മറൈൻ എക്കോസിറ്റിയുടെ ശിലാസ്ഥാപനം ഓൺലൈനായി നിർവഹിച്ചുഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് പോലുള്ള സ്ഥാപനങ്ങളുടെ കാര്യക്ഷമമായ ഇടപെടൽ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബോർഡിന്റെ പ്രധാന പദ്ധതിയായ മറൈൻ എക്കോസിറ്റിയുടെ ശിലാസ്ഥാപനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അര നൂറ്റാണ്ടുകാലത്തെ പ്രവർത്തന പാരമ്പര്യമുള്ള ഹൗസിംഗ് ബോർഡ്, മാറുന്ന കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ചുള്ള ഭവന പദ്ധതികൾ ഏറ്റെടുക്കുന്നതിന്റെ ദൃഷ്ടാന്തമാണ് ഇക്കോ സിറ്റി പദ്ധതി. ......
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ മറൈൻ ഇക്കോ സിറ്റി പദ്ധതി കൊച്ചി നഗരത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. ......
കൊച്ചി: അതി സൂക്ഷ്മമായ ഗ്രാഫീൻ സെൻസറുകൾ ഉപയോഗിച്ച് വളരെ ചെറിയ അളവിലുള്ള രോഗ സൂചനകൾ പോലും കണ്ടെത്താൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ.കൊച്ചിയിൽ നടന്ന അന്താരാഷ്ട്ര ഗ്രാഫീൻ സമ്മേളനമായ ‘ഗ്രാഫിൻ 2026’ന്റെ സമാപന ദിവസമാണ് ഈ ശാസ്ത്ര നേട്ടങ്ങൾ അവതരിപ്പിച്ചത്.
ബെംഗളൂരുവിലെ സെൻറർ ഫോർ നാനോ ആൻഡ് സോഫ്റ്റ് മാറ്റർ സയൻസസിലെ രോഹിത് ഠാക്കൂർ ഗ്രാഫീൻ ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ച പുതിയ സെൻസർ സാങ്കേതികവിദ്യയെക്കുറിച്ച് വിശദീകരിച്ചു. വളരെ കുറഞ്ഞ അളവിലുള്ള ജൈവ സൂചനകൾ കണ്ടെത്താൻ കഴിയുന്ന ഇമ്യൂണോസെൻസിംഗ് സംവിധാനങ്ങളാണ് ഇവ. ......
ദോഹ: ഖത്തറിലെ സർക്കാർ-സ്വകാര്യ സ്കൂളുകളിൽ റമദാൻ അവധിക്ക് മുന്നോടിയായുള്ള ക്ലാസുകൾ മാർച്ച് 12ന് വ്യാഴാഴ്ചഅവസാനിച്ചു.വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച പുതിയ അധ്യയന കലണ്ടർ പ്രകാരം മാർച്ച് 15 ഞായറാഴ്ച മുതലാണ് അവധി ആരംഭിക്കുന്നത്.
റമദാൻ അവധിയുടെ തുടർച്ചയായി ഈദ് അവധിയും കുട്ടികൾക്ക് ലഭിക്കും. മിക്ക സ്കൂളുകളും മാർച്ച് 24 നും 29 നും ഇടയിലായിരിക്കും വീണ്ടും തുറക്കുക.റമദാൻ മാസത്തിന്റെ പ്രത്യേകത കണക്കിലെടുത്താണ് ഈ അവധി ക്രമീകരിച്ചിരിക്കുന്നത്. ......
ദോഹ: നിലവിലെ യാത്രാതടസ്സങ്ങൾ മൂലം ബുദ്ധിമുട്ടുന്ന യാത്രക്കാർക്കായി ടിക്കറ്റ് ബുക്കിംഗുകളിൽ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്. 2026 ഫെബ്രുവരി 28 നും മാർച്ച് 22 നും ഇടയിൽ യാത്ര നിശ്ചയിച്ചിരുന്നവർക്ക് പ്രധാനമായും രണ്ട് ഓപ്ഷനുകളാണ് എയർലൈൻ മുന്നോട്ടുവെക്കുന്നത്.
