ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (DoM Qatar) ലേഡീസ് വിംഗ് സംഘടിപ്പിക്കുന്ന ‘വിമൻസ് കണക്ട് 2026’ ഒക്ടോബർ 16 വെള്ളിയാഴ്ച്ച 12.30മുതൽ തുമാമയിലുള്ള ഭാരത് ടേസ്റ്റ് റെസ്റ്റോറന്റിൽ വെച്ച് സംഘടിപ്പിക്കുന്നു.
ഖത്തറിലെ മലപ്പുറം ജില്ലക്കാരായ പ്രവാസി വനിതകളെ ഒരുമിച്ചുചേർക്കുക, പരസ്പരം പരിചയപ്പെടാനും ആശയങ്ങൾ പങ്കുവെക്കാനും അവസരമൊരുക്കുക, വനിതകളുടെ കഴിവുകളും നേതൃത്വപാടവവും വികസിപ്പിക്കുക എന്നിവയാണ് ലേഡീസ് വിംഗിന്റെ പ്രധാന ലക്ഷ്യങ്ങൾ. കല, കായികം, വിദ്യാഭ്യാസം, തൊഴിൽനൈപുണ്യ വികസനം, പരിശീലനം തുടങ്ങിയ വിവിധ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും അവരുടെ കഴിവുകൾക്ക് അനുയോജ്യമായ വേദികൾ ഒരുക്കുകയും ചെയ്യുന്നതിലും വിംഗ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
വിമൻസ് കണക്ട് 2026-ന്റെ ഭാഗമായി സ്തനാർബുദ ബോധവൽക്കരണ പരിപാടി (Breast Cancer Awareness) ഉൾപ്പെടെ വനിതകളുടെ ആരോഗ്യവും ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ സംഘടിപ്പിക്കും. ......
എന്തൊക്കേയാണഢോ ഈ അച്ഛൻ ഇക്കാലത്തിനിടയിൽ കണ്ടത്? മാറ്റിയിടാൻ ഷർട്ടില്ലാതെ വന്ന് അച്ഛൻ ഇളം പ്രായത്തിൽ ഹോട്ടലിൽ തുടങ്ങുന്നു. മുഷിഞ്ഞ വസ്ത്രം മാറാൻ പാങ്ങില്ലാതെ പഠനം മുടക്കിയാണ് ആ മേശതുടപ്പ്. ......
ബെംഗളൂരു: കർണാടകയിലെ സ്റ്റിങ് ഓപ്പറേഷൻ വിവാദം പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് വഴിയൊരുക്കുന്നു. കോൺഗ്രസ് സർക്കാരിനുള്ളിലെ അധികാരത്തർക്കം ലക്ഷ്യമിട്ട് ബിജെപിയും ജെഡിഎസും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതാണ് ശ്രദ്ധേയം. ......
ഉണ്ടിരുന്ന നായർക്ക് ഒരുൾവിളിയുണ്ടായി എന്നുപറയും പോലെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനുമുണ്ടായി അടുത്തകാലത്തൊരു ഉൾവിളി. വി.ഡി.......
ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ആദ്യത്തെ പത്തുരാജ്യങ്ങളിൽ പത്താമത് വരുന്ന എതോപ്യയിലെ ജനസംഖ്യ 13.8 കോടിയെന്നാണ് കണക്ക്. ലോകത്ത് ആകെ 195 രാജ്യങ്ങളുണ്ട്. ......
മലപ്പുറം: വിൽപ്പനയ്ക്കായി കാറിൽ കടത്തുകയായിരുന്ന 10.5 ഗ്രാം എംഡിഎംഎയുമായി വനിതാ യൂട്യൂബർ ഉൾപ്പെടെ നാലുപേരെ മലപ്പുറം പോലീസ് പിടികൂടി. മലപ്പുറം ഹാജിയാർപ്പള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി ഷബീർ ടി.പി. ......
ദോഹ: ഖത്തർ മ്യൂസിയംസ് സംഘടിപ്പിക്കുന്ന ഏറ്റവും പുതിയ അന്താരാഷ്ട്ര വിഷാഷ്വൽ ആർട്ട് ക്വാഡ്രെനെയൽ (നാല് വർഷത്തിലൊരിക്കൽ നടക്കുന്ന കലാമേള) ആയ 'രുബയ്യ ഖത്തറി'ന്റെ ആദ്യ പതിപ്പിന് നവംബർ 21-ന് തുടക്കമാകും. 2027 ഏപ്രിൽ 30 വരെ നീണ്ടുനിൽക്കുന്ന കലാമേളയുടെ പ്രധാന പ്രമേയങ്ങളും പങ്കാളികളാകുന്ന കലാകാരന്മാരുടെ വിവരങ്ങളും ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൺ ഹെർ എക്സലൻസി ഷെയ്ഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനി പ്രഖ്യാപിച്ചു.
'അൽ റിവാഖ് ആർട്സ് + ആർക്കിടെക്ചർ' പ്രധാന വേദിയാകുന്ന ഈ കലാവിരുന്നിൽ ദോഹയിലെ പ്രധാന മ്യൂസിയങ്ങളും പൊതുവിടങ്ങളും പങ്കാളികളാകും. ......
ദോഹ: സ്വന്തം ഓഹരികൾ വിപണിയിൽ നിന്ന് തിരികെ വാങ്ങാനുള്ള (Share Buyback) പദ്ധതിയിൽ നിന്ന് പ്രമുഖ വ്യവസായ ഗ്രൂപ്പായ ഇൻഡസ്ട്രീസ് ഖത്തർ പിന്മാറി. മുൻപ് ഫെബ്രുവരി 25-ന് പ്രഖ്യാപിച്ചിരുന്ന ഓഹരി തിരികെ വാങ്ങൽ നടപടികളുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് ഒക്ടോബർ 12-ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചതായി കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
വർഷത്തിലെ രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ......
ദോഹ: ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ച് (QSE) സൂചിക വ്യാപാരത്തിന്റെ തുടക്കത്തിൽ താഴ്ച രേഖപ്പെടുത്തി. മുൻ ദിവസത്തെ ക്ലോസിംഗിനേക്കാൾ 126.41 പോയിന്റ് (1.41 ശതമാനം) ഇടിഞ്ഞ് സൂചിക 8865 പോയിന്റിലെത്തി. ......