ദോഹ: ഗൾഫ് മേഖലയിലെ നിലവിലെ യുദ്ധസാഹചര്യം ആഗോള സമ്പദ്വ്യവസ്ഥയെയും ഭക്ഷ്യസുരക്ഷയെയും തകിടം മറിക്കുമെന്ന് ഖത്തർ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.ഇറാന്റെ ആക്രമണങ്ങളിൽ നാലിലൊന്നും (25%) ലക്ഷ്യം വെക്കുന്നത് സൈനികേതര സൗകര്യങ്ങളെയും ജനവാസ മേഖലകളെയുമാണ്. ......
ദോഹ: ഖത്തറിനെ ലക്ഷ്യമാക്കി വന്ന മിസൈൽ സായുധ സേന വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഖത്തർ വാർത്താ ഏജൻസിയാണ് (QNA) പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇക്കാര്യം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത്.
രാജ്യത്തിന്റെ വ്യോമാതിർത്തി ലക്ഷ്യമാക്കി വന്ന മിസൈലിനെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഖത്തർ ആംഡ് ഫോഴ്സ് ആകാശത്തുവെച്ച് തന്നെ തകർക്കുകയായിരുന്നു.
ഏത് തരത്തിലുള്ള ഭീഷണികളെയും നേരിടാൻ ഖത്തറിന്റെ വ്യോമ പ്രതിരോധ സംവിധാനം പൂർണ്ണ സജ്ജമാണെന്നും രാജ്യം സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി.മിസൈൽ എവിടെ നിന്നാണ് വിക്ഷേപിച്ചത് എന്നതിനെക്കുറിച്ചോ കൂടുതൽ നാശനഷ്ടങ്ങളെക്കുറിച്ചോ ഉള്ള വിശദാംശങ്ങൾ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. ......
കോട്ടയം: ദമ്പതികളെ വാടകവീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പൊൻകുന്നം തോണിപ്പാറ റോഡിനു സമീപമുള്ള വാടകവീട്ടിലാണ് സംഭവം.......
ഫ്ളാറ്റിൽ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിൽ 'മഞ്ഞുമ്മൽ ബോയ്സ്' സംവിധായകൻ ചിദംബരത്തിന് (ചിദംബരം എസ്. പൊതുവാൾ) മുൻകൂർ ജാമ്യം. ......
ടെഹ്റാൻ: മുജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ സമ്പത്ത് സംബന്ധിച്ച ചർച്ചകൾ സജീവമാകുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന സ്വത്തുക്കളുടെ ഉടമയാണ് മുജ്തബ എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ......
കൊച്ചി: ഗ്രാഫീനും മറ്റ് ദ്വിമാന (2D) വസ്തുക്കളുമായി ബന്ധപ്പെട്ട പുതിയ ഗവേഷണങ്ങളും സാങ്കേതികവിദ്യകളും ചർച്ച ചെയ്യുന്ന അന്താരാഷ്ട്ര സമ്മേളനവും പ്രദർശനവും ‘ഗ്രാഫിൻ ഇന്ത്യ 2026’ മാർച്ച് 9 മുതൽ 12 വരെ കൊച്ചി ലെ മെറിഡിയൻ കൺവൻഷൻ സെൻററിൽ നടക്കും. ഇന്ത്യയിൽ ആദ്യമായാണ് ഗ്രാഫീനും 2D വസ്തുക്കളും കേന്ദ്രീകരിച്ച ഇത്തരമൊരു അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്.
നോബൽ ജേതാവും സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫങ്ഷണൽ ഇന്റലിജന്റ് മെറ്റീരിയൽസിന്റെ ഡയറക്ടറുമായ പ്രൊഫ. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) അന്താരാഷ്ട്ര നിലവാരത്തിലുള്ള 400 മീറ്റർ സിന്തറ്റിക് അത്ലറ്റിക് ട്രാക്കിന്റെ ആദ്യഘട്ട നിർമ്മാണ ഉദ്ഘാടനവും സർവകലാശാലയിൽ പുതുതായി നിർമ്മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള നാചുറൽ ഫുട്ബോൾ ടർഫിന്റെ ഉദ്ഘാടനം വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ് മാർച്ച് 9-ന് വൈകിട്ട് 4 മണിക്ക് നിർവഹിക്കും.
കേരള സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച 10 കോടി രൂപയുടെ ധനസഹായത്തോടെ സ്പോർട്സ് കേരള ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്.
കുസാറ്റ് വൈസ് ചാൻസലർ ഡോ. ......
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ഡ്രൈവ് യുവർ ഡ്രീം വിത്ത് ഗ്രാൻഡ് മെഗാ പ്രമോഷന്റെ രണ്ടാംഘട്ട നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ ഗ്രാൻഡ് മാൾ ഹെഡ് ഓഫീസിൽ വെച്ചു വിതരണം ചെയ്തു. 10 ഭാഗ്യ വിജയികൾക്ക് 2000 ഖത്തർ റിയൽ ക്യാഷ് പ്രൈസും ഒരു വിജയിക്ക് ഹ്യൂണ്ടായ് ബ്രാൻഡ് ന്യൂ അക്സെന്റ് 2026 മോഡൽ കാറും ആണ് സമ്മാനമായി ലഭിച്ചത്.
2026 ജനുവരി 1 മുതൽ ജൂൺ 24 വരെ നീളുന്ന മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് 10 ഹ്യുണ്ടായി ആക്സന്റ് കാറുകൾ, 1,00,000 ഖത്തർ റിയാൽ ക്യാഷ്, എന്നിവ നേടാനുള്ള അവസരം ഗ്രാൻഡ് മാള് ഒരുക്കിയിട്ടുണ്ട്. ......
കൊച്ചി : സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷവും പ്രതിഭകളെ ആദരിക്കലും നടത്തി. കലൂർ വൈലോപ്പിള്ളി പാർക്കിൽ സംഘടിപ്പിച്ച പരിപാടി കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ എം ജി അരിസ്റ്റോട്ടിൽ ഉദ്ഘാടനം ചെയ്തു.കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഗ്രേസി വർഗീസ് അധ്യക്ഷത വഹിച്ചു. അഡ്വ ടി ബി മിനി മുഖ്യപ്രഭാഷണം നടത്തി. ......