ദോഹ: മേഖലയിലെ നിലവിലെ സംഘർഷങ്ങൾ ആഗോള ഊർജ്ജ വിപണിയിലുണ്ടാക്കുന്ന ആഘാതങ്ങളും, ഊർജ്ജ വിതരണത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാർഗ്ഗങ്ങളും ചർച്ച ചെയ്യുന്നതിനായി ഖത്തർ ഊർജ്ജസഹമന്ത്രി സാദ് ശെരീദ അൽ കഅബി യൂറോപ്യൻ കമ്മീഷൻ എനർജി ഡയറക്ടർ ജനറൽഡിറ്റെ ജൂൾ ജോർഗൻസൺ എന്നിവർ കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച വിർച്വൽ പ്ലാറ്റ്ഫോം വഴിയായിരുന്നു നിർണ്ണായകമായ ഈ ചർച്ച നടന്നത്.
മേഖലയിൽ തുടരുന്ന സൈനിക നീക്കങ്ങൾ അന്താരാഷ്ട്ര ഊർജ്ജ വ്യവസായത്തെ എങ്ങനെ ബാധിക്കുമെന്നതായിരുന്നു ചർച്ചയിലെ പ്രധാന വിഷയം.ലോകത്തെ മുൻനിര ഊർജ്ജ ദാതാവ് എന്ന നിലയിൽ ഖത്തറിന്റെ പ്രതിബദ്ധത മന്ത്രി അൽ കഅബി ആവർത്തിച്ചു. ......
ദോഹ: രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള ഡ്രോൺ നിരോധന ഉത്തരവ് ലംഘിച്ചതിന് അഞ്ചുപേരെ ആഭ്യന്തര മന്ത്രാലയം (MOI) അറസ്റ്റ് ചെയ്തു.......
കൊച്ചി: കേരളത്തെ ആഗോളതലത്തിൽ പ്രതിരോധ ആരോഗ്യപരിപാലനത്തിന്റെയും ഉന്നതനിലവാരമുള്ള വെൽനസ് ടൂറിസത്തിന്റെയും കേന്ദ്രമാക്കാൻ ലക്ഷ്യമിട്ട്, കുറിച്ചിയിൽ ആയുർവേദ 250 കോടി രൂപയുടെ 'ആയുർടെക്' പദ്ധതി പ്രഖ്യാപിച്ചു. കേരളത്തിന്റെ പരമ്പരാഗത ആയുർവേദ പൈതൃകത്തെ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച്, രോഗങ്ങൾ മുൻകൂട്ടി പ്രവചിക്കാനും പ്രതിരോധിക്കാനും കഴിയുന്ന നൂതനമായ പദ്ധതിയാണിത്. ......
ഫീഡർ ബസ് സേവനങ്ങളുടെ കാര്യക്ഷമമായ നിയന്ത്രണത്തിനും നിരീക്ഷണത്തിനുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഡാറ്റ അനലിറ്റിക്സ് ഡാഷ്ബോർഡും ഓപ്പറേഷൻസ് ഡിസ്പ്ലേ സിസ്റ്റവും അവതരിപ്പിച്ചു. ഡയറക്ടർ (സിസ്റ്റംസ്) Sanjay Kumar സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പൊതു ഗതാഗത സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഡാറ്റ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുമായി കൊച്ചി മെട്രോ സ്വീകരിക്കുന്ന സാങ്കേതിക നവീകരണങ്ങളിലെ മറ്റൊരു പ്രധാന ചുവടുവെയ്പ്പാണ് ഈ സംവിധാനം. ഫീഡർ ബസുകളിൽ സ്ഥാപിച്ചിട്ടുള്ള ഫെയർ കലക്ഷൻ ഉപകരണങ്ങളിൽ നിന്നുള്ള വിവരങ്ങളും ബസ് ടെലിമാറ്റിക്സ് സംവിധാനങ്ങളിൽ നിന്നുള്ള ഡാറ്റയും ഏകോപിപ്പിച്ചാണ് ഈ ഡാഷ്ബോർഡ് പ്രവർത്തിക്കുന്നത്.
