ദോഹ: പശ്ചിമേഷ്യൻ യുദ്ധം പുതിയ തലത്തിലേക്ക്. ഖത്തറിലെ ഏറ്റവും വലിയ പ്രകൃതിവാതക ഉൽപ്പാദന കേന്ദ്രമായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. ......
കൊച്ചി: സ്ത്രീ ശാക്തീകരണം എന്നത് വെറും വാക്കുകളല്ലെന്നും, അത് സ്ത്രീയുടെ വ്യക്തിത്വത്തെയും നേട്ടങ്ങളെയും അന്തസ്സോടെ അംഗീകരിക്കലാണെന്നും കേരള ഹൈക്കോടതി. നടി ശ്വേത മേനോനെതിരെ സദാചാര വിരുദ്ധത ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി.എസ്. ......
മലപ്പുറം:സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ അസാധാരണമായ കലഹവും നാടകീയ നീക്കങ്ങളുമാണ് അരങ്ങേറുന്നത്. തിരൂരങ്ങാടിയിൽ പി.എം.എ. ......
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പത്രികാ സമർപ്പണത്തിന് ഇനി വെറും അഞ്ചുദിവസം മാത്രം ബാക്കി നിൽക്കെ, സ്ഥാനാർത്ഥി നിർണ്ണയത്തിലെ തർക്കങ്ങൾ പരിഹരിക്കാനാവാതെ മുന്നണികൾ ഉഴലുന്നു. എൽ.ഡി.എഫിൽ വിമത ശല്യവും യു.ഡി.എഫിൽ അസംതൃപ്തരുടെ പടയൊരുക്കവും ബി.ജെ.പിയിൽ മുതിർന്ന നേതാക്കളുടെ പിണക്കവും തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുന്ന അവസ്ഥയിലാണുള്ളത്.
മാരത്തോൺ ചർച്ചകളിൽ കുരുങ്ങി കോൺഗ്രസ്
ഇന്നലെ പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്ന കോൺഗ്രസിന്റെ രണ്ടാംഘട്ട പട്ടിക ഗ്രൂപ്പ് പോരിലും സീറ്റ് വിഭജന ചർച്ചകളിലും കുരുങ്ങി രാത്രി വൈകിയും പുറത്തിറങ്ങിയില്ല. ......
ന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ വെച്ച് ദമ്പതികൾ നേടുന്ന വിവാഹമോചന വിധികൾ ഇന്ത്യയിൽ നിയമപരമായി നിലനിൽക്കില്ലെന്ന് സുപ്രീം കോടതിയുടെ നിർണ്ണായക ഉത്തരവ്. "തിരിച്ചുപിടിക്കാനാവാത്ത വിധം തകർന്ന ദാമ്പത്യം" (Irretrievable Breakdown of Marriage) എന്ന കാരണത്താൽ അമേരിക്കയുൾപ്പെടെയുള്ള വിദേശ കോടതികൾ നൽകുന്ന വിധികൾക്ക് ഇന്ത്യയിൽ സാധുതയുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കി.
ഹിന്ദു വിവാഹ നിയമപ്രകാരം (HMA) വിവാഹിതരായ ദമ്പതികൾ വിദേശത്ത് വെച്ച് വിവാഹമോചനം നേടിയതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ ഈ നിരീക്ഷണം. ......
ന്യൂഡൽഹി: രാജ്യത്തെ ക്രിമിനൽ അന്വേഷണ രീതികളിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ചേക്കാവുന്ന നിർണ്ണായക നിരീക്ഷണവുമായി സുപ്രീം കോടതി. പുതിയ ക്രിമിനൽ നിയമമായ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) പ്രകാരം, അവ്യക്തമായ പരാതികളിൽ യാന്ത്രികമായി (Mechanically) എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ബി.എൻ.എസ്.എസ് സെക്ഷൻ 173(3) വ്യാഖ്യാനിച്ചുകൊണ്ടാണ് കോടതിയുടെ ഈ ഉത്തരവ്.
നേരത്തെയുണ്ടായിരുന്ന ക്രിമിനൽ നടപടിക്രമത്തിൽ (CrPC), ഒരു കുറ്റകൃത്യം നടന്നതായി വിവരം ലഭിച്ചാൽ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനായിരുന്നു മുൻഗണന. ......
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റില്ലെങ്കിലും തനിക്ക് പ്രശ്നമില്ലെന്ന് ദീപ്തി മേരി വർഗീസ്. മത്സരിക്കണമെന്ന് പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി. ......
മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മുൻ എംഎൽഎയും മുതിർന്ന നേതാവുമായ അബ്ദുറഹിമാൻ രണ്ടത്താണി. പാണക്കാട്ടെത്തി അബ്ബാസലി ശിഹാബ് തങ്ങളുമായി നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, ലീഗിൽ തന്നെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ......
ന്യൂഡൽഹിയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടിക സംബന്ധിച്ച് നടന്ന മാരത്തോൺ ചർച്ചകളും അന്തിമ തീരുമാനത്തിലെത്താതെ അവസാനിച്ചു. വ്യാഴാഴ്ച പുലർച്ചെ 2.30 വരെ നീണ്ട യോഗത്തിലും നിർണായക തീരുമാനമെടുക്കാൻ നേതൃത്വത്തിന് സാധിച്ചില്ലെന്നാണ് വിവരം. ......
റിയാദ്/ദോഹ: പശ്ചിമേഷ്യയിൽ ഇസ്രായേലും അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അതീവ ഗുരുതരമായി തുടരുന്നതിനിടെ, മേഖലയിലെ സുരക്ഷാ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ലക്ഷ്യമിട്ടുള്ള വിദേശകാര്യ മന്ത്രിമാരുടെ നിർണ്ണായക യോഗം റിയാദിൽ ആരംഭിച്ചു. സൗദി അറേബ്യയുടെ നേതൃത്വത്തിൽ ചേരുന്ന ഈ കൺസൾട്ടേറ്റീവ് യോഗത്തിൽ ഖത്തർ ഉൾപ്പെടെ പത്തോളം രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.മൂന്നാഴ്ചയായി തുടരുന്ന യുദ്ധം മേഖലയിലുണ്ടാക്കിയ സുരക്ഷാ ഭീഷണികളും സമാധാനം പുനഃസ്ഥാപിക്കാനുള്ള മാർഗ്ഗങ്ങളുംയോഗത്തിൽ ചർച്ചചെയ്യും.യോഗത്തിൽ പങ്കെടുത്ത തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാൻ സമാധാനപരമായ ചർച്ചകൾക്ക് ഊന്നൽ നൽകി. ......