ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 14566 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 74 കേസുകളിലായി 80 പേർ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 13507 ആയി. ......

ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത സൈനികാഭ്യാസത്തിന്റെ അഞ്ചാം പതിപ്പ് ഓസ്ട്രഹിന്ദ് തിരുവനന്തപുരത്ത് തുടങ്ങി. നവംബർ 01 വരെ നടക്കുന്ന ഈ അഭ്യാസത്തിൽ ഇന്ത്യൻ സൈന്യത്തിൽ നിന്നും ഓസ്ട്രേലിയൻ സൈന്യത്തിൽ നിന്നും ഏകദേശം 120 പേർ വീതം പങ്കെടുക്കും. സൈനികാഭ്യാസത്തിൻ്റെ നാലാംപതിപ്പ് 2025 ഒക്ടോബർ 13 മുതൽ 26 വരെ ഓസ്ട്രേലിയ പെർത്തിലെ ഇർവിൻ ബാരക്കിൽ നടത്തിയിരുന്നു.
ഇന്ത്യൻ ആർമിയുടെ ഗർവാൾ റൈഫിൾസിൽ നിന്നുള്ള സൈനികരും മറ്റ് സായുധ, വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുന്നു, ഓസ്ട്രേലിയൻ ആർമി സംഘത്തിൽ 13 ബ്രിഗേഡിൽ നിന്നുള്ള സൈനികരും ഉൾപ്പെടുന്നു. "ഐക്യരാഷ്ട്രസഭയുടെ, ദ്വീപിലും തീരദേശ പരിസ്ഥിതിയിലും സംയുക്ത ഉപ-പരമ്പരാഗത പ്രവർത്തനങ്ങൾ" എന്ന വിഷയത്തിൽ ഊന്നിയാണ് അഭ്യാസം നടത്തുക. ദ്വീപിലെയും തീരദേശ ങ്ങളിലെയും പ്രവർത്തന ങ്ങൾക്കാവശ്യമായ തന്ത്രങ്ങൾ, സാങ്കേതിക വിദ്യകൾ, നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള പൊതു ധാരണ വികസിപ്പിക്കുന്നതിനൊപ്പം ഇരു സൈന്യങ്ങളും തമ്മിൽ പരസ്പര പ്രവർത്തനക്ഷമത, സംയുക്ത മാനവികത, പ്രവർത്തന ഏകോപനം എന്നിവ വർദ്ധിപ്പിക്കുക യുമാണ് സൈനികാഭ്യാസ ത്തിൻ്റെ ലക്ഷ്യം.ഇതിനായി സംയുക്ത ആസൂത്രണം, തന്ത്രപര അഭ്യാസങ്ങൾ, വ്യോമ, സമുദ്ര മേഖല ഉൾപ്പെടെ യാഥാർത്ഥ്യബോധമുള്ള പ്രവർത്തന സാഹചര്യങ്ങളിൽ യുദ്ധാധിഷ്ഠിത പരിശീലനം എന്നിവ നടത്തും. ദ്വീപ്, തീരദേശ പരിതസ്ഥിതികളിലെ ഏകോപിത പ്രവർത്തനങ്ങൾ, നിരീക്ഷണം, രഹസ്യാന്വേഷണം, സുപ്രധാന സ്ഥാപനങ്ങളുടെ സംരക്ഷണം, മാനുഷിക സഹായത്തിനും ദുരന്ത നിവാരണത്തിനും എതിരായ പ്രതികരണം എന്നിവയിലും പരിശീലനം ശ്രദ്ധ കേന്ദ്രീകരിക്കും. ഇതാദ്യമായി, ന്യൂസിലൻഡിൽ നിന്നുള്ള ഒരു നിരീക്ഷക പ്രതിനിധി സംഘവും അഭ്യാസത്തിൽ പങ്കെടുക്കും.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സൈനിക സഹകരണം, പരസ്പര പ്രവർത്ത നക്ഷമത, വിശ്വാസം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതാകും സൈനികാഭ്യാസം. ......
