തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തു. ......
ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ, തുടർച്ചയായ പന്ത്രണ്ടാം രാത്രിയിലും ഇറാനിൽ അമേരിക്കയുടെ വ്യോമാക്രമണം നടന്നു. ബുഷെഹർ ആണവനിലയത്തിന് സമീപത്തെ വൈദ്യുതി സബ്സ്റ്റേഷനും ആക്രമണത്തിൽ ഉൾപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയാൽ മറുപടിയായി ഇറാനിലെ പാലങ്ങൾ, വൈദ്യുതി നിലയങ്ങൾ ഉൾപ്പെടെയുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകി.
ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ......
തിരുവനന്തപുരം:വിശക്കുന്ന വയറിന് ചെവിയില്ല' എന്നൊരു ചൊല്ലുണ്ട്. ആഹാരം കിട്ടാതെ വിശന്നുവലയുന്നവന് മുന്നിൽ വേദാന്തമോതിയാൽ എന്തു പ്രയോജനം? ആമാശയത്തിന്റെ വിലാപത്തിനിടെ മറ്റൊന്നിനും മനസുകൊടുക്കാൻ മനുഷ്യർക്കെന്നല്ല, ഒരു ജീവിക്കും കഴിയില്ല. ......
തിരുവനന്തപുരം: പുതിയ സർക്കാർ ഭരണമേറ്റ് രണ്ടുമാസം പിന്നിട്ടിട്ടും സെക്രട്ടേറിയറ്റിലെ മന്ത്രി ഓഫീസുകളിൽ ജനങ്ങളെ വലച്ച് ആൾക്കൂട്ടപ്പൂരം. പരാതികളും നിവേദനങ്ങളുമായി രാവിലെയെത്തുന്ന സാധാരണക്കാരെ തള്ളിമാറ്റി, പേഴ്സണൽ സ്റ്റാഫ് തസ്തികകൾ ലക്ഷ്യമിട്ടെത്തുന്ന നേതാക്കളുടെയും അണികളുടെയും വൻ തിരക്കാണ് ഓരോ ഓഫീസിനു മുന്നിലും അനുഭവിച്ചറിയുന്നത്. ......
ജോധ്പുർ: രാജസ്ഥാനിലെ ജോധ്പുരിലുള്ള മണ്ഡോർ തുറന്ന ജയിൽ ബുധനാഴ്ച അപൂർവമായൊരു വിവാഹത്തിന് സാക്ഷിയായി. ജീവപര്യന്തം തടവ് അനുഭവിക്കുന്ന മൂലാറാം ഭാട്ടി (33), സീമ ഘട്സെ (31) എന്നിവരാണ് രാജസ്ഥാൻ ഹൈക്കോടതിയുടെ അനുമതിയോടെ വിവാഹിതരായത്.
കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് വ്യത്യസ്ത ജയിലുകളിൽ കഴിഞ്ഞിരുന്ന ഇരുവരെയും നല്ല പെരുമാറ്റം പരിഗണിച്ച് പിന്നീട് മണ്ഡോർ തുറന്ന ജയിലിലേക്ക് മാറ്റുകയായിരുന്നു. ......
ന്യൂഡൽഹി: നീറ്റ് ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി നയിക്കുന്ന പ്രതിഷേധം ദേശീയ തലസ്ഥാനത്ത് കൂടുതൽ ശക്തമാകുന്നു. ജന്തർമന്തറിൽ തുടരുന്ന സമരത്തിനിടെ പ്രതിഷേധക്കാരുമായി ധാരണയിലെത്താൻ കേന്ദ്ര സർക്കാർ ചർച്ചാ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ......
ന്യൂഡൽഹി: ഒരു കക്ഷി എം.പിയോ എം.എൽ.എയോ ആയതുകൊണ്ടു മാത്രം ഗാർഹിക-ദാമ്പത്യ തർക്കങ്ങൾ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക (MP/MLA) കോടതികളിൽ വിചാരണ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതിയുടെ പ്രഥമദൃഷ്ട്യാ നിരീക്ഷണം.
ഉത്തർപ്രദേശിലെ കുന്ദ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ രഘുരാജ് പ്രതാപ് സിംഗ് (രാജ ഭയ്യ), ഭാര്യ ഭാൻവി കുമാരി സിംഗ് തനിക്കെതിരെ നൽകിയ ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള കേസിന്റെ അധികാരപരിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ:
പ്രത്യേക കോടതികളുടെ ലക്ഷ്യം: എം.പിമാർക്കും എം.എൽ.എമാർക്കുമെതിരെയുള്ള ക്രിമിനൽ കേസുകളും അഴിമതി നിരോധനം ഉൾപ്പെടെയുള്ള പ്രത്യേക നിയമപ്രകാരമുള്ള കേസുകളും വേഗത്തിൽ തീർപ്പാക്കാനാണ് പ്രത്യേക എം.പി/എം.എൽ.എ കോടതികൾ രൂപീകരിച്ചത്.
പരിധിയിൽ വരാത്തവ: പൊതുജനങ്ങളോടുള്ള ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പാക്കാൻ രൂപീകരിച്ച ഇത്തരം കോടതികൾക്ക് മുന്നിലേക്ക് കുടുംബ-ദാമ്പത്യ തർക്കങ്ങൾ കൊണ്ടുവരുന്നത് ഉചിതമല്ലെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. ......
കൊച്ചി: രോഗികൾക്ക് തങ്ങൾക്ക് ആവശ്യമുള്ള രോഗനിർണ്ണയ പരിശോധനകൾ (CT, MRI സ്കാനുകൾ തുടങ്ങിയവ) വേണമെന്ന് നിർബന്ധം പിടിക്കാനാകില്ലെന്നും, ഇത്തരം പരിശോധനകൾ വേണമോ എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അവകാശം ചികിത്സിക്കുന്ന ഡോക്ടർക്കാണെന്നും കേരള ഹൈക്കോടതി വ്യക്താമാക്കി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
കടുത്ത തലവേദനയും മറ്റ് പ്രയാസങ്ങളും അനുഭവപ്പെട്ടതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലെത്തിയ വിരമിച്ച ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥൻ സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് കോടതിയുടെ പരാമർശം. ......
ന്യൂഡൽഹി: കേസുകളുടെ അന്തിമവിധിയെ നിർണ്ണയിക്കുന്നതിൽ മികച്ച ഡ്രാഫ്റ്റിംഗ് നിർണ്ണായക പങ്കുവഹിക്കുന്നുണ്ടെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.വി. വിശ്വനാഥൻ. ......
മേടം: രാവിലെ മുതൽ കാര്യങ്ങളിൽ അനുകൂല ഫലമാണ്. അംഗീകാരവും പരീക്ഷാവിജയവും പ്രതീക്ഷിക്കാം.......