ചു. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ പങ്കാളികളുമായി ചേർന്ന് അതിഥികൾക്ക് തടസ്സമില്ലാത്ത സേവനം നൽകാനാണ് നീക്കം.
നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും അന്വേഷണങ്ങൾക്കുമായി ഖത്തർ ടൂറിസം തങ്ങളുടെ ഹെൽപ്പ് ലൈൻ നമ്പറായ 106 ശക്തിപ്പെടുത്തിയിട്ടുണ്ട്. ......