കൊച്ചി: കേന്ദ്ര സർക്കാരിന്റെ യൂത്ത് അഫയേഴ്സ് മിനിസ്ട്രിയുടേയും അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ തമിഴ്നാട്ടിലെ സത്യഭാമ യൂണിവേഴ്സിറ്റിയിൽ നടന്ന 39 - ) മത് ദേശീയ അന്തർ സർവകലാശാല യുവജനോത്സവത്തിൽ നാല് ഒന്നാം സ്ഥാനങ്ങളോടെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് (കുസാറ്റ്) തിളക്കമാർന്ന വിജയം. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും സോണൽ ഫെസ്റ്റിവലുകളിൽ തെരഞ്ഞെടുക്കപ്പെട്ട 142 സർവകലാശാലകളിൽ നിന്നും 3000 ലേറെ വിദ്യാർത്ഥികളാണ് 28 ഇനങ്ങളിൽ മത്സരിച്ചത്. ......
കൊച്ചി: പരാജയം മുന്നിൽ കണ്ട് യുഡിഫ് മുൻകൂർ ജാമ്യമെടുത്തതിന് തെളിവാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ പ്രസ്താവനയെന്ന് പ്രൊഫ.......
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാർത്ഥി നിർണയത്തിൽ മുസ്ലിം ലീഗിൽ അപ്രതീക്ഷിത മാറ്റങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ട്. പി.കെ.......

പെരുമ്പാവൂർ: സ്നേഹവും എളിമയും മഹിമയും ജീവകാരുണ്യവും ഉൾക്കൊള്ളുന്നതാണ് സമൂഹത്തിൻറെ മനുഷ്യത്വം എന്നത് വിളിച്ചോതുന്നതായി തണൽ പരിവാർ ട്രെയിനിങ് സെൻററിൽ സംഘടിപ്പിച്ച മാനവികത സൗഹൃദ സംഗമം.
സവിശേഷ കഴിവുകളുള്ള കുട്ടികളുടെയും അംഗപരിമിതരുടെയും രക്ഷാകർതൃ സംഘടന തണൽ പരിവാർ കുട്ടികൾക്കും മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കുമായി ഒരുക്കിയ കുടുംബ സംഗമം സമൂഹത്തിലെ നാനാതുറകളിൽ ഉള്ളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
പെരുമ്പാവൂർ തണൽ പരിവാർ ട്രെയിനിങ് സെൻറർ ഹോളിൽ സംഘടിപ്പിച്ച ചടങ്ങിൽ മുൻസിപ്പൽ കൗൺസിലർ പി എസ് ബുഷറ അധ്യക്ഷത വഹിച്ചു.
തണൽ പരിവാർ ജനറൽ സെക്രട്ടറി കെ എം നാസർ ആമുഖപ്രഭാഷണം നിർവഹിച്ചു.
പെരുമ്പാവൂർ നഗരസഭ ചെയർപേഴ്സൺ കെ എൻ സംഗീത മാനവികത സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു.
സവിശേഷ കഴിവുകളുള്ള ഭിന്നശേഷി സമൂഹത്തിൻറെ അഭിമാനകരമായ അസ്ഥിത്വം ഉയർത്തിപ്പിടിക്കുന്നതിന് തീവ്രമായ കർമ്മ പദ്ധതികളുമായി മുന്നോട്ടുപോകുന്ന തണൽപരിവാറിനും തണൽപരിവാർ ഇൻക്ലൂസീവ് ട്രെയിനിങ് സെൻററിനും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ചെയർപേഴ്സൺ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഭിന്ന ശേഷിത്വം ഒരു കുറവായി കാണേണ്ടതില്ലെന്നും വിവിധങ്ങളായ സവിശേഷമായ കഴിവുകൾ ഉള്ളവരാണ് ഭിന്നശേഷി കുട്ടികളും അംഗപരിമതരും എന്ന് ചെയർപേഴ്സൺ പറഞ്ഞു.
ഭിന്നശേഷി സമൂഹത്തിനായി ലഭ്യമാകുന്ന വിവിധങ്ങളായ ആനുകൂല്യങ്ങളുടെ ഗുണഫലം ഭിന്നശേഷി സമൂഹത്തിൽ എത്തിക്കുന്നതിനായി തണൽ പരിവാർ നടത്തുന്ന കർമ്മ പദ്ധതികൾ നടപ്പാക്കുന്നതിന് ക്രിയാത്മകമായ പിന്തുണയും പെരുമ്പാവൂർ നഗരസഭ ചെയർപേഴ്സൺ വാഗ്ദാനം ചെയ്തു.
