ദോഹ: ഫെബ്രുവരി 28 മുതൽ ഖത്തർ നേരിട്ടുകൊണ്ടിരിക്കുന്ന ഇറാൻ്റെ അധിനിവേശ ശ്രമങ്ങൾക്കെതിരെ ഖത്തറി സമൂഹം പ്രകടിപ്പിക്കുന്ന അചഞ്ചലമായ ഐക്യത്തെയും ദൃഢനിശ്ചയത്തെയും ശൂറ കൗൺസിൽ പ്രശംസിച്ചു. കൗൺസിൽ സ്പീക്കർ ഹസ്സൻ ബിൻ അബ്ദുള്ള അൽ ഗാനിമിൻ്റെ അധ്യക്ഷതയിൽ തമീം ബിൻ ഹമദ് ഹാളിൽ ചേർന്ന പതിവ് പ്രതിവാര യോഗത്തിലാണ് രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്തത്.
രാജ്യത്തിൻ്റെ പരമാധികാരം സംരക്ഷിക്കുന്നതിലും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ഖത്തർ സായുധ സേനയും സുരക്ഷാ ഏജൻസികളും പുലർത്തുന്ന ഉയർന്ന പ്രൊഫഷണലിസത്തെ കൗൺസിൽ അഭിനന്ദിച്ചു.ഇറാൻ്റെ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് കഴിഞ്ഞ ബുധനാഴ്ച ഐക്യരാഷ്ട്രസഭ പുറപ്പെടുവിച്ച പ്രമേയത്തെ ശൂറ കൗൺസിൽ സ്വാഗതം ചെയ്തു.ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് ഇറാൻ ഉയർത്തുന്ന ഭീഷണി ആഗോള ഊർജ്ജ സുരക്ഷയെയും സപ്ലൈ ചെയിനെയും ബാധിച്ചിട്ടുണ്ട്. ......
ദോഹ: ഖത്തറിലെ ജനവാസ കേന്ദ്രങ്ങളെയും തന്ത്രപ്രധാന മേഖലകളെയും ലക്ഷ്യം വെച്ച് ഇറാൻ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. വിദേശകാര്യ മന്ത്രാലയ വക്താവും പ്രധാനമന്ത്രിയുടെ ഉപദേശകനുമായ ഡോ. ......
ദോഹ: റമദാൻ മാസം അവസാനത്തോടടുക്കുമ്പോൾ ഖത്തറിലെ പ്രവാസികൾക്കിടയിലുള്ള പ്രധാന സംശയത്തിന് മറുപടിയുമായി പ്രമുഖ പണ്ഡിതൻ ശൈഖ് ഡോ. മുവാഫി അസാബ്.......
ദോഹ: ഈദുൽ ഫിത്തർ സമാഗതമാകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഖത്തറിലെ വിപണികൾ പെരുന്നാൾ തിരക്കിലേക്ക് അമർന്നു. പുത്തൻ വസ്ത്രങ്ങൾ തുന്നുന്നതിനും അനുബന്ധ ആഭരണങ്ങൾ (Accessories) വാങ്ങുന്നതിനുമായി സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ളവർ കടകളിലേക്ക് ഒഴുകുന്നതോടെ വിപണിയിൽ വൻ ഉണർവാണ് പ്രകടമാകുന്നത്.
റമദാൻ്റെ തുടക്കം മുതൽ തന്നെ വ്യാപാരികൾ വിപുലമായ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ......
വാഷിങ്ടൺ: ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയാസ് കാനൽ അധികാരത്തിൽ നിന്ന് മാറണമെന്ന് അമേരിക്കൻ ഭരണകൂടം ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ് ആണ് ഈ വിവരം പുറത്തുവിട്ടത്. ......
കടവന്ത്ര സഹോദരൻ അയ്യപ്പൻ റോഡിന് സമീപത്തു നിന്നും 5.100 kg കഞ്ചാവ് DANSAF പിടികൂടി. 1.......

