കൊച്ചി: ഏറെ ദിവസങ്ങളായി നീണ്ടുനിന്ന സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം നിർത്തിവെക്കാൻ ഹൈകോടതി ഉത്തരവ്. കൊച്ചി വി.പി.എസ് ലേക്ഷോര് ആശുപത്രിയുടെയും കേരള പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷന്റെയും സംയുക്ത ഹരജിയിലാണ് ജസ്റ്റിസ് സി.പി. ......
കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിലെ ഡിപ്പാർട്ട്മെൻ്റ് ഓഫ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. കിരൺ തമ്പി ഫ്ലെമിഷ് ഗവൺമെന്റിൻ്റെ ഗ്ലോബൽ മൈൻഡ്സ് ടീച്ചിംഗ് ഗ്രാന്റിന് അർഹനായി. ......
ദോഹ: സമൂഹത്തിൽ മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി പുതിയ ഡിജിറ്റൽ ലൈബ്രറി ശേഖരം ഖത്തർ നാഷണൽ ലൈബ്രറി (QNL) അവതരിപ്പിച്ചു. 'വീട്ടിലിരുന്ന് ലൈബ്രറി ഉപയോഗിക്കാം - നിങ്ങളുടെ ആരോഗ്യത്തിനായി വായിക്കാം' എന്ന സന്ദേശവുമായാണ് ലൈബ്രറി ഈ സേവനം ഒരുക്കിയിരിക്കുന്നത്.ഇ-ബുക്കുകളും ഓഡിയോ ബുക്കുകളും: മാനസികാരോഗ്യം, സമ്മർദ്ദ നിയന്ത്രണം (Stress Management), പോസിറ്റീവ് ചിന്താഗതി, ജീവിതനിലവാരം മെച്ചപ്പെടുത്തൽ എന്നീ വിഷയങ്ങളിലുള്ള വിപുലമായ പുസ്തകങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.
ക്യു.എൻ.എൽ മൊബൈൽ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ അംഗങ്ങൾക്ക് ഈ പുസ്തകങ്ങൾ വായിക്കാനും ഓഡിയോ ബുക്കുകൾ കേൾക്കാനും സാധിക്കും.
പൊതുജനങ്ങൾക്ക് ലൈബ്രറിയിൽ സൗജന്യമായി അംഗത്വമെടുക്കാം. ......
ദോഹ: ഖത്തർ സ്റ്റാർസ് ലീഗിൽ ഇന്ന് ഉമ്മു സലാലിനെതിരായ നിർണ്ണായക മത്സരത്തിൽ അൽ സദ്ദിന്റെ ഇറ്റാലിയൻ പരിശീലകൻ റോബർട്ടോ മാൻസീനി ടീമിനൊപ്പമുണ്ടാകില്ല. വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് പോയ മാൻസീനിക്ക് കൃത്യസമയത്ത് തിരിച്ചെത്താൻ കഴിയാത്തതിനാലാണ് ഈ മാറ്റം. ......
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിൽ തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് 16-ന് വൈകിട്ട് ആറുമണിക്ക് നിർവഹിക്കും. പത്തേക്കർ ഭൂമിയിൽ 45 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയൻ സമുച്ചയം, അത്യാധുനിക ഫ്ലഡ്ലൈറ്റ് സംവിധാനം എന്നിവയുൾപ്പെടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ......
ദോഹ: ഖത്തറിന്റെ ദേശീയ ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നഗരസഭാ മന്ത്രി വിവിധ പദ്ധതികളിൽ പരിശോധന നടത്തി. രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വിപണിയിൽ ഭക്ഷ്യലഭ്യത ഉറപ്പുവരുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി.അക്വാറ്റിക് ലൈഫ് റിസർച്ച് സെന്റർ വഴി പ്രതിവർഷം ഏകദേശം 10 ദശലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് ഉത്പാദിപ്പിക്കുന്നത്. ......
ദോഹ: അപ്രതീക്ഷിത കാരണങ്ങളാൽ യാത്രാതടസ്സം നേരിട്ട് ഖത്തറിൽ കുടുങ്ങിയ സന്ദർശകർക്ക് അനുവദിച്ചിട്ടുള്ള താൽക്കാലിക ഹോട്ടൽ താമസം മാർച്ച് 14 വരെ നീട്ടിയതായി ഖത്തർ ടൂറിസം അറിയിച്ചു. സന്ദർശകർക്ക് തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് മടങ്ങുന്നതിന് ആവശ്യമായ യാത്രാ ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം നൽകുന്നതിനാണ് ഈ തീരുമാനം.നിലവിൽ സൗജന്യ താമസ സൗകര്യം ലഭിക്കുന്നവർക്ക് 2026 മാർച്ച് 14 വരെ ഹോട്ടലുകളിൽ തുടരാം.
മാർച്ച് 14-നകം തന്നെ സന്ദർശകർ മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കേണ്ടതാണ്. ......
കൊച്ചി: തുച്ഛമായ തുകയിൽ നൂറ് കണക്കിനാളുകളുടെ വിശപ്പകറ്റുന്ന എറണാകുളം നോർത്തിലെ സമൃദ്ധി പാചകവാതക ക്ഷാമത്തെ തുടർന്നുള്ള പ്രതിസന്ധി മറികടക്കാൻ വിറക് അടുപ്പിലേക്ക് മാറി. പത്ത് ടൺ വിറകാണ് ഇന്നലെ എത്തിച്ചത്. ......
ഇറാനെതിരായ യുദ്ധത്തിൽ അമേരിക്ക നിർണായക വിജയം നേടിയെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ കീഴടങ്ങാൻ ഒരുങ്ങുകയാണെന്നും അമേരിക്കൻ പ്രസിഡന്റ് അവകാശപ്പെട്ടു. ......
കൊച്ചി: നഗരസഭയുടെ പുതിയ ഓഫിസ് പൂർണമായി പ്രവർത്തനസജ്ജമായി. മേയറുടെ അൻപത് ദിന കർമ പദ്ധതിയുടെ ഭാഗമായി നഗരസഭാ ഓഫീസ് പൂർണ പ്രവർത്തനസജ്ജമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ......