ചെങ്ങന്നൂർ: സാവരിയ ബസന്ത് കൊലക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുളക്കുഴ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ ജ്വാല മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡൻ്റ് വിനിജ സുനിൽ അദ്ധ്യക്ഷ വഹിച്ചു. ......
കോട്ടയം: മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യത്തെ യുവജനങ്ങളും വിദ്യാർത്ഥികളും ഉയർത്തുന്ന ആശങ്കകൾക്ക് ക്രിയാത്മകമായ പരിഹാരം കണ്ടെത്താൻ ഭരണാധികാരികൾക്ക് കഴിയണം. പുതുതലമുറയുടെ ഊർജ്ജസ്വലത തെരുവിൽ പാഴാക്കാനുള്ളതല്ല; മറിച്ച് അവരുടെ ചിന്താശേഷിയും സർഗ്ഗാത്മകതയും നാടിന്റെ വികസനത്തിനാണ് വിനിയോഗിക്കേണ്ടത്. ......
മേടം: രാവിലെ മുതൽ കാര്യങ്ങളിൽ അനുകൂല ഫലമാണ്. അംഗീകാരവും പരീക്ഷാവിജയവും പ്രതീക്ഷിക്കാം.......

കൊച്ചി: കുടുംബശ്രീയുടെ മൈക്രോ എന്റർപ്രൈസ് മേഖലയെ ശക്തിപ്പെടുത്തുകയും സ്ത്രീ സംരംഭകത്വത്തിന് പുതിയ വളർച്ചാ ദിശ നൽകുകയും ചെയ്യുന്നതിനായി സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന "പുനർജ്വാല" ക്യാമ്പയിന്റെ ഭാഗമായി, എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ 102 കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികളിൽ (സി.ഡി.എസ്.) പ്രവർത്തിക്കുന്ന സൂക്ഷ്മസംരംഭങ്ങളുടെ സമഗ്ര വിലയിരുത്തൽ ആരംഭിച്ചു.
കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന ഉൽപാദന, സേവന, വ്യാപാര മേഖലകളിലെ സംരംഭങ്ങളുടെ നിലവിലെ പ്രവർത്തനാവസ്ഥ, സാമ്പത്തിക സുസ്ഥിരത, വരുമാനം, തൊഴിൽസൃഷ്ടി, വിപണന സാധ്യത, വളർച്ചാ സാധ്യത, നേരിടുന്ന വെല്ലുവിളികൾ എന്നിവ ശാസ്ത്രീയമായി വിലയിരുത്തി, ഓരോ സംരംഭത്തിനും അനുയോജ്യമായ വികസന പ്രവർത്തനപദ്ധതി തയ്യാറാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.
വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനക്ഷമത കുറഞ്ഞതോ പ്രതിസന്ധി നേരിടുന്നതോ ആയ സംരംഭങ്ങൾക്ക് ബിസിനസ് കൗൺസിലിംഗ്, ഹാൻഡ്ഹോൾഡിംഗ്, ധനകാര്യ മാർഗനിർദേശം, ബ്രാൻഡിംഗ്, പാക്കേജിംഗ്, വിപണന പിന്തുണ എന്നിവ ഉറപ്പാക്കും. മികച്ച വളർച്ചാ സാധ്യതയുള്ള സംരംഭങ്ങൾക്ക് ഉൽപാദന ശേഷി വർധിപ്പിക്കുന്നതിനും പുതിയ വിപണികൾ കണ്ടെത്തുന്നതിനും ഡിജിറ്റൽ മാർക്കറ്റിംഗ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ പിന്തുണയും നൽകും.
കഫേ കുടുംബശ്രീ, ന്യൂട്രിമിക്സ് യൂണിറ്റുകൾ, സാനിറ്ററി നാപ്കിൻ യൂണിറ്റുകൾ, സാന്ത്വനം യൂണിറ്റുകൾ, ജനകീയ ഹോട്ടലുകൾ, ഐ.ടി. ......
കൊച്ചി: ഓണത്തോടനുബന്ധിച്ച് മാക്സ് യു.ആർ.ബി.എൻ 'അൺ-മ്യൂട്ട്' സംഗീതപരിപാടിയുടെ മൂന്നാം പതിപ്പിന് കൊച്ചിയിൽ തുടക്കമാകുന്നു. കഴിഞ്ഞ രണ്ട് പതിപ്പുകളിലൂടെ 20,000-ത്തിലധികം സംഗീതാസ്വാദകരെ ആകർഷിച്ച പരിപാടി ഇത്തവണ കൂടുതൽ വിപുലമായാണ് ഒരുക്കിയിരിക്കുന്നത്. ......
പെരുമ്പാവൂർ: എ ഡി 13 - 14 നൂറ്റാണ്ടുകളിൽ വേണാട് രാജ്യം പെരുമ്പാവൂർ വരെ വ്യാപിച്ചിരുന്നതിന്നു തെളിവായി സൂചന നൽകുന്ന വീരക്കൽ ലിഖിതം പെരുമ്പാവൂർ അശമന്നൂരിൽ നിന്നും കണ്ടെത്തി. അശമന്നൂരിൽ തിരുവല്ലഴപ്പൻ ക്ഷേത്രത്തിനു സമീപം പുരാതന മനയുടെ മുറ്റത്ത് മണ്ണിനടിയിൽ നിന്നാണ് ലിഖിതം കണ്ടെത്തിയത്.
തൃപ്പൂണിത്തുറ ഹിൽപാലസിൽ പ്രവർത്തിക്കുന്ന സെൻർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ് ഡയറക്ടർ ജനറൽ ഡോ രാഘവ വാര്യരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് ലിഖിത വായന നടത്തി. ......
ന്യൂഡൽഹി: സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ ഡൽഹി പൊലീസ് നടത്തിയ നടപടിയെ രൂക്ഷമായി വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിഷേധിച്ച വിദ്യാർഥികൾ കുറ്റവാളികളല്ലെന്നും അവരുടെ ആവശ്യങ്ങൾ ന്യായമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ......
രജനികാന്ത് നായകനായ 'കൂലി' എന്ന ചിത്രത്തിന് ശേഷം ലോഗേഷ് കനകരാജ്, തെലുങ്കിലെ മുൻനിര നടന്മാരിൽ ഒരാളായ അല്ലു അർജുനെ നായകനാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം അടുത്ത് തന്നെ തുടങ്ങുമെന്നാണ് റിപ്പോർട്ട്. ......
പൂനെ: രാജ്യത്തെ അടിസ്ഥാനസൗകര്യ വികസന രംഗത്തിന് പ്രാപ്തരായ വിദഗ്ധരെ വാർത്തെടുക്കുന്നതിനായി എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റി (MIT-WPU) പ്രൊഫ്. മകരന്ദ് ഹസ്തക് സ്കൂൾ ഓഫ് കൺസ്ട്രക്ഷൻ എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ് ആരംഭിച്ചു. ......
മുംബൈ: രാജ്യത്തെ ഗ്രാമീണ മേഖലകളിൽ ഹരിതവും കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതുമായ അടിസ്ഥാനസൗകര്യ പദ്ധതികൾ നടപ്പാക്കുന്നതിനായി നബാർഡും (NABARD) മഹാരാഷ്ട്ര സർക്കാർ സ്ഥാപനമായ മഹാത്മാ ഫുലെ റിന്യൂവബിൾ എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ടെക്നോളജി ലിമിറ്റഡും (MAHAPREIT) ധാരണാപത്രത്തിൽ ഒപ്പുവച്ചു. മഹാരാഷ്ട്രയെ പ്രാരംഭ കേന്ദ്രമാക്കി ഗ്രാമപഞ്ചായത്തുകൾ, പൊതുസ്ഥാപനങ്ങൾ, ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുടെ സുസ്ഥിര വികസനത്തിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഹരിത ഊർജം, സർക്കാർ കെട്ടിടങ്ങളുടെ കാർബൺ പുറന്തള്ളൽ കുറയ്ക്കൽ, ഗ്രാമപഞ്ചായത്ത് അടിസ്ഥാനസൗകര്യ വികസനം, ജലപമ്പിങ് പദ്ധതികൾ, സർക്കാർ ആശുപത്രികൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ശുദ്ധ ഊർജ വിനിയോഗം തുടങ്ങിയ മേഖലകളിൽ സംയുക്തമായി പദ്ധതികൾ നടപ്പാക്കും. ......