ബംഗളുരു: ശിവപ്രസാദ് കൊലക്കേസിൽ പ്രതിയായ ബിജെപി എം എൽ എ ബൈരതി ബസവരാജിന് ജനപ്രതിനിധികളുടെ പ്രത്യേക കോടതി ഉപാധികളോട് ജാമ്യം അനുവദിച്ചു. കേസ്സിൽ അഞ്ചാം പ്രതിയായ, മുൻമന്ത്രി കൂടിയായ ബസവരാജിന്റെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് കഴിഞ്ഞ മാസം 12 ന് അറസ്റ്റിലായത്. ......
ടെഹ്റാൻ: ഭൂഗർഭ ആയുധശേഖരത്തിന്റെ വിഡിയോ പുറത്തുവിട്ട് ഇറാൻ. ‘മിസൈൽ സിറ്റി’ എന്ന് വിശേഷിപ്പിക്കുന്ന വൻ ആയുധകലവറയുടെ ദൃശ്യങ്ങളാണ് സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടത്. ......
തൃപ്പൂണിത്തുറ:തൃപ്പൂണിത്തുറ മണ്ഡലത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന തീരുമാനം കെ. ബാബു എംഎൽഎ ഔദ്യോഗികമായി അറിയിച്ചതോടെ, മണ്ഡലത്തിൽ പുതിയ പകരക്കാരനെ കണ്ടെത്തുന്നതിനുള്ള ചർച്ചകൾ പാർട്ടിയിൽ രൂക്ഷമായിരിക്കുകയാണ്മണ്ഡലത്തിൽ പുറത്തുനിന്നുള്ള ആരെയും സ്ഥാനാർത്ഥിയാക്കരുതെന്ന കാര്യത്തിൽ കെ. ......
ഈ ആഴ്ച നക്ഷത്രങ്ങളുടെ സ്ഥാനമാറ്റം വിവിധരീതിയിലുള്ള ഫലങ്ങൾ നൽകുന്ന വാരമായി കാണപ്പെടുന്നു. വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തികം, കുടുംബജീവിതം എന്നിവയിൽ പലർക്കും പുരോഗതി പ്രതീക്ഷിക്കാം. ......
കൊച്ചി: പഴുതില്ലാത്ത തീരസുരക്ഷ ഒരുക്കുന്നതിൻ്റെ ഭാഗമായി കേരളത്തിലും കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലും രണ്ടു ദിവസങ്ങളിലായി സാഗർ കവച് അഭ്യാസ പ്രകടനം നടത്തി. നാവിക സേന, കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ്, കസ്റ്റംസ്, മറൈൻ എൻഫോഴ്സ്മെൻ്റ് കൊച്ചിൻ പോർട്ട് അതോറിറ്റി പങ്കെടുത്തു. തീരപ്രദേശം കേന്ദ്രീകരിച്ച് വിപുലമായ വ്യോമ നിരീക്ഷണം നടത്തി. ......
കൊച്ചി: ജനങ്ങൾക്ക് ഉപകരിക്കുന്ന രീതിയിൽ നിയമങ്ങൾക്ക് ജീവൻ നൽകുന്നത് അഭിഭാഷകരാണെന്നും അതിനു വേണ്ടി യുവ അഭിഭാഷകരെ വാർത്തെടുക്കുവാൻ ഉതകുന്ന ഏറ്റവും നല്ല മേഖലയാണ് മൂട്ട് കോർട്ടുകൾ എന്ന് 23-മത് അഖിലേന്ത്യാ മൂട്ട് കോർട്ട് കോമ്പറ്റിഷൻ എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി. കുഞ്ഞി കൃഷ്ണൻ പറഞ്ഞു. ......
തിരുവനന്തപുരം:വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭരണം ഉറപ്പാക്കാൻ തന്ത്രങ്ങൾ മെനയുന്ന കോൺഗ്രസിൽ, സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള ചർച്ചകൾ ഇപ്പോൾ രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചാവിഷയമായി മാറുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കൈവിട്ടുപോയ മണ്ഡലങ്ങൾ തിരിച്ചുപിടിക്കാൻ ജനസ്വാധീനമുള്ള എംപിമാരെ തന്നെ കളത്തിലിറക്കണമെന്ന ആവശ്യം പാർട്ടി അണികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും ഒരുപോലെ ശക്തമാകുന്നു. ......
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) നടത്തുന്ന അന്വേഷണത്തിൽ ഹൈക്കോടതി ദേവസ്വം ബെഞ്ച് വീണ്ടും തൃപ്തി രേഖപ്പെടുത്തി. അന്വേഷണം ശാസ്ത്രീയമായ രീതിയിൽ പൂർത്തിയാക്കുകയാണ് ഈ ഘട്ടത്തിൽ പ്രധാനമെന്ന് ജസ്റ്റിസ് വി. ......
കണ്ണൂർ: ഡൽഹിയിലെ തണുത്ത രാഷ്ട്രീയ കാലാവസ്ഥയേക്കാൾ ചൂടേറിയ മനസ്സുമായാണ് കെ. സുധാകരൻ എം.പി കണ്ണൂരിലെ മണ്ണിലേക്ക് മടങ്ങിയെത്തിയത്.......

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള ആഭ്യന്തര കലഹങ്ങളിൽ ഉലഞ്ഞ് മുന്നണികൾ. യു.ഡി.എഫിൽ കോൺഗ്രസ് എം.പിമാരുടെ പരസ്യമായ പോരും, എൽ.ഡി.എഫിൽ മുതിർന്ന നേതാവ് ജി.സുധാകരന്റെ അപ്രതീക്ഷിത നീക്കങ്ങളും, എൻ.ഡി.എയിൽ ഘടകകക്ഷിയുമായുള്ള സീറ്റ് തർക്കവും രാഷ്ട്രീയ കേരളത്തെ അമ്പരപ്പിക്കുകയാണ്.
കോൺഗ്രസിൽ 'സുധാകര - അടൂർ' ലഹള
സിറ്റിംഗ് എം.എൽ.എമാരുടെ പട്ടിക അന്തിമമാക്കുന്നതിനിടെയാണ് കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ കെ.സുധാകരനും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും നിയമസഭയിലേക്ക് മത്സരിക്കണമെന്ന കടുത്ത ആവശ്യവുമായി രംഗത്തെത്തിയത്.
ലോക്സഭയിലേക്ക് മത്സരിക്കുമ്പോൾ നൽകിയ ഉറപ്പ് പാലിക്കണമെന്ന് സുധാകരൻ പക്ഷം വാദിക്കുന്നു.
എം.എൽ.എ സ്ഥാനം രാജിവെച്ച് പാർലമെന്റിലേക്ക് പോയ തനിക്ക് നിയമസഭയിൽ സീറ്റ് വേണമെന്നാണ് അടൂർ പ്രകാശിന്റെ നിലപാട്.
ഇരുവരെയും അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ടെങ്കിലും പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രാദേശിക പ്രതിഷേധം കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
സി.പി.എമ്മിനെ ഞെട്ടിച്ച് ജി.സുധാകരൻ
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടത് മുതൽ പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്ന ജി.സുധാകരൻ, ഒടുവിൽ സ്ഥാനാർത്ഥി പ്രഖ്യാപന വേളയിൽ പാർട്ടിക്ക് കനത്ത പ്രഹരമേൽപ്പിച്ചിരിക്കുകയാണ്. ......