ന്യൂഡൽഹി:ഒരു സാധാരണ കുടുംബത്തിൽ ഉണ്ടാകാനിടയുള്ള വാക്കുതർക്കങ്ങളെയോ വഴക്കിനെയോ സ്ത്രീധന പീഡനമായോ ക്രൂരതയായോ കണക്കാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. വ്യക്തമായ തെളിവുകളോ കൃത്യമായ സംഭവങ്ങളോ ഇല്ലാതെ ഭർത്തൃവീട്ടുകാരെ ക്രിമിനൽ കേസുകളിൽ കുടുക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു.
ബീഹാറിൽ നിന്നുള്ള ഒരു കുടുംബത്തിന്റെ പരാതിയിലാണ് ഈ നിർണ്ണായക വിധി വന്നത്. ......
ഗുജറാത്ത്:ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) പ്രകാരം ഡിസ്ചാർജ് ഹർജി നൽകുന്നതിൽ വൈകിയാലും പ്രതിയുടെ അവകാശം ഇല്ലാതാകുന്നില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വിധിച്ചു. സെക്ഷൻ 250(1) പ്രകാരം നിശ്ചയിച്ചിട്ടുള്ള 60 ദിവസത്തെ കാലാവധി കഴിഞ്ഞാലും, കൃത്യമായ കാരണം ബോധിപ്പിക്കുകയാണെങ്കിൽ ഹർജി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
കോടതിയുടെ നിരീക്ഷണങ്ങൾ
സാങ്കേതികതയല്ല, നീതിയാണ് പ്രധാനം: ക്രിമിനൽ നടപടികൾ സുഗമമായി നടത്തുന്നതിനാണ് സമയപരിധികൾ നിശ്ചയിച്ചിട്ടുള്ളത്. ......
ന്യൂഡൽഹി : കോടതി സമുച്ചയങ്ങൾക്കുള്ളിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച കർശന മാർഗ്ഗനിർദ്ദേശങ്ങളിൽ സുപ്രീം കോടതി സുപ്രധാനമായ ഇളവുകൾ അനുവദിച്ചു. ഹൈക്കോടതിയുടെ ചില നിർദ്ദേശങ്ങൾ പോലീസിന്റെ നിയമപരമായ അധികാരങ്ങളെ അനാവശ്യമായി പരിമിതപ്പെടുത്തുന്നതാണെന്നും അവ "അമിത നിയന്ത്രണങ്ങൾ" (Too restrictive) ആണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
സംഭവത്തിന്റെ തുടക്കം
2025 ഓഗസ്റ്റ് 19-ന് ആലപ്പുഴ രാമങ്കരി മജിസ്ട്രേറ്റ് കോടതി വളപ്പിൽ വെച്ച് ഒരു അഭിഭാഷകനെ പോലീസ് മർദ്ദിച്ചുവെന്ന ആരോപണത്തെത്തുടർന്നാണ് കേരള ഹൈക്കോടതി സ്വമേധയാ (Suo Motu) കേസ് എടുത്തത്. ......
ആലപ്പുഴ: സിപിഎമ്മുമായി ഉണ്ടായ ഭിന്നതയെ തുടർന്ന് പാർട്ടി അംഗത്വം ഉപേക്ഷിച്ച മുതിർന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പാർട്ടി അവസാനിപ്പിച്ചതായി സൂചന. ഇതോടെ അമ്പലപ്പുഴയിൽ അദ്ദേഹത്തെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ കോൺഗ്രസും നീക്കം തുടങ്ങിയെന്നാണ് റിപ്പോർട്ട്
സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറാണെങ്കിൽ യുഡിഎഫ് പിന്തുണ നൽകാമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചതായാണ് വിവരം. ......
തിരുവനന്തപുരം: ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ രണ്ടാം പിണറായി സർക്കാരിന് അവസാന നാളുകളിൽ സൃഷ്ടിക്കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിലിൽ നിൽക്കവെ ഒരു മന്ത്രിക്കെതിരെ സ്വന്തം ഭാര്യ തന്നെ ഗുരുതര ആരോപണം ഉയർത്തി രംഗത്തെത്തിയത് ഇടത് മുന്നണിയേയും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ......
അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തുന്ന ആക്രമണം അവസാനഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
യുദ്ധം നാലോ അഞ്ചോ ആഴ്ചകൾ നീണ്ടുനിൽക്കും എന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നതെന്ന് സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വെളിപ്പെടുത്തി. എന്നാൽ, നിലവിലെ സാഹചര്യത്തിൽ അത് വളരെ വേഗത്തിൽ അവസാനത്തിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. ......