കൊച്ചി: ഇൻഡസ്ഇൻഡ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ പുതിയ മാനേജിങ് ഡയറക്ടറും സിഇഒയുമായി ശരദ് മാത്തൂറിനെ നിയമിച്ചു. ഇൻഡസ്ഇൻഡ് ഇന്റർനാഷണൽ ഹോൾഡിങ്സ് ലിമിറ്റഡ് ഗ്രൂപ്പിന്റെ ഭാഗമാണ് കമ്പനി.
ഇൻഷുറൻസ്, ഫിനാൻഷ്യൽ സർവീസസ് മേഖലകളിൽ മൂന്ന് പതിറ്റാണ്ടിന്റെ പ്രവൃത്തിപരിചയമുണ്ട് ശരദ് മാത്തൂറിന്. ......
കേരള പോലീസിന്റെ സന്നദ്ധ രക്തദാന പദ്ധതിയായ 'പോൽ ബ്ലഡ്' (Pol Blood), പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പായ 'സംരക്ഷ'യിൽ 1500-ഓളം പേർ രക്തദാതാക്കളായി. ഇവരിൽ ആയിരത്തോളം പോലീസ് സേനാംഗങ്ങളും ഉൾപ്പെടുന്നു. ......
കൊച്ചി: ജർമ്മനിയിലെ ബോഹൂം നഗരത്തിലെ അപ്പാർട്ട്മെൻ്റിലുണ്ടായ തീപിടുത്തത്തെ തുടർന്ന് മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും.
എറണാകുളം ജില്ലയിലെ കാലടി മാണിക്കമംഗലം സ്വദേശി സിവിൻ ജോണി (27), ഇടുക്കി ഇരട്ടയാർ സ്വദേശിനി നോവ സാബു (28), കൊല്ലം പെരിയനാട് സ്വദേശിനി അഞ്ജലി എസ്. ജോയ് (27) എന്നിവരാണ് ജർമ്മനിയിലെ അപ്പാർട്ട്മെൻറിൽ ഉണ്ടായ തീപിടുത്തത്തിൽ മരണമടഞ്ഞ മലയാളികൾ. ......
ദോഹ: ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കാതെ ഇറാനുമായി യാതൊരുവിധ സമാധാന ചർച്ചകളും സാധ്യമല്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഇറാനുമേലുള്ള സാമ്പത്തിക ഉപരോധവും സമ്മർദ്ദവും ശക്തമായി തുടരുമെന്നും, ടെഹ്റാനെ ആണവായുധം നേടാൻ അനുവദിക്കുന്ന ഒരു കരാറിനെയും അമേരിക്ക പിന്തുണയ്ക്കില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ......
ഒരു ബ്രായുടെ വില 473 കോടി രൂപയെന്ന് കേട്ടാൽ ആരും ഒന്ന് അമ്പരന്നുപോകും. എന്നാൽ വിക്ടോറിയാസ് സീക്രട്ട് ഫാഷൻ ഷോയിൽ റിയാലിറ്റി ഷോ താരവും സംരംഭകയുമായ കൈലി ജെന്നർ അവതരിപ്പിച്ച ബ്രായുടെ വില ഇത്രയും വരുമെന്നാണ് റിപ്പോർട്ട്. ......
തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ നടിയായ ഹൻസിക മോത്വാനി ഇപ്പോൾ ‘യച്ചിണി’ എന്ന തമിഴ് സിനിമയിൽ അഭിനയിച്ച് വരികയാണ്. മലയാളത്തിൽ പി.......
ദോഹ: സൗഹൃദത്തിന്റെ പുതിയ അധ്യായം രചിച്ച്ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഖത്തറിന്റെ മണ്ണിലേക്ക്. പാരമ്പര്യത്തിന്റെ പ്രൗഢിയിൽ ഹൃദ്യമായ സ്വീകരണമാണ് ഫ്രഞ്ച് രാഷ്ട്രത്തലവന് ഖത്തർ നൽകിയത്. ......