ഇന്ത്യൻ മഹാസമുദ്രത്തിലെ നിർണായക സൈനിക കേന്ദ്രമായ ഡീഗോ ഗാർഷ്യ ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയും ബ്രിട്ടനും ചേർന്ന് നിയന്ത്രിക്കുന്ന സൈനിക താവളത്തിന് നേരെയായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്. ......
കൊച്ചി: സിനിമാ നടിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ. കതൃക്കടവ് ആനിപ്പറമ്പിൽ വിപിൻ റോയ് (39) ആണ് അറസ്റ്റിലായത്.......
വികസനം, പുരോഗതി, കുതിച്ചുചാട്ടം എന്നൊക്കെ കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും കർണാടകം ഇപ്പോഴും പാവപ്പെട്ടവരുടെ നാടാണ്. സംസ്ഥാനമൊട്ടാകെ 3025 ചേരികളുണ്ടെന്നും അവിടങ്ങളിൽ 40.50 ലക്ഷം ആളുകൾ താമസിക്കുന്നുണ്ടെന്നും ഭവന മന്ത്രി സമീർ അഹ്മദ് ഖാൻ നിയമനിർമാണ കൗൺസിലിൽ വെളിപ്പെടുത്തി. ......
കൊച്ചിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ. രണ്ടു സ്ത്രീകളെയും മൂന്നു കുട്ടികളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വടുതല കർഷക റോഡ് ഗ്രീൻ ഗാർഡനിലെ ഒരു ഫ്ലാറ്റിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ......
തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ ഉയർന്ന വിവാദങ്ങളിലും അനാവശ്യ പ്രചാരണങ്ങളിലും പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ......
ന്യൂഡൽഹി:കോടതിവിധികൾ വിമർശനാതീതമല്ലെന്നും നീതിന്യായ വ്യവസ്ഥയുടെ തീരുമാനങ്ങളിലെ ശരിതെറ്റുകൾ വിശകലനം ചെയ്യാൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കുന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ സുപ്രീംകോടതിയുടെ തന്നെ മുൻകാല വിധികളെ വിമർശിച്ചുകൊണ്ട് ഉൾപ്പെടുത്തിയ ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന ഹർജി തള്ളിക്കൊണ്ടാണ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഈ നിലപാട് വ്യക്തമാക്കിയത്.
നഗരങ്ങളിലെ ചേരിനിവാസികളെ 'കൈയേറ്റക്കാർ' എന്ന് വിശേഷിപ്പിച്ച മുൻപത്തെ കോടതി നടപടികളെ പാഠപുസ്തകത്തിൽ വിമർശിച്ചിരുന്നു. ......
കൊച്ചി: സംസ്ഥാനത്തെ ഹോട്ടൽ മേഖലയിൽ 'ഗ്യാസ് ട്രബിൾ' രൂക്ഷമാകുന്നു. വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിതരണം പുനഃസ്ഥാപിക്കുമെന്ന സർക്കാർ ഉറപ്പുകൾ പാളിയതോടെ കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിലെ 90 ശതമാനം ഹോട്ടലുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ......

ന്യൂഡൽഹി: ഹൈക്കോടതികൾക്ക് സുപ്രീം കോടതിയുടെ സുപ്രധാന നിർദ്ദേശം.
ക്രിമിനൽ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഹൈക്കോടതികൾക്ക് കൂടുതൽ അധികാരം നൽകുന്ന നിർണ്ണായക വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്കേസ് റദ്ദാക്കണമെന്ന അപേക്ഷകൾ പരിഗണിക്കുമ്പോൾ കേവലം എഫ്.ഐ.ആറിലെ (FIR) വരികൾ മാത്രം നോക്കാതെ, അതിനു പിന്നിലെ സാഹചര്യങ്ങൾ കൂടി പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.
എഫ്.ഐ.ആർ മാത്രം മാനദണ്ഡമല്ല.ഒരു പരാതിയിൽ പറയുന്ന കാര്യങ്ങൾ പ്രഥമദൃഷ്ട്യാ കുറ്റകരമാണോ എന്ന് മാത്രം നോക്കിയാൽ പോരാ. പരാതിക്ക് പിന്നിലെ ലക്ഷ്യവും സാഹചര്യങ്ങളും പരിശോധിക്കാൻ ഹൈക്കോടതികൾക്ക് അധികാരമുണ്ട്.
വരികൾക്കിടയിലൂടെ വായിക്കുക: അടിസ്ഥാനരഹിതമായ പരാതികൾ തിരിച്ചറിയാൻ "വരികൾക്കിടയിലൂടെ വായിക്കാൻ" (Read between the lines) കോടതികൾ തയ്യാറാകണം.
അന്വേഷണ രേഖകൾ പരിശോധിക്കാം: എഫ്.ഐ.ആറിന് പുറമെ, അന്വേഷണ വേളയിൽ ശേഖരിച്ച വസ്തുതകളും പരാതിക്ക് മുൻപും ശേഷവുമുള്ള സംഭവവികാസങ്ങളും പരിഗണിക്കാവുന്നതാണ്
നിയമനടപടികൾ വ്യക്തികളെ പീഡിപ്പിക്കാനുള്ള ആയുധമാക്കാൻ അനുവദിക്കരുത്.
സംവിധായകൻ സുജോയ് ഘോഷിനെതിരായ പകർപ്പവകാശ ലംഘനക്കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ പി.എസ്. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി ഇന്നും തിങ്കളാഴ്ചയും മാത്രം സമയം അവശേഷിക്കെ, സംസ്ഥാനത്തെ മൂന്ന് മുന്നണികളും കടുത്ത രാഷ്ട്രീയ സമ്മർദ്ദത്തിൽ. സ്ഥാനാർത്ഥി നിർണ്ണയവും പ്രചാരണവും അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോഴും അടിയൊഴുക്കുകൾ എങ്ങോട്ട് തിരിയുമെന്ന ഭീതിയിലാണ് രാഷ്ട്രീയ പാർട്ടികൾ.
യു.ഡി.എഫിൽ ശാന്തത, എങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ല
കെ. ......