കൊച്ചി: പി ആൻഡ് ടി കോളനി നിവാസികൾക്കായി ജിസിഡിഎ മുണ്ടംവേലിയിൽ നിർമിച്ച അപ്പാർട്മെന്റുകളിലെ നിർമാണത്തിലെ ഗുരുതരമായ അപാകതകളെയും അഴിമതികളെയും കുറിച്ച് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തരവകുപ്പ് മന്ത്രിക്ക് കെ എം ഷാജി കത്ത് നൽകി. ......
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ ഉയർന്നു. ഇന്നത്തെ വ്യാപാരത്തിൽ ഗ്രാമിന് 210 രൂപയും പവന് 1,680 രൂപയുമാണ് വർധിച്ചത്.......
കർണാടകം: ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന സംസ്ഥാന മന്ത്രിസഭാവികസനം മാറ്റി. ഡൽഹിയിലുണ്ടായ അസാധാരണ സംഭവവികാസങ്ങളും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി അറസ്റ്റിലായതുമാണ് കാരണം. ......
ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തോടുള്ള നന്ദി രേഖപ്പെടുത്തി ഇന്ത്യയിലെ ചൈനയുടെ പുതിയ ഡിഫൻസ് അറ്റാഷെ റിയർ അഡ്മിറൽ യു ജിയാൻ. കഴിഞ്ഞ വർഷം കേരള തീരത്തിന് സമീപം തീപിടിച്ച ചരക്ക് കപ്പലിൽ നിന്ന് 12 ചൈനീസ് നാവികരെ ഇന്ത്യൻ സേന സുരക്ഷിതമായി രക്ഷപ്പെടുത്തിയ സംഭവമാണ് അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞത്.
ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 99-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു യു ജിയാൻ. ......
വയലിൽ കൃഷിപ്പണിയെടുക്കുന്ന ഹ്യുമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. മനുഷ്യരുടെ ജോലികൾ എഐ കവർന്നെടുക്കുമെന്ന ആശങ്കകൾക്കിടെയാണ് കൃഷിപ്പണിയെടുക്കുന്ന ഹ്യുമനോയിഡ് റോബോട്ടിന്റെ വീഡിയോ പുറത്തുവന്നത്. ......
കാൺപൂർ: നിർമിതബുദ്ധി സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് വ്യാജ മൊബൈൽ ആപ്ലിക്കേഷനുകൾ നിർമ്മിക്കുകയും രാജ്യവ്യാപകമായി 64 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പിന് വഴിയൊരുക്കുകയും ചെയ്ത 18 വയസ്സുകാരനെ സൂറത്ത് സിറ്റി സൈബർ ക്രൈം സെൽ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂരിലുള്ള ഹോട്ടലിൽ നിന്നാണ് രോഹിത് വിരേന്ദ്രസിംഗ് ശാക്യയെ കസ്റ്റഡിയിലെടുത്തത്.
പ്ലസ് വണ്ണിൽ പഠനം അവസാനിപ്പിച്ച രോഹിത് സ്വയം കോഡിംഗ് പഠിച്ചാണ് തട്ടിപ്പിനായുള്ള സോഫ്റ്റ്വെയറുകൾ വികസിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ......
തിരുവനന്തപുരം: പോലീസിന്റെ സൗകര്യത്തിനോ പതിവ് ശീലത്തിന്റെ ഭാഗമായോ പ്രതികളുടെ കൈകളിൽ വിലങ്ങിടുന്നത് നിയമവിരുദ്ധമാണെന്ന കർശന മുന്നറിയിപ്പുമായി സംസ്ഥാന പോലീസ് മേധാവി ഡി.ജി.പി റവാഡ ചന്ദ്രശേഖർ രംഗത്ത്. ആരെയും ശിക്ഷിക്കാനോ, ഭയപ്പെടുത്താനോ, പൊതുസമൂഹത്തിൽ അവഹേളിച്ച് അപമാനിക്കാനോ വേണ്ടി കൈവിലങ്ങ് ഉപയോഗിക്കരുതെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം വ്യക്തമായ നിർദേശം നൽകി.
അറസ്റ്റ് ചെയ്യുന്ന ഘട്ടത്തിലും പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോഴും കൈവിലങ്ങ് അണിയിച്ച് പൊതുസ്ഥലങ്ങളിൽ പരേഡ് ചെയ്യിക്കുന്നതും മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതും പൂർണ്ണമായി വിലക്കി. ......
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധനയ്ക്കത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ 7 പേരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി തള്ളി. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ്. ......
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഡോ. റാമിന് ജാമ്യം ലഭിക്കാനിടയായ സംഭവം ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ നടപടിക്രമ വീഴ്ചയാണെന്ന് കണ്ടെത്തി. ......
തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്കും രാത്രികാല ലോഡ്ഷെഡിംഗ് ഭീഷണിക്കും പരിഹാരമായി സോളാർ ഊർജ്ജ സംഭരണ സംവിധാനങ്ങൾ (Battery Energy Storage System - BESS) വ്യാപകമാക്കാൻ സർക്കാരും കെ.എസ്.ഇ.ബിയും നീക്കം വേഗത്തിലാക്കുന്നു.
പകൽ സമയത്ത് പുരപ്പുറ സോളാർ അടക്കമുള്ള മാർഗ്ഗങ്ങളിലൂടെ ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി, ആവശ്യത്തിന് സ്റ്റോറേജ് സൗകര്യങ്ങളില്ലാത്തതിനാൽ രാത്രികാലങ്ങളിൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ല. ഇതിന് ശാശ്വത പരിഹാരമെന്ന നിലയിലാണ് കൂടുതൽ 'ബെസ്' (BESS) പ്ലാന്റുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നത്.
പ്രധാന പദ്ധതികളും നിർമ്മാണ കേന്ദ്രങ്ങളും:
നിലവിൽ 3,000 കോടി മുതൽമുടക്കിൽ 6 പ്രധാന കേന്ദ്രങ്ങളിലായി 'ബെസ്' നിർമ്മാണം പുരോഗമിക്കുകയാണ്:
മൈലാട്ടി: 125 മെഗാവാട്ട്
മുള്ളേരിയ: 15 മെഗാവാട്ട്
ശ്രീകണ്ഠപുരം: 40 മെഗാവാട്ട്
അരീക്കോട്: 30 മെഗാവാട്ട്
പോത്തൻകോട്: 40 മെഗാവാട്ട്
ബ്രഹ്മപുരം: 250 മെഗാവാട്ട്
കൂടുതൽ വിപുലീകരണം:
കെ.എസ്.ഇ.ബിയുടെ അധീനതയിലുള്ള വിവിധ ജില്ലകളിലെ ഭൂമിയും കോഴിക്കോട് ഡീസൽ നിലയത്തിന്റെ ഭൂമിയും ഇതിനായി പ്രയോജനപ്പെടുത്തും. ......