അഞ്ച് കോടി രൂപയുടെ പദ്ധതിയിൽ മേഖലയിലെ കൂന്തൽ വർഗങ്ങളുടെ വൈവിധ്യം, പരിസ്ഥിതി, ജീവിതരീതികൾ തുടങ്ങിയവ പഠനവിധേയമാക്കും; ഇവയെ തിരിച്ചറിയാൻ നിർമിതബുദ്ധി സാങ്കേതികവിദ്യ വികസിപ്പിക്കുകയും ലക്ഷ്യം
കൊച്ചി: അറബിക്കടലിന്റെ അടിത്തട്ടിൽ ഉയർന്ന് നിൽക്കുന്ന മലകളോട് (സീമൗണ്ട്) ചേർന്ന് കാണപ്പെടുന്ന കൂന്തൽ, കണവ, നീരാളി വർഗയിനങ്ങളുടെ ലഭ്യതയും ജൈവവൈവിധ്യവും പഠനവിധേയമാക്കുന്ന ആഴക്കടൽ ഗവേഷണത്തിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) തുടക്കമിട്ടു.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ധനസഹായത്തോടെ രണ്ട് വർഷം നീണ്ടുനിൽക്കുന്നതാണ് 4.986 കോടി രൂപയുടെ ഗവേഷണ പദ്ധതി.
സീമൗണ്ട് കേന്ദ്രീകരിച്ച് വസിക്കുന്ന കൂന്തൽ, കണവ, നീരാളി തുടങ്ങിയവയുടെ വൈവിധ്യം, പരിസ്ഥിതി, ലഭ്യത, ജീവിതരീതികൾ എന്നിവ പഠനം നടത്തും. ഈ മത്സ്യയിനങ്ങളെ തിരിച്ചറിയാൻ നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ വികസിപ്പിക്കും.
കേന്ദ്ര സർക്കാരിന്റെ ഡീപ് ഓഷ്യൻ മിഷന്റെ വെർട്ടിക്കൽ-3 പ്രകാരം സൂരത്ത്കൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി സഹകരിച്ചാണ് സിഎംഎഫ്ആർഐ പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഭാഗമായുള്ള ആദ്യഘട്ട പര്യവേക്ഷണം രണ്ട് ഗവേഷണ സംഘങ്ങളുടെ നേതൃത്വത്തിൽ നടന്നു. ......
തമിഴിൽ ഈയിടെ റിലീസായി വമ്പൻ വിജയമായ ചിത്രമാണ് 'ഡ്യൂഡ്'. കീർത്തീശ്വരൻ സംവിധാനത്തിൽ പ്രദീപ് രംഗനാഥൻ നായകനായി അഭിനയിച്ച ഈ ചിത്രത്തിൽ അദ്ദേഹത്തിന് ജോഡിയായി മമിതാ ബൈജുവാണ് നായകിയായി അഭിനയിച്ചിരുന്നത്. ......
ജറുസലം: ഇറാന്റെ സുരക്ഷാ കൗൺസിൽ സെക്രട്ടറിയും ഇറാൻ പ്രത്യാക്രമണങ്ങളുടെ സൂത്രധാരനുമായ അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഇറാൻ ഭരണകൂടത്തിലെ പ്രമുഖനായ അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. ഇസ്രയേൽ ഇറാനിൽ രാത്രി നടത്തിയ ആക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ട്. അതേസമയം, അലി ലാരിജാനി ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടോ അതോ പരുക്കേറ്റോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നു.
അലി ലാരിജാനി കൊല്ലപ്പെട്ടെന്ന വാർത്തകളോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ......
ദോഹ: ഈദുൽ ഫിത്തർ അവധി ദിനങ്ങളിൽ ഹമദ് മെഡിക്കൽ കോർപ്പറേഷന് (HMC) കീഴിലുള്ള ആശുപത്രികളുടെയും വിവിധ സേവനങ്ങളുടെയും പ്രവർത്തനസമയത്തിൽ ക്രമീകരണം ഏർപ്പെടുത്തി. അടിയന്തര വിഭാഗങ്ങൾ പതിവുപോലെ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
അടിയന്തര ചികിത്സാ വിഭാഗങ്ങൾ ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. ......