പെരുമ്പാവൂർ നഗരസഭ പ്രതിപക്ഷ നേതാവ് വി പി ബാബു അതിതീവ്ര ബൗദ്ധിക വെല്ലുവിളിയുള്ള ഭിന്നശേഷി കുടുംബങ്ങൾക്കുള്ള ലീഗൽ ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റ് വിതരണവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഗദ്ദാഫി ഓട്ടിസം ,സെറിബ്രൽ പാൽസി, ബഹുഭിന്നശേഷിത്വം ഉള്ളവർക്ക് നാഷണൽ ട്രസ്റ്റ് വഴി കേന്ദ്രസംസ്ഥാന സർക്കാരുകൾ വിഭാവനം ചെയ്തിരിക്കുന്ന ഒരു ലക്ഷം രൂപയുടെ ആരോഗ്യ സുരക്ഷ പദ്ധതി നിരാമയ അപേക്ഷ ഫോമുകളുടെ വിതരണവും പ്രഖ്യാപനവും നിർവഹിച്ചു.
നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് ഷറഫ് ഭിന്നശേഷി സമൂഹത്തിന്റെ അവകാശ സംരക്ഷണത്തെ കുറിച്ചുള്ള അൻപ് -സ്പർശം പദ്ധതിയുടെ കൈ പുസ്തകം പ്രകാശനം തണൽ പരിവാർ ട്രെയിനിങ് സെന്ററിന് കൈമാറി നിർവഹിച്ചു.
മുനിസിപ്പൽ കൗൺസിലർ പി എ കാസിം കാഞ്ഞിരക്കാട് ഭിന്നശേഷി കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അമ്മമാർക്കുള്ള ആശ്വാസ കിരണം പദ്ധതി രേഖ അവതരിപ്പിച്ചു.
സാംസ്കാരിക പ്രവർത്തകർ കെ എൻ ഉണ്ണികൃഷ്ണൻ യുദ്ധവിരുദ്ധ സന്ദേശം നൽകി കാഴ്ച പരിമിതർക്കുള്ള വൈറ്റ് കെയിൻ വിതരണം നിർവഹിച്ചു.
ചലചിത്ര വ്യവസായ പ്രമുഖൻ ടി സി റഫീഖ് ചൊക്ലി തണൽ പരിവാറിലെ അധ്യാപനത്തിനുശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് വിജയിച്ച പൂതൃക്ക പഞ്ചായത്ത് പ്രസിഡണ്ട് പൂജ ജോമോൻ, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സബിത ടീച്ചർ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. അന്താരാഷ്ട്ര യോഗ മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ച വൈഗ രാജേഷിന് മുനിസിപ്പൽ ചെയർപേഴ്സൺ ഉപഹാരവും സ്മൃതി മെഡലും നൽകി അനുമോദിച്ചു.
ഗോൾഡ് മർച്ചൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സിനീഷ് വേലപ്പൻ ആചാരി ,
എംഎസ്എസ് പെരുമ്പാവൂർ യൂണിറ്റ് പ്രസിഡണ്ട് അഡ്വക്കേറ്റ് സി കെ സൈദ് മുഹമ്മദാലി, ട്രഷറർ കെ എൻ ഹാറൂൺ , എന്നിവർ ഭിന്നശേഷി കുടുംബങ്ങൾക്കുള്ള ഭക്ഷ്യ ഭദ്രത പദ്ധതി വിഭവ ഉപഹാരങ്ങൾ വിതരണം നിർവഹിച്ചു. ......
തോപ്പുംപടി: ലോകനാടക ദിനാചരണത്തോടനുബന്ധിച്ച് നാടക് കൊച്ചി മേഖല സമ്മേളനത്തിന്റെ ഭാഗമായി വിവിധ കലാകാരന്മാർ അണിനിരന്ന കൊട്ടും പാട്ടും വരയുടേയും 'ഫസ്റ്റ് ബെൽ' അരങ്ങേറി.
