പി വി എ നാസർ
ദോഹ: മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിപണിയെ ബാധിക്കുമെന്ന ആശങ്കകൾ അപ്രസക്തമാക്കി ഖത്തറിലെ സ്വർണ്ണവ്യാപാര മേഖലയിൽ വൻ കുതിച്ചുചാട്ടം. ഈദുൽ ഫിത്തർ പ്രമാണിച്ച് പ്രാദേശിക വിപണിയിൽ സ്വർണ്ണത്തിന് 20 ശതമാനത്തോളം ഡിമാൻഡ് വർദ്ധിച്ചതായി പ്രമുഖ വ്യാപാരികൾ വെളിപ്പെടുത്തി. ......
റിയാദ്/ദോഹ: ഖത്തറിനും മറ്റ് ഗൾഫ് രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന നഗ്നമായ പ്രകോപനങ്ങൾ ഇരുവിഭാഗവും തമ്മിലുള്ള വിശ്വാസ്യതയിൽ വലിയ വിള്ളലുണ്ടാക്കിയിരിക്കുകയാണെന്ന് സൗദി അറേബ്യയിലെ ഖത്തർ അംബാസഡർ ശൈഖ് ബന്ദർ ബിൻ മുഹമ്മദ് അൽ അതിയ്യ. ഈ നീക്കങ്ങൾ ഗൾഫ്-ഇറാൻ ബന്ധത്തിന്റെ ഭാവിയിൽ ആഴത്തിലുള്ള ആഘാതം സൃഷ്ടിക്കുമെന്നും 'അൽ അറബിയ നെറ്റിന്' നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനും ഭീഷണികളെ ചെറുക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മടിക്കില്ല. ......
ദോഹ: നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ടിക്കറ്റ് തുക തിരികെ നൽകുന്നതിൽ (Refund) കാലതാമസമുണ്ടാകുമെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു. റീഫണ്ട് അപേക്ഷകൾ എത്രയും വേഗം തീർപ്പാക്കാൻ ശ്രമിച്ചുവരികയാണെന്നും വിമാനക്കമ്പനി വ്യക്തമാക്കി.2026 ഫെബ്രുവരി 28-നും ഏപ്രിൽ 30-നും ഇടയിൽ യാത്ര നിശ്ചയിച്ചിരുന്ന, കൺഫേംഡ് ബുക്കിംഗുള്ള യാത്രക്കാർക്ക് റീഫണ്ടിനോ യാത്ര തീയതി മാറ്റുന്നതിനോ അപേക്ഷിക്കാവുന്നതാണ്.അപേക്ഷകൾ പരിഗണിച്ച് തുക തിരികെ ലഭിക്കാൻ ഏകദേശം 28 പ്രവൃത്തി ദിവസങ്ങൾ വരെ എടുത്തേക്കാം. ......
ദോഹ: ഖത്തറിലെ കൊട്ടാരക്കര നിവാസികളായ പ്രവാസികളുടെ കൂട്ടായ്മയായ കെഫാഖ് (KEFAQ) ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ സഹകരണത്തോടെ വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ആസ്റ്റർ മെഡിക്കൽ സെന്ററും, മെഡ് ലൈഫ് ഫാർമസിയും ക്യാമ്പിന്റെ സഹപങ്കാളികളായി.
ഖത്തർ നാഷണൽ ബ്ലഡ് ഡോണർ സെന്ററിൽ നടന്ന ക്യാമ്പിൽ ഏകദേശം ഇരുന്നൂറോളം പേർ രക്തദാനത്തിന് സന്നദ്ധരായി മുന്നോട്ട് വന്നു.
ക്യാമ്പിന്റെ കൺവീനർമാരായി സിബി മാത്യുവും ജേക്കബ് ബാബുവും പ്രവർത്തിച്ചു.
കെഫാഖ് പ്രസിഡന്റ് ബിജു കെ. ഫിലിപ്പ്, ജനറൽ സെക്രട്ടറി ബിനേഷ് ബാബു, ട്രഷറർ അനിൽകുമാർ ആർ., വൈസ് പ്രസിഡന്റ് ബിജു പി. ......
തിരുവനന്തപുരം: യുഡിഎഫ് ഉയർത്തിയ സി.പി.എം–ബി.ജെ.പി ‘ഡീൽ’ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ഉൾപ്പെടെ പത്ത് മണ്ഡലങ്ങളിൽ സി.പി.എം–ബി.ജെ.പി രഹസ്യ ധാരണയുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. ......
നായയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന വയോധികന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. തമിഴ്നട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ......
മുൻ പ്രധാനമന്ത്രിയും ജെഡിഎസ്സ് അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ, കോൺഗ്രസ്സ് അഖിലേന്ത്യാ പ്രസിഡന്റ് മല്ലികാർജ്ജുന ഖാർഗെ, ബിജെപി നേതാവ് കെ നാരായൺ, കോൺഗ്രസ്സ് അംഗം ഈരണ്ണ കഡാഡി എന്നീ കർണാടകത്തിൽ നിന്നുള്ള നാല് രാജ്യസഭ അംഗങ്ങളുടെ കാലാവധി ഈ വരുന്ന ജൂൺ 25ന് അവസാനിക്കുകയാണ്. 2019 ൽ ലോകസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ കർണാടകത്തിൽ ജെഡിഎസ്സ് കോൺഗ്രസ്സിനോടൊപ്പമായിരുന്നു. ......
ഗുഹാവത്തി: ചാരപ്രവർത്തനം നടത്തിയ സംഭവത്തിൽ വ്യോമസേന ജീവനക്കാരൻ അറസ്റ്റിൽ. പ്രയാഗ്രാജ് സ്വദേശിയായ സുമിത് കുമാർ (36) എന്നയാളാണ് പിടിയിലായത്.......
കൊച്ചി: കൊച്ചിൻ പോർട്ടിലെ മുൻ ഡെപ്യൂട്ടി ചീഫ് മെക്കാനിക്കൽ എൻജിനീയറും വിജലന്സ് ഓഫീസറുമായിരുന്ന എം ഡി വേണുഗോപാൽ രചിച്ച ''ഒരു എൻജിനീയറുടെ ഓർമ്മക്കുറിപ്പുകൾ, നിർമ്മൽ കുമാരി'' എന്നീ രണ്ടു ഓർമ്മക്കുറിപ്പ് ഗ്രന്ഥങ്ങള് പ്രകാശനം ചെയ്തു. എറണാകുളം പബ്ലിക് ലൈബ്രറി അങ്കണത്തിൽ നടന്ന ചടങ്ങിൽ എം ജി സർവകലാശാല സിൻഡിക്കേറ്റ് അംഗവും എഴുത്തുകാരിയുമായ ഡോ സുജ ടി വി, മൂത്തകുന്നം എസ് എൻ എം ടി കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ പ്രൊഫ ലയ എ ബി ക്ക് നൽകി പ്രകാശനം നിർവഹിച്ചു. ......