ഫീഡർ ബസ് യാത്രക്കാരുടെ എണ്ണം, വരുമാനം, യാത്രക്കാർ ഉപയോഗിക്കുന്ന പേയ്മെന്റ് മാർഗങ്ങൾ, സ്ത്രീ-പുരുഷ യാത്രക്കാരുടെ വ്യത്യസ്ത കണക്കുകൾ തുടങ്ങിയ പ്രധാന സേവന സൂചികകൾ പ്ലാറ്റ്ഫോം വഴി ഏകോപിതമായി നിരീക്ഷിക്കാനാകും. ......
കൊച്ചി: നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) സ്പോണ്സര് ചെയ്യുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റായ രാജ്മാര്‍ഗ് ഇന്‍ഫ്ര ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റിന്റെ പ്രാഥമിക പൊതു ഓഹരി വില്പന (ഐപിഒ) 2026 മാര്‍ച്ച് 11 മുതല്‍ 13 വരെ നടക്കും. ഐപിഒയിലൂടെ 6000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഓഹരി ഒന്നിന് 99 മുതല്‍ 100 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ......
കൊച്ചി:ഇന്ത്യൻ ഓഹരി വിപണിയുടെ പ്രധാന സൂചികയായ നിഫ്റ്റി 50-ന്റെ മുപ്പത് വർഷം പൂർത്തിയായതിനെ തുടർന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) മുംബൈയിലെ എക്സ്ചേഞ്ച് പ്ലാസയിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചു. വിപണി പ്രമുഖർ, നിഫ്റ്റി 50 കമ്പനികളുടെ പ്രതിനിധികൾ, റെഗുലേറ്റർമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. SEBI ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ മുഖ്യാതിഥിയായി പങ്കെടുത്തു. ......
കോഴിക്കോട് : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ്. കേരള സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൻ്റെയും ( കിറ്റ്ഫ്ര )സൈബർ പാർക്കിൻ്റെയും സഹകരണത്തോടെയുള്ള ഈ വികസന പദ്ധതിയിൽ 'ഹൈലൈറ്റ് സൈബർ ടവർ', 'ഹൈലൈറ്റ് സൈബർ ഹബ്' എന്നിവ ഉൾപ്പെടുന്നു. ......
കൊച്ചി : മാറിയ കാലത്ത് സോഷ്യല്‍ മീഡിയയെ ഉപയോഗിക്കാന്‍ അറിയാത്തവരെ ജനം നിരക്ഷരരുടെ ഗണത്തിലാണ് പെടുത്തുന്നതെന്ന് കെ. ബാബു എംഎല്‍എ.......
ദോഹ: രാജ്യത്തെ പൊതുസാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി സിവിൽ ഡിഫൻസ് കൗൺസിൽ ചേർന്ന ഉന്നതതല യോഗം ഖത്തറിലെ പരിസ്ഥിതി നില സുസ്ഥിരമാണെന്ന് പ്രഖ്യാപിച്ചു. പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ജനറലും സിവിൽ ഡിഫൻസ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ മേജർ ജനറൽ മുഹമ്മദ് ജാസിം അൽ സുലൈത്തിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സമർപ്പിച്ച റിപ്പോർട്ട് യോഗം വിശദമായി വിലയിരുത്തി. ......
ദോഹ: നിലവിലെ പ്രാദേശിക സാഹചര്യങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ട് സർക്കാർ സംവിധാനങ്ങളുടെ പേരിൽ നടത്തുന്ന വ്യാജ ഫോൺ കോളുകൾക്കും സന്ദേശങ്ങൾക്കുമെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഔദ്യോഗിക സ്ഥാപനങ്ങളിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബാങ്ക് വിവരങ്ങളോ പണമോ ആവശ്യപ്പെടുന്നവരോട് പ്രതികരിക്കരുതെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
തങ്ങളുടെ ഔദ്യോഗിക എക്സ് (X) അക്കൗണ്ടിലൂടെയാണ് മന്ത്രാലയം ഈ ജാഗ്രതാ നിർദ്ദേശം പങ്കുവെച്ചത്. ......