യുദ്ധമല്ല, സമാധാനമാണ് ലോകം ആഗ്രഹിക്കുന്നതെന്ന് കലാ പ്രകടനങ്ങളിലൂടെ ഫസ്റ്റ് ബെൽ വ്യക്തമാക്കി
തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന 'ഫസ്റ്റ് ബെൽ' ചിത്രകാരൻ ടികെ അനിൽ ഉദ്ഘാടനം ചെയ്തു.
യുദ്ധവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ചിത്രകാരന്മാർ പോസ്റ്റർ വരച്ചു.
ലോക നാടക ദിനാഘോഷ മേഖലാ സംഘാടക സമിതി ചെയർമാൻകൂടിയായ ഡിവിഷൻ കൗൺസിലർ ജോസഫ് സുമിത് അദ്ധ്യക്ഷത വഹിച്ചു. കൊച്ചിൻ ബാബു, അനീഷ് കണ്ണൻ, കെ.ജെ ലിന്നസ്, ഫ്രാൻസീസ് ഈരവേലി, ഡയനേഷ്യസ് എൻ.ഇ, ഡിക്സൻ പള്ളുരുത്തിക്കാരൻ, ഭാസി പനക്കൻ തുടങ്ങിയവർ സംസാരിച്ചു.
ധന്യ ജിനേഷ്, നന്ദിനി ചന്ദ്രൻ, ഉണ്ണി കണ്ണമാലി, ഡെൻസൻ, വി.കെ. ......
കേരളത്തിന്റെ രാഷ്ട്രീയ മണ്ണിൽ പതിറ്റാണ്ടുകളായി കൊഴുത്തുനിൽക്കുന്നതും എന്നാൽ ഓരോ തിരഞ്ഞെടുപ്പ് കാലത്തും പുതിയ മാനം കൈവരിക്കുന്നതുമായ ഒരു വലിയ ചോദ്യമുണ്ട്; അധികാരത്തിലിരിക്കുന്നവർക്ക് വീണ്ടും അവസരം നൽകണോ അതോ മാറ്റത്തിന്റെ കാറ്റ് വീശി പുതിയൊരു ഭരണകൂടത്തെ പരീക്ഷിക്കണോ എന്നതാണത്. കഴിഞ്ഞ പത്തു വർഷമായി കേരളം ഈ ചോദ്യത്തിന് നൽകിപ്പോന്ന മറുപടികൾക്ക് പ്രത്യേകമായൊരു സ്വഭാവമുണ്ട്. ......
സെൻസർ പ്രശ്നങ്ങളെ തുടർന്ന് റിലീസാകാതെ മുടങ്ങി കിടക്കുന്ന ഒരു ചിത്രമാണ് വിജയ് നായകനായ 'ജനനായകൻ'. എച്.വിനോദ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബംഗ്ലൂർ ആസ്ഥാനമായ 'KVN' പ്രൊഡക്ഷൻസ് ആണ്. ഏകദേശം 400 കോടി ബഡ്ജറ്റിൽ ഒരുങ്ങിയിരിക്കുന്ന
ഈ ചിത്രം എപ്പോൾ റിലീസാകും എന്ന കാര്യത്തിൽ ഒരു തീരുമാനവും ആയിട്ടില്ല. ......
ദോഹ: റേഷൻ കാർഡുകളും സബ്സിഡി നൽകുന്ന ഭക്ഷ്യസാധനങ്ങളും നിയമവിരുദ്ധമായി കൈകാര്യം ചെയ്തതിനെത്തുടർന്ന് ഖത്തറിലെ ഒരു വ്യാപാര സ്ഥാപനം വാണിജ്യ വ്യവസായ മന്ത്രാലയം (MOCI) അടച്ചുപൂട്ടി. 'അൽ-സവാഇദ് ഖത്തരി കോൺട്രാക്റ്റിംഗ്, ട്രാൻസ്പോർട്ട് ആൻഡ് ട്രേഡിംഗ്' എന്ന കമ്പനിക്കെതിരെയാണ് നടപടി. ......
ദോഹ: ഖത്തറിൽ ഇന്ന് പകൽ സമയത്ത് താരതമ്യേന ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (Meteorology Department) അറിയിച്ചു. തീരപ്രദേശങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും കടലിൽ രാത്രികാലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.ദോഹയിൽ ഇന്ന് പ്രതീക്ഷിക്കുന്ന ഉയർന്ന താപനില 35 ഡിഗ്രി സെൽഷ്യസ് ആണ്. ......