കൊച്ചി: ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് (ഐസിസി) കേരള കൗൺസിൽ, ഗെറ്റ് എഐ ഫൗണ്ടേഷനുമായി സഹകരിച്ച് സംസ്ഥാനത്തെ എംഎസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ, ചെറുകിട ബിസിനസ്സ് ഉടമകൾ എന്നിവർക്ക് കൃത്രിമബുദ്ധിയിൽ (എഐ) പ്രായോഗിക പരിശീലനം നൽകുന്നതിനായി രൂപകൽപ്പന ചെയ്ത സൗജന്യ സംരംഭമായ 'എഐഫൈ കേരള' നടത്തുന്നു.
മാർച്ച് 28 ശനിയാഴ്ച രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ കൊച്ചി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സിലാണ് പരിപാടി.ആഗോളതലത്തിൽ സംരംഭങ്ങളിൽ എഐലേക്കുള്ള മാറ്റം അതിവേഗം നടന്നുകൊണ്ടിരിക്കുമ്പോളും, കേരളത്തിലെ പല എംഎസ്എംഇകളും ഇപ്പോഴും എഐ കൃത്യമായി എവിടെ യോജിക്കുമെന്നത് മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. അതിനു പരിഹാരമായി, എളുപ്പത്തിൽ പ്രയോഗിക്കാൻ കഴിയുന്ന ഘടനാപരവും അനുയോജ്യവുമായ എഐ ചട്ടക്കൂട് നൽകുന്നതിനാണ് എഐഫൈ കേരള ലക്ഷ്യമിടുന്നത്.
"ഇത് ഭാവിയിലേക്കല്ല, മറിച്ച് ഇപ്പോൾ ആവശ്യമായ പരിശീലന സെഷനാണ്. ......
കൊച്ചി: ശത്രുക്കൾക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച് അവൾ വരുന്നു... ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക രഹസ്യക്കപ്പൽ ( സ്റ്റീൽത്ത് ഷിപ്പ്) താരാഗിരി. ......
ശ്രീരാമകൃഷ്ണമഠത്തിൻ്റെയും മിഷൻ്റെയും ആഗോള അദ്ധ്യക്ഷൻ സ്വാമി ഗൗതമാനന്ദജി മഹാരാജ് 2026 മാർച്ച് 24 -ാം തീയതി ചൊവ്വാഴ്ച രാവിലെ 10ന് 3 ദിവസത്തെ സന്ദർശനത്തിനായി കൊച്ചിയിൽ എത്തിച്ചേരുന്നു. ബാംഗ്ളൂരിൽ നിന്നും കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിചേരുന്ന സ്വാമിയെ വൈറ്റില ശ്രീരാമകൃഷ്ണ മഠം അദ്ധ്യക്ഷൻ സ്വാമി ഭുവനാത്മാനന്ദ മഹാരാജും , കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ അദ്ധ്യക്ഷൻ സ്വാമി ശ്രീ വിദ്യാനന്ദ മഹാരാജും, ഭക്തരും ചേർന്നു സ്വീകരിക്കും. ......
ചെങ്ങന്നൂർ: സോഷ്യൽ ഫോറസ്റ്റ് ട്രി ഡിവിഷൻ, ചെങ്ങന്നൂർ റെയിഞ്ചിൻ്റെ ആഭിമുഖ്യത്തിൽ അഖില ഭാരതീയ പൂർവ്വ സൈനിക് സേവാ പരിഷത്ത് തിരുവൻവണ്ടൂർ യൂണിറ്റുമായി ചേർന്ന് ലോക വനദിനം 2026 ൻ്റെ ഭാഗമായി തിരുവൻവണ്ടൂർ ഗവ. മൃഗാശുപത്രി പരിസരത്ത് വൃക്ഷ തൈകൾ നട്ടു.
ചടങ്ങിൽ ചെങ്ങന്നൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ.രാജേഷ് പ്രകൃതി സംരക്ഷണ, ലോകവനദിന സന്ദേശം നൽകി. ......
ചെങ്ങന്നൂർ: എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) പാർട്ടി സ്ഥാനാർഥി ബി. പ്രണീഷ്
നിയോജകമണ്ഡലം വരണാധികാരി ചെങ്ങന്നൂർ ആർ ഡി ഒ യ്ക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. വരണാധികാരിയായ ചെങ്ങന്നൂർ ആർഡിഒ എം എസ് ഷാജു മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. ......
ചെങ്ങന്നൂർ: മനുഷ്യ മനസ്സിൻ്റെ ഹൃദയതാളം ക്രമീകരിക്കുന്നതിൽ സംഗീതത്തിന് വലിയ പങ്കാണുള്ളതെന്ന് മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ തിമോത്തിയോസ് പറഞ്ഞു. ......
ചെങ്ങന്നൂർ : കേരളത്തിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യം ഇടത് സർക്കാർ സൃഷ്ടിച്ചെന്ന് ഡോ: മരിയ ഉമ്മൻ പറഞ്ഞു. ചെങ്ങന്നൂർ യുഡിഎഫ് സ്ഥാനാർഥി അഡ്വ: എബി കുര്യാക്കോസിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള റോഡ് ഷോ മുണ്ടൻ കാവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ......
കൊച്ചി: വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശികളായ വൈ.ശ്രീകുമാരി (59), മകൾ അശ്വതി എസ്.നായർ (37), മക്കളായ കാർണിവൻ (14), കീർത്തിവൻ (5), അക്ഷിത (2) എന്നിവരാണ് മരിച്ചത്. പ്രാഥമിക നിഗമനമനുസരിച്ച് കുട്ടികൾക്ക് വിഷം നൽകി കൊല്ലപ്പെടുത്തിയ ശേഷം അമ്മയും മകളും ജീവനൊടുക്കിയതാകാമെന്നാണ് പൊലീസ് കരുതുന്നത്.
സംഭവസ്ഥലത്ത് കണ്ട കാഴ്ചകൾ അതീവ ദാരുണമായിരുന്നു. ......
മേടം: ഏറ്റെടുക്കുന്ന പല കാര്യങ്ങളിലും വിജയസാധ്യത ഉയർന്നിരിക്കും. ജോലിസ്ഥലത്ത് കഴിവുകൾ അംഗീകരിക്കപ്പെടുകയും മേൽനോട്ടക്കാരിൽ നിന്ന് അഭിനന്ദനം ലഭിക്കുകയും ചെയ്യാം. ......