ദോഹ: ആപ്പിൾ ഐ.ഒ.എസ് (iOS) സോഫ്റ്റ്വെയറുകളിൽ കണ്ടെത്തിയ ഗുരുതരമായ സുരക്ഷാ പിഴവുകൾ ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ ഉപയോക്താക്കൾ അടിയന്തരമായി ഫോണുകൾ അപ്ഡേറ്റ് ചെയ്യണമെന്ന് ഖത്തർ ദേശീയ സൈബർ സുരക്ഷാ ഏജൻസി (NCSA) നിർദ്ദേശിച്ചു. അത്യാധുനിക ചാരവൃത്തികൾക്കായി (Espionage Operations) ഈ സുരക്ഷാ പിഴവുകൾ ഉപയോഗിക്കപ്പെട്ടേക്കാമെന്ന ആപ്പിളിന്റെ മുന്നറിയിപ്പിന് പിന്നാലെയാണിത്.
സംശയാസ്പദമായ ലിങ്കുകളോ അജ്ഞാത സന്ദേശങ്ങളോ തുറക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
ഉപയോക്താക്കളെ വ്യാജ വെബ്സൈറ്റുകളിലേക്കോ ലിങ്കുകളിലേക്കോ ആകർഷിച്ച് ഉപകരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഹാക്കർമാർക്ക് സാധിക്കുമെന്നാണ് കണ്ടെത്തൽ. ......
ദോഹ: പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും ജനജീവിതത്തിന് തടസ്സമാകുന്ന ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിനുമായി വാഹനങ്ങളുടെ ശബ്ദപരിധിയിൽ കർശന നിർദ്ദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പുതിയ ഉത്തരവ് പ്രകാരം വാഹനങ്ങളിൽ നിന്നുള്ള ശബ്ദം 79 ഡെസിബെല്ലിൽ (dB) കൂടാൻ പാടില്ല. ......
ദോഹ: ഖത്തർ പ്രാദേശിക സമുദ്രപരിധിയിൽ ഹെലികോപ്റ്റർ തകർന്നുവീണതിനെത്തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജിതമാക്കി. പ്രതിരോധ മന്ത്രാലയത്തിന്റെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
പതിവ് ഡ്യൂട്ടിക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ......
സംവിധായകൻപ്രിയദർശനും നടി ലിസിയും വീണ്ടും ഒരുമിച്ചെന്ന് റിപ്പോർട്ടുകൾ. 1990ൽ വിവാഹിതരായ ഇവർ പിന്നീട് 2016ൽ വേർപിരിഞ്ഞത് സിനിമാലോകത്തെ വലിയ അമ്പരപ്പിലാഴ്ത്തിയിരുന്നു. ......
മസ്കറ്റ്: ഒമാനിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. പാലക്കാട് തൃത്താല കൂറ്റനാട് സ്വദേശിയായ തച്ചറത്തൊടിയിൽ യൂസഫ് (38)യും, തൃത്താല കൊറ്റപ്പാടം സ്വദേശി മാളിയേക്കൽ ഷംല (32)യുമാണ് മരണപ്പെട്ടത്. ......
Paravur:
With the bugle of the Assembly elections having been sounded, Paravur is emerging as one of the most keenly watched and fiercely contested
battlegrounds in Kerala. With the objective of halting Opposition Leader V.D. Satheesan’s winning streak, the Left Democratic Front (LDF) has fielded its trump card, E.T.......
പറവൂർ:നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞതോടെ കേരളം ഉറ്റുനോക്കുന്ന ഏറ്റവും വാശിയേറിയ പോരാട്ടഭൂമിയായി പറവൂർ മാറുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. ......
മീനഭരണിയും ശ്രീരാമനവമിയും ഉൾപ്പെടുന്ന ഈ ആഴ്ചയിൽ ഗ്രഹനിലയിൽ ശ്രദ്ധേയമായ മാറ്റങ്ങളാണ് കാണുന്നത്. സൂര്യനും ശനിയും മീനം രാശിയിലായിരിക്കുമ്പോൾ, ശുക്രൻ 25-ാം തീയതി മേടത്തിലേക്ക് കടക്കും. ......
ന്യൂഡൽഹി: പശ്ചിമേഷ്യൻ മണ്ണിൽ യുദ്ധഭീതിയും രാജ്യങ്ങൾ തമ്മിലുള്ള വൈരവും മുറുകുമ്പോൾ, ലോകം മുഴുവൻ ആശങ്കയോടെ ഉറ്റുനോക്കുന്നത് ഭാരതത്തിന്റെ നീക്കങ്ങളിലേക്കാണ്. പല വൻശക്തികളും ഏതെങ്കിലും ഒരു പക്ഷം ചേർന്ന് നിലപാടുകൾ വ്യക്തമാക്കുമ്പോൾ, ഭാരതം ഇവിടെ പ്രകടിപ്പിക്കുന്നത് അതിശക്തവും എന്നാൽ സമാധാനപരവുമായ ഒരു 'ബാലൻസിങ് ആക്ട്' ആണ്.
ഇസ്രായേലായാലും ഇറാനായാലും സൗദി അറേബ്യയായാലും, എല്ലാവരുമായും ആഴത്തിലുള്ള ബന്ധം നിലനിർത്താൻ ഭാരതത്തിന് കഴിയുന്നു. ......
നെടുമ്പാശ്ശേരി: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയെ കളത്തിലിറക്കിയത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള വോട്ട് കച്ചവടത്തിന്റെ ഭാഗമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ......