
കൊച്ചി: സ്വര്‍ണ്ണ വായ്പാ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയായ ഇന്‍ഡെല്‍ മണിക്ക് ഉറച്ച ഭാവി പ്രതീക്ഷയുള്ള 'ഇന്‍ഡ് എ മൈനസ്' റേറ്റിംഗ് ലഭിച്ചു ഇന്‍ഡെല്‍ മണിയുടെ 300 കോടി രൂപയുടെ മാറ്റാനാവാത്ത കടപ്പത്രങ്ങള്‍ക്കും (എന്‍സിഡി) , 100 കോടി രൂപയുടെ ബാങ്ക് വായ്പാ സൗകര്യങ്ങള്‍ക്കുമാണ് പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ഇന്ത്യ റേറ്റിംഗ്സ് ആന്റ് റിസേര്‍ച്ച് മികച്ച റേറ്റിംഗ് നല്‍കിയത്.
ആവശ്യമായ മൂലധനത്തിന്റേയും പരിചയ സമ്പന്നരായ മാനേജ്മെന്റിന്റേയും പിന്തുണയോടെ ഇന്‍ഡെല്‍ മണി സുസ്ഥിര വളര്‍ച്ചയും, ശക്തമായ ലാഭവും, മെച്ചപ്പെട്ട ആസ്തി ഗുണ നിലവാരവും, വര്‍ധിച്ച പ്രവര്‍ത്തന ക്ഷമതയും കൈവരിച്ചതാണ് റേറ്റിംഗ മെച്ചപ്പെടാന്‍ കാരണമെന്ന് ഇന്ത്യാ റേറ്റിംഗ്സ് അധികൃതര്‍ അറിയിച്ചു. കൈകാര്യം ചെയ്യുന്ന ആസ്തി (അസെറ്റ് അണ്ടര്‍ മാനേജ്മെന്റ് -എയുഎം ) 2025 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് 34,770 മില്യണ്‍ രൂപയായി ഉയര്‍ന്നതും 2026 മാര്‍ച്ച 9 വരെ ബ്രാഞ്ചു തല എയുഎം 95 മില്യണ്‍ രൂപയായി വര്‍ധിച്ചതും റേറ്റിംഗിന് പരിഗണിക്കപ്പെട്ടിട്ടുണ്ട്.
ഈ വര്‍ഷം മാര്‍ച്ച് 9 വരെയുള്ള കണക്കനുസരിച്ച് കമ്പനിയുടെ ആസ്തി മൂല്യം 4,990 മില്യണ്‍ രൂപയായി ഉയരുകയും ആസ്തി ഗുണ നിലവാരം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ......
തിരുവനന്തപുരം: കേരളത്തിലെ യാത്രാമേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് പ്രമുഖ മൊബിലിറ്റി പ്ലാറ്റ്ഫോമായ റാപിഡോ (Rapido). കേരള മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് സംസ്ഥാനത്ത് ഔദ്യോഗിക പ്രവർത്തനം ആരംഭിച്ച റാപിഡോ, വനിതകളുടെ സുരക്ഷയും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ട് ‘പിങ്ക് മൊബിലിറ്റി’ പദ്ധതിക്കും ‘റാപിഡോ ശക്തി’ എന്ന പ്രത്യേക പരിപാടിക്കും തിരുവനന്തപുരത്ത് തുടക്കം കുറിച്ചു.
സ്ത്രീകളെ പ്രൊഫഷണൽ റൈഡർമാരായി പരിശീലിപ്പിക്കുകയും അവർക്ക് സ്ഥിരമായ വരുമാന മാർഗ്ഗം ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ ഗതാഗത മേഖലയിൽ പുതിയൊരു ചരിത്രം കുറിക്കുകയാണ് ഈ കൂട്ടായ്മ.
പരിശീലനം കെഎസ്ആർടിസിയുടെ സഹകരണത്തോടെ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുമായി സഹകരിച്ചാണ് വനിതാ ഡ്രൈവർമാർക്ക് ആവശ്യമായ വിദഗ്ധ പരിശീലനം നൽകുന്നത്. ......
കേരള മീഡിയ അക്കാഡമി വൈസ് ചെയർമാനും ദീർഘകാലം കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറിയും മുതിർന്ന മാധ്യമ പ്രവർത്തകനുമായിരുന്ന സി.ആർ. രാമചന്ദ്രന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള മാധ്യമ പുരസ്കാരത്തിന് ഡോ. ......
