ദോഹ: മേഖലയിലെ സംഘർഷാവസ്ഥ ഉയർത്തിയ ആശങ്കകൾക്കിടയിലും ഖത്തറിലെ പെരുന്നാൾ വിപണിയിൽ ദൃശ്യമായത് വൻ കുതിപ്പ്. ഈദുൽ ഫിത്തർ ആഘോഷങ്ങളുടെ ഭാഗമായി ഉണങ്ങിയ പഴങ്ങൾ (Dried Fruits), ഈന്തപ്പഴം, പ്രീമിയം നട്സുകൾ, പാക്ക് ചെയ്ത മധുരപലഹാരങ്ങൾ എന്നിവയ്ക്കാണ് വിപണിയിൽ റെക്കോർഡ് ഡിമാൻഡ് അനുഭവപ്പെട്ടത്. ......
കൊച്ചി: തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികപീഡനം തടയാനുള്ള 'പോഷ'് നിയമത്തെ കുറിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിതൽ (സിഎംഎഫ്ആർഐ) ബോധവൽകരണം നടന്നു. ജോലിസ്ഥലത്തെ സുരക്ഷയെക്കുറിച്ചും പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ചും അഡ്വ. ......
നിയമസഭാ തിരഞ്ഞെടുപ്പിന്റെ മറവിൽ പാലക്കാട് ജില്ലയിലെ സർക്കാർ അതിഥി മന്ദിരങ്ങൾ കൂട്ടത്തോടെ