കൊച്ചി : വനിതാ മാധ്യമപ്രവർത്തകർക്കും പ്രസ് ക്ളബ് കുടുംബാംഗങ്ങൾക്കുമായി വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡും രാജഗിരി ഹോസ്പിറ്റലുമായി സഹകരിച്ച് എറണാകുളം പ്രസ് ക്ലബ് നടത്തുന്ന മൾട്ടി സ്പെഷ്യൽറ്റി കാൻസർ പരിശോധന പദ്ധതി തുടങ്ങി. വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ സിഎസ് ആർ പദ്ധതിയായ ‘കാൻസർ ഷീൽഡിൻ്റെ ’ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ മേയർ വി.കെ.മിനിമോൾ ഉദ്ഘാടനം ചെയ്തു. ......
ദോഹ: ഖത്തറിലെ ഭക്ഷ്യ-ആരോഗ്യ മേഖലകൾക്കായി പ്രത്യേക സാമ്പത്തിക സഹായങ്ങളും (Financing) ഉപദേശക പ്രോഗ്രാമുകളും ഖത്തർ ഡെവലപ്മെന്റ് ബാങ്ക് (QDB) പ്രഖ്യാപിച്ചു. മുനിസിപ്പാലിറ്റി മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയും ഭക്ഷ്യസുരക്ഷാ നയങ്ങൾ നടപ്പിലാക്കുന്നതിനുള്ള സമിതിയുടെ ഏകോപനത്തോടെയുമാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്.
നിലവിലെ പ്രാദേശിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സ്വകാര്യ മേഖലയിൽ നിന്നുള്ള നിർദ്ദേശങ്ങൾ പരിഗണിച്ചാണ് ഈ നീക്കം. ......
ദോഹ: മേഖലയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിന്റെ (Strait of Hormuz) അടച്ചുപൂട്ടലും നിലനിൽക്കുന്നുണ്ടെങ്കിലും ഖത്തറിലെ വിപണികൾ സുസ്ഥിരമാണെന്നും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനി അറിയിച്ചു. ഖത്തർ ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഏതൊരു സാഹചര്യത്തെയും നേരിടാൻ രാജ്യം ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.പത്ത് വർഷം മുമ്പ് സ്ഥാപിച്ച ഓപ്പറേഷൻ സെന്റർ വഴി സാധനങ്ങളുടെ നീക്കം ഡിജിറ്റൽ സംവിധാനത്തിലൂടെ തത്സമയം നിരീക്ഷിക്കുന്നുണ്ട്. ......
ദോഹ: ഖത്തറിൽ
ഈദ് അൽ ഫിത്തർ നമസ്കാരം രാജ്യത്തുടനീളമുള്ള പള്ളികൾക്കുള്ളിൽ (Enclosed Mosques) വെച്ച് നിർവഹിക്കുമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.
നമസ്കരിക്കാൻ എത്തുന്നവരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക അറിയിപ്പ് പ്രകാരം ഖത്തറിലുടനീളം രാവിലെ 5.53-നാണ് പെരുന്നാൾ നമസ്കാരം നടക്കുക. ......
മണിരത്നം സംവിധാനം ചെയ്ത ആദ്യത്തെ ചിത്രം കന്നഡ ഭാഷയിൽ ഒരുങ്ങിയ 'പല്ലവി അനു പല്ലവി' ആണ്. ഈ ചിത്രത്തിൽ തുടങ്ങി മണിരത്നം സംവിധാനം ചെയ്ത് തമിഴിൽ പുറത്തുവന്ന 'മൗനരാഗം', 'നായകൻ', 'അഞ്ജലി' എന്നിവയുൾപ്പെടെയുള്ള നിരവധി ചിത്രങ്ങൾക്ക് ഇളയരാജയാണ് സംഗീതം നൽകിയത്. ......
കൊച്ചി: സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് ആവർത്തിക്കുന്നതിനിടയിൽ, കൊച്ചി നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം തുടരുന്നു. ഇതിനിടയിൽ ദീപ്തി മേരി വർഗീസിന്റെ അനുയായികൾ “സർവ്വം ദീപ്തം” എന്ന ടാഗ്ലൈനോടെ പോസ്റ്റർ അച്ചടിക്കാൻ തുടങ്ങിയതും വിവാദമാകുകയാണ്. ......
കേരളത്തോടൊപ്പം ഏപ്രിൽ ഒമ്പതിനാണ് ആസാമിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 126 അംഗ ആസാം നിയമസഭയിൽ ബിജെപി നയിക്കുന്ന എൻഡിഎയാണ് അധികാരത്തിലുള്ളത്. ......
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാരായ കെ. സുധാകരനും അടൂർ പ്രകാശിനും മത്സരിക്കാൻ കളമൊരുങ്ങുന്നു.......
തായ്വാനീസ് നടി ജിയാങ് പിംഗ് തന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്. ഭർത്താവിനും സ്വന്തം അമ്മയ്ക്കും ഇടയിൽ രഹസ്യബന്ധമുണ്ടായിരുന്നുവെന്നും, അതിന്റെ തെളിവുകൾ നേരിട്ട് കണ്ടതിനെത്തുടർന്നാണ് വിവാഹബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ......
മലപ്പുറം: സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് മുസ്ലീം ലീഗിലുയർന്ന കലാപം മുതലെടുക്കാൻ സിപിഎം നീക്കം. ലീഗ് സ്ഥാനാർത്ഥി പട്ടികയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിയ മുൻ എംഎൽഎയും മുതിർന്ന ലീഗ് നേതാവുമായ അബ്ദുറഹിമാൻ രണ്ടത്താണിയെ ഇടത് മുന്നണിയിലേക്ക് എത്തിക്കാൻ നീക്കങ്ങൾ സജീവമാകുന്നു. ......