മുളക്കുഴ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നവീകരിച്ച പഴയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ബാങ്ക് മുൻ പ്രസിഡൻറും ഇഫ് കോ ആർ ജി ബി മെമ്പറുമായ അഡ്വ. വേണു മുളക്കുഴ നിർവ്വഹിക്കുന്നു. ......
ചെങ്ങന്നൂർ :- 50 വയസ്സ് കഴിഞ്ഞാൽ സ്ത്രീകൾ എല്ലാ വർഷവും മാമ്മോഗ്രാം ടെസ്റ്റും സെർവിക്കൽ ക്യാൻസർ ടെസ്റ്റും നടത്തുന്നത് അത്യുത്തമം ആയിരിക്കും എന്ന് ഡോ. ലക്ഷ്മി പിള്ള പറഞ്ഞു. ......
ലണ്ടൻ/ദോഹ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഖത്തറിന് നേരെയുണ്ടായ ഇറാൻ ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധവും ഞെട്ടലും രേഖപ്പെടുത്തി ബ്രിട്ടീഷ് ഹൗസ് ഓഫ് ലോർഡ്സ് അംഗം ലോർഡ് ഉഡ്നി ലിസ്റ്റർ. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഖത്തർ നടത്തിയ അശ്രാന്ത പരിശ്രമങ്ങൾക്ക് പകരമായി ഇത്തരം ആക്രമണങ്ങൾ ഒട്ടും പ്രതീക്ഷിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തർ വാർത്താ ഏജൻസിയോട് (QNA) സംസാരിക്കവെയാണ് അദ്ദേഹം ബ്രിട്ടന്റെ പിന്തുണ അറിയിച്ചത്.
സമാധാനത്തിന് വേണ്ടി നിരന്തരം നിലകൊള്ളുന്ന ഖത്തറിന് നേരെ ഇറാൻ നടത്തുന്ന നഗ്നമായ ആക്രമണങ്ങൾ ഖത്തറിന്റെ സുഹൃദ് രാജ്യങ്ങളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
മേഖലയിലെ വിവിധ തർക്കങ്ങളിൽ ക്രിയാത്മകമായ മധ്യസ്ഥത വഹിക്കുന്ന ദോഹയുടെ പരിശ്രമങ്ങൾക്കെതിരായ നീക്കമാണിത്. ......
ന്യൂയോർക്ക്/ദോഹ: ഗൾഫ് രാജ്യങ്ങൾക്കും ജോർദാനും നേരെ ഇറാൻ നടത്തുന്ന സായുധ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്ന പ്രമേയം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അംഗീകരിച്ചു. ഉടൻ തന്നെ ശത്രുത അവസാനിപ്പിക്കണമെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും പ്രമേയം ഇറാനോട് ആവശ്യപ്പെട്ടു.ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ സുരക്ഷാ കൗൺസിലിലെ 15 അംഗങ്ങളിൽ 13 രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു. ......
ദോഹ: വ്യോമഗതാഗത തടസ്സങ്ങളെത്തുടർന്ന് ബുദ്ധിമുട്ടുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി ഖത്തർ എയർവേയ്സ് പ്രത്യേക വിമാന സർവീസുകൾ പ്രഖ്യാപിച്ചു. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി നൽകിയ താൽക്കാലിക അനുമതി പ്രകാരം, തിരഞ്ഞെടുത്ത റൂട്ടുകളിലേക്കാണ് വരും ദിവസങ്ങളിൽ വിമാനങ്ങൾ പറക്കുക.
ഇത് ഷെഡ്യൂൾ ചെയ്ത വാണിജ്യ സർവീസുകളുടെ പുനരാരംഭമല്ലെന്നും, കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കാനുള്ള പരിമിതമായ നീക്കമാണെന്നും എയർലൈൻ വ്യക്തമാക്കി. ......
മുന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ ജന്മനാടായ പുതുപ്പള്ളി. ഇപ്പോൾ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എംഎൽഎ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണല്ലോ..
ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതോടെ പഞ്ചായത്ത് ഭരണം കോൺഗ്രസിന് ലഭിച്ചു.
പുതുപ്പള്ളികാർക്ക് വേണ്ടി പുതിയ അനുഭവങ്ങളും കാഴ്ചകളും നൽകാൻ എം.എൽ.എ ചാണ്ടി ഉമ്മനും പഞ്ചായത്തിലെ പുതിയ ഭരണാധികാരികളും ചേർന്ന് ഒരു പദ്ധതിയിട്ടു. ......
തിരുവനന്തപുരം: ഓട്ടിസം ചികിത്സാ രംഗത്ത് ശ്രദ്ധേയമായ നേട്ടവുമായി മലയാളി വികസിപ്പിച്ച ഹെർബൽ ഓയിൽ ഫോർമുലേഷന് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഓട്ടിസം ചികിത്സയ്ക്കായി രൂപകൽപ്പന ചെയ്ത ഒരു ഹെർബൽ ഓയിൽ ഫോർമുലേഷന് പേറ്റന്റ് ലഭിക്കുന്നത്. ......
ആലപ്പുഴ: യുഡിഎഫ് പിന്തുണയോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്നും അതുസംബന്ധിച്ച പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ വ്യക്തമാക്കി. താൻ കോൺഗ്രസുമായി ചർച്ച നടത്തിയെന്ന രീതിയിൽ ചില മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ......
കർണാടകത്തിൽ രണ്ടുതവണ മുഖ്യമന്ത്രി ആയിട്ടുള്ള കോൺഗ്രസ്സ് നേതാവാണ് സിദ്ധരാമയ്യ. മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം എട്ടാമത്തെ വർഷത്തിലാണ്.......