അധിക ഫീസുകളില്ലാതെ യാത്രാ തിയതി രണ്ട് തവണ വരെ മാറ്റാൻ സാധിക്കും. ......
ന്യൂയോർക്ക്: ജിസിസി (GCC) അംഗരാജ്യങ്ങൾക്കും അയൽരാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന നിയമവിരുദ്ധമായ ആക്രമണങ്ങളെ അപലപിച്ച് ഐക്യരാഷ്ട്രസഭയിൽ സംയുക്ത പ്രമേയം. ബഹ്റൈൻ സമർപ്പിച്ച പ്രമേയത്തിന് പിന്തുണയുമായി ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടന്ന മാധ്യമസംഗമത്തിൽ ഖത്തറും പങ്കുചേർന്നു. ......
ദോഹ: 'പുണ്യങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്തുക' (Keep Your Balance Of Good Deeds Alive) എന്ന ശീർഷകത്തിൽ ഖത്തർ റെഡ് ക്രസന്റ് (QRCS) ആവിഷ്കരിച്ച റമദാൻ കാമ്പയിൻ ലോകത്തിന്റെ വിവിധ കോണുകളിൽ വിജയകരമായി തുടരുന്നു. ഖത്തറിന് അകത്തും പുറത്തുമായി ദരിദ്രർക്കും അഭയാർത്ഥികൾക്കും ആശ്വാസമേകുന്ന നിരവധി പദ്ധതികളാണ് സംഘടന നടപ്പിലാക്കുന്നത്.കത്താറ കൾച്ചറൽ വില്ലേജിൽ സന്ദർശകർക്കും ഡ്രൈവർമാർക്കുമായി
'ഓൺ-ദി-ഗോ ഇഫ്താർ'
ദിവസേന 350 ലഘുഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നു. ......
തിരുച്ചിറപ്പള്ളി/കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ എംബസികളും മിഷനുകളും 24 മണിക്കൂറും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും ഗൾഫ് രാജ്യങ്ങൾ നൽകുന്ന പിന്തുണയ്ക്ക് നന്ദിഅറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.വിദേശത്ത് കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും താമസവും സംരക്ഷണവും ഉറപ്പാക്കാൻ എംബസികൾ ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്.ഇന്ത്യൻ പൗരന്മാരെ സംരക്ഷിക്കുന്നതിൽ ഗൾഫ് രാജ്യങ്ങൾ കാണിക്കുന്ന കരുതൽ സംതൃപ്തി നൽകുന്നതാണ്.വ്യാജ വാർത്തകളിൽ വിശ്വസിക്കരുത്. ......
കൊല്ലം: കാലാവസ്ഥാ വ്യതിയാനം അതിജീവിക്കാൻ കർഷകരെ പ്രാപ്തരാക്കുന്നതിനായി സംസ്ഥാന കൃഷിവകുപ്പ് ലോകബാങ്ക് സഹകരണത്തോടെ നടപ്പിലാക്കുന്ന 'കേര' (KERA) പദ്ധതിയുടെ ഭാഗമായി വിപുലമായ കാർഷിക പരിശീലനാവശ്യകതാ സർവ്വേ (Training Needs Assessment Survey) സംസ്ഥാന വ്യാപകമായി ആരംഭിച്ചു. നിലവിലെ കൃഷി രീതികളെക്കുറിച്ചും, നൂതനവും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതുമായ ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), പ്രിസിഷൻ ഫാമിംഗ്, ഡ്രോൺ സാങ്കേതികവിദ്യ തുടങ്ങിയ നൂതന സാങ്കേതികവിദ്യകളെക്കുറിച്ചുള്ള കർഷകർക്കുള്ള അറിവും അവബോധവും കൃഷി സംബന്ധമായ പരിശീലന ആവശ്യങ്ങളും കൃത്യമായി മനസ്സിലാക്കുക എന്നതാണ് ഈ സർവ്വേയിലൂടെ ലക്ഷ്യമിടുന്നത്.
നൂതന കാർഷിക സങ്കേതങ്ങൾ പ്രായോഗികമായി ഉപയോഗിക്കുന്നതിനുള്ള അവരുടെ താൽപ്പര്യവും സർവ്വേയിലൂടെ മനസ്സിലാക്കും. ......