തമിഴ് സിനിമയിലെ മുൻനിര നടനായ രജനികാന്ത് അഭിനയിച്ച ‘ജെയിലർ’ ഏറ്റവും വലിയ വിജയം നേടിയ ചിത്രമാണ്. നെൽസൻ ദിലീപ്കുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഈ വിജയത്തെ തുടർന്ന് ഇപ്പോൾ ‘ജെയിലർ’ ചിത്രത്തിൻ്റെ രണ്ടാം ഭാഗം വളരെ ബ്രമ്മാൻഡമായി ഒരുങ്ങിവരികയാണ്. 'സൺ പിക്ചേഴ്സ്' നിർമ്മിക്കുന്ന ഈ ചിത്രത്തിനും ആദ്യ ഭാഗത്തിന് സംഗീതം നൽകിയ അനിരുദ്ധ് തന്നെയാണ് സംഗീതം നൽകുന്നത്. ......
നിലവില്‍ രാജ്യത്ത് പാചകവാതകത്തിന് ക്ഷാമമില്ലെന്നും ആവശ്യമായ സ്റ്റോക്ക് ലഭ്യമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. എന്നാല്‍, പൂഴ്ത്തിവെപ്പ് തടയുന്നതിനായി പുതിയ സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിന് മന്ത്രാലയം കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
പുതിയ ഉത്തരവ് പ്രകാരം, ഒരു സിലിണ്ടർ മാത്രമുള്ള ഉപഭോക്താക്കള്‍ക്ക് 21 ദിവസത്തിന് ശേഷം മാത്രമേ അടുത്ത ബുക്കിംഗ് നടത്താൻ സാധിക്കൂ. ......
ദോഹ: മുൻകരുതൽ ജാഗ്രതാ നിർദ്ദേശങ്ങൾ (Precautionary Alerts) ലഭിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ച് പൊതുജനങ്ങളെയും ജീവനക്കാരെയും ബോധവൽക്കരിക്കാൻ പുതിയ കർമ്മപദ്ധതിയുമായി ആഭ്യന്തര മന്ത്രാലയം. തൊഴിലിടങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും പാലിക്കേണ്ട കൃത്യമായ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് വിഭാഗം പുറത്തിറക്കി.
അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾക്കിടയിലെ പരിഭ്രാന്തി ഒഴിവാക്കി സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ഈ നിർദ്ദേശങ്ങളിലൂടെ ലക്ഷ്യമിടുന്നത്.ജീവനക്കാർക്ക് (Workplaces):
ഓഫീസുകളിലും കമ്പനികളിലും ജോലി ചെയ്യുന്നവർക്കായി അറബിക്, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, നേപ്പാളി, ബംഗാളി എന്നീ ഭാഷകളിൽ നിർദ്ദേശങ്ങൾ ലഭ്യമാണ്. ......
ന്യൂഡൽഹി: വനിതാ സംവരണം വേഗത്തിൽ നടപ്പാക്കാൻ ലക്ഷ്യമിട്ട് ബില്ലിൽ ഭേദഗതി കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കാനാണ് ശ്രമം.
ഭേദഗതിക്ക് രാഷ്ട്രീയ കക്ഷികളുടെ പിന്തുണ നേടുന്നതിനായി കേന്ദ്രസർക്കാർ നീക്കംതുടങ്ങി. ......
മുംബൈ: പ്രശസ്ത സംവിധായകൻ പി. ചന്ദ്രകുമാർ രചനയും സംവിധാനവും നിർവഹിച്ച് മുംബൈയിലെ മലയാളി താരങ്ങൾ അഭിനയിച്ച വേലോത്സവം എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ 15 ന് ഡോംബിവില്ലിയിൽ. ......
ഇൻറർനാഷണൽ വനിതാദിനത്തിൽ കൊല്ലം ആസ്ഥാനമായ പ്രാദേശിക സംഘടനയായ ജെ.സി.ഐ അഷ്ടമുടി ലേക്ക് സിറ്റി, 'നാന',' മഹിളാരത്നം', 'ജ്യോതിഷരത്നം', 'ഹാസ്യകൈരളി' എന്നീ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററുമായ സംഗീതമധുവിന് "WOW Award' (Women Of Worth Award) നൽകി ആദരിച്ചു. എഴുത്തുകാരിയും പശ്ചിമബംഗാൾ ഗവർണറുടെ എക്സലൻസ് അവാർഡ് നേടിയ വ്യക്തിയുമാണ് സംഗീത മധു.
ജെ.സി.ഐ ( ജൂനിയർ ചേംബർ ഇൻറർനാഷണൽ) ലോകത്തിലെ ഏറ്റവും വലിയ യുവജന സംഘടനയാണ്. ......
ന്യൂഡൽഹി: രാജ്യത്ത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കൂടിയേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കൂട്ടേണ്ട സാഹചര്യമാണെന്നു ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) വിതരണക്കാർക്ക് മുന്നറിയിപ്പ് നൽകി. ......