ന്യൂഡൽഹി: സിജെപിയും കേന്ദ്രസർക്കാരും തമ്മിലുള്ള ചർച്ചയ്ക്ക് സാധ്യത മങ്ങുന്നതായി സൂചന. സർക്കാർ ഓഫീസിലോ മന്ത്രിമാരുടെ വസതിയിലോ ചർച്ചയ്ക്ക് പങ്കെടുക്കില്ലെന്ന് സിജെപി നേതൃത്വം വ്യക്തമാക്കി. ......
കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്ക.
കേന്ദ്ര സർക്കാർ ആവശ്യങ്ങള്‍ അംഗീകരിച്ച് നടപടിയെടുത്തില്ലെങ്കില്‍ വരുംദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് യുവാക്കള്‍ ദില്ലിയിലേക്ക് എത്തുമെന്നാണ് ഇദ്ദേഹം നല്കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണ പ്രക്ഷോഭത്തില്‍ നിന്ന് വേഗത്തില്‍ പിന്മാറാൻ ഉദ്ദേശിക്കുന്നില്ല. ......
തിരുവനന്തപുരം: അധികാരമേറ്റ് രണ്ട് മാസം പിന്നിട്ടിട്ടും മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറി നിയമനം അനിശ്ചിതത്വത്തിൽ. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. ......
ചിത്തിര ക്രിയേഷൻസിൻ്റെ ബാനറിൽ ഉസ്മാൻ കല്ലൻ നിർമ്മിച്ച് ശ്രാവൺ സുരേഷ് ആലപിച്ച് സമർപ്പിക്കുന്ന
ചിത്രാമ്മയ്ക്കൊരു പിറന്നാൾ സമ്മാനം ചൈത്ര ശ്രാവണം എന്ന ആൽബത്തിന്റെ പോസ്റ്റർ - ടീസർ ലോഞ്ച് ചെയ്തു
ശ്രീ. വയലാർ ശരത്ചന്ദ്രവർമ്മയുടെ ഈരടികൾക്ക് ശ്രീ. ......
ദോഹ: രാജ്യത്തെ ജനസംഖ്യാപരവും നഗരപരവുമായ വളർച്ചയ്ക്ക് അനുസൃതമായി ആരാധനാലയ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി, അൽ ദഖീറ പ്രദേശത്ത് നിർമ്മിച്ച 'ഹമദ് ഈസ അൽ ഹസൻ അൽ മുഹന്നദി' പള്ളി ഇസ്ലാമിക കാര്യ മന്ത്രാലയം (ഔഖാഫ്) തുറന്നുനൽകി.
ആയിഷ ബിൻത് മുഹമ്മദ് ബിൻ ഇബ്രാഹീം അൽ മുഹന്നദി എന്ന ജീവകാരുണ്യപ്രവർത്തകയുടെ വഖഫ് ഫണ്ടിൽ നിന്നാണ് പള്ളിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. 4,400 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ അത്യാധുനിക എഞ്ചിനീയറിംഗ് നിലവാരത്തിലും പരമ്പരാഗത ഇസ്ലാമിക് വാസ്തുവിദ്യയിലുമാണ് പള്ളി പണിതുയർത്തിയിരിക്കുന്നത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പള്ളികൾ, പ്രാർത്ഥനാ ഹാളുകൾ, ഇമാമുമാരുടെ വസതികൾ എന്നിവയുടെ നിർമ്മാണവും പരിപാലനവും ഉയർന്ന ഗുണനിലവാരത്തോടെ തുടർന്നുപോരുമെന്ന് മന്ത്രാലയം അറിയിച്ചു. ......
ദോഹ: 'വിസിറ്റ് ഖത്തറി'ന്റെ 'ഹലാ സമ്മർ' പ്രചാരണ പരിപാടിയുടെ ഭാഗമായി നടന്ന ഖത്തർ ടോയ് ഫെസ്റ്റിവൽ 2026-ലെ സമ്മർ ക്യാമ്പിൽ പങ്കാളികളായി ജനറൽ ടാക്സ് അതോറിറ്റി (GTA). കുട്ടികളിൽ വിനോദത്തിലൂടെ അറിവ് പകരുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുന്നതിനുമായാണ് ജി.ടി.എ വിസിറ്റ് ഖത്തറുമായി കൈകോർത്തത്.
പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയും, മധുരപാനീയങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള എക്സൈസ് നികുതിയുടെ സങ്കൽപ്പവും കുട്ടികൾക്ക് ലളിതമായി മനസ്സിലാക്കിക്കൊടുക്കുന്ന രീതിയിലുള്ള ആശയവിനിമയ പരിപാടികളാണ് ജി.ടി.എ സംഘടിപ്പിച്ചത്. ......
തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്യുടെ വെളിപ്പെടുത്തല്‍.
17 ചാക്കുകളിലായാണ് ഓഫീസില്‍ പണം എത്തിച്ചതെന്നും അക്ഷയ് പറഞ്ഞു.
എന്നാല്‍ ഈ പണം എവിടെ നിന്ന് വന്നു എന്ന് അറിയില്ലെന്ന് അക്ഷയ് പറഞ്ഞു. ഓഫീസിലെ സിസിടിവി ഓഫാക്കാൻ തനിക്ക് സമ്മർദം ഉണ്ടായിരുന്നതായി അക്ഷയ് പറഞ്ഞു. ......
ദോഹ: രാജ്യത്തെ വിവരവിനിമയ സാങ്കേതികവിദ്യ (ICT) മേഖലയിലെ നിക്ഷേപവും മത്സരശേഷിയും പ്രോത്സാഹിപ്പിക്കുന്നതിനും, അന്താരാഷ്ട്ര സമുദ്ര കേബിൾ ലാൻഡിംഗ് സ്റ്റേഷൻ സേവനങ്ങളിലെ സുതാര്യതയും കൃത്യതയും ഉറപ്പുവരുത്തുന്നതിനുമായി കമ്മ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി (CRA) 2026-ലെ 12-ാം നമ്പർ തീരുമാനം പുറപ്പെടുവിച്ചു.
സമുദ്ര കേബിൾ ലാൻഡിംഗ് സ്റ്റേഷനുകൾ (SCLS) വഴിയുള്ള സേവന ലഭ്യതയ്ക്കായുള്ള നിർദ്ദേശങ്ങളും വഴികാട്ടി തത്ത്വങ്ങളും (Guidelines) ഉൾക്കൊള്ളുന്നതാണ് പുതിയ നിയന്ത്രണം. ഖത്തറിനെ ആഗോള ഡിജിറ്റൽ നെറ്റ്വർക്കുകളുമായി ബന്ധിപ്പിക്കുന്ന പ്രധാന കവാടങ്ങളാണ് സമുദ്ര കേബിൾ സ്റ്റേഷനുകൾ.
മാർക്കറ്റ് അസസ്മെന്റുകൾക്കും രണ്ട് ഘട്ടങ്ങളിലായി നടന്ന പൊതുജന കൂടിയാലോചനകൾക്കും ശേഷമാണ് സി.ആർ.എ പുതിയ നിർദ്ദേശങ്ങൾ തയ്യാറാക്കിയത്. ......