കൊച്ചി: കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ ബ്രഹ്മപുരത്ത് ആരംഭിക്കുന്ന ഡോഗ് ഷെൽട്ടർ നിർമാണോദ്ഘാടനം മേയർ അഡ്വ. മിനിമോൾ വി.കെ നിർവഹിച്ചു.......
എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രവർത്തന ക്യാമ്പയിൻ്റെ ഔപചാരികമായ തിരഞ്ഞെടുപ്പ് സമ്മേളനം മാർച്ച് 11 ബുധനാഴ്ച കലൂർ സ്റ്റേഡിയത്തിൽ ആദരണീയനായ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ബിജെപി, ബിഡിജെഎസ് , ട്വൻറി 20 അടക്കം 12 ഓളം'ഘടകകക്ഷികളിൽ നിന്നായി അരലക്ഷത്തോളം എൻ ഡി എ പ്രവർത്തകർ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എസ് സുരേഷ് പറഞ്ഞു. മധ്യകേരളത്തിൽ പ്രത്യേകിച്ച് എറണാകുളത്ത് എൻഡിഎ സമ്മേളനം വെച്ചതിന്റെ ഉണർവ് കേരളം മുഴുവൻ ലഭിക്കുമെന്ന് ശ്രീ എസ് സുരേഷ് പറഞ്ഞു. ......
പൂനെ: അണ്ടർ 23 വനിതാ ഏകദിന ടൂർണ്ണമെന്റിൽ കേരളത്തിന് വീണ്ടും തോൽവി. ഉത്തർപ്രദേശ് പത്ത് വിക്കറ്റിനാണ് കേരളത്തെ പരാജയപ്പെടുത്തിയത്.......

ദോഹ:മേഖലയിലെ വെല്ലുവിളികൾക്കിടയിലും ജിബൂട്ടിയിലെ ദാമർജോഗ് (Damerjog) മേഖലയിൽ ഖത്തർ ചാരിറ്റിയുടെ ബൃഹത്തായ ഭവന പദ്ധതിയായ 'അഹ്ല ഖത്തർ വില്ലേജിന്' തറക്കല്ലിട്ടു. ജിബൂട്ടി നഗരവികസന-ഭവന നിർമ്മാണ മന്ത്രി ആമിന അബ്ദി ആദന്റെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
അർഹരായ കുടുംബങ്ങൾക്കായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 80 ഭവന യൂണിറ്റുകളാണ് നിർമ്മിക്കുക.പ്രദേശത്തെ പ്രൈമറി സ്കൂളിൽ മൂന്ന് പുതിയ ക്ലാസ് മുറികളുടെ നിർമ്മാണം, ഒരു പള്ളി, ഖുർആൻ പഠന കേന്ദ്രം എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
ദാമർജോഗിലെ ഏകദേശം 3,500 ഓളം താമസക്കാർക്ക് ഈ പദ്ധതിയുടെ പ്രയോജനം നേരിട്ട് ലഭിക്കും.സുരക്ഷിതവും മാന്യവുമായ താമസസൗകര്യം ഒരുക്കുന്നതിലൂടെ ദരിദ്ര കുടുംബങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ സ്ഥിരത ഉറപ്പാക്കുകയാണ് ഖത്തർ ചാരിറ്റി ലക്ഷ്യമിടുന്നത്.ജിബൂട്ടിയിലെ ഖത്തർ എംബസി ചാർജ് അഫയേഴ്സ് മുഹമ്മദ് അൽ ദർഹം, ഖത്തർ ചാരിറ്റി ജിബൂട്ടി ബ്രാഞ്ച് ഡയറക്ടർ ഗാദ ഇസ്സുദ്ദീൻ അഹമ്മദ്, അർട്ട റീജിയൻ ഗവർണർ ഹസൻ ദബാലെ അഹമ്മദ് എന്നിവരടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്ക് അന്തസ്സായ ജീവിതസാഹചര്യം ഒരുക്കുന്നതിൽ ഖത്തർ നൽകുന്ന തുടർച്ചയായ പിന്തുണയ്ക്ക് ജിബൂട്ടി മന്ത്രി ആമിന അബ്ദി ആദൻ നന്ദി അറിയിച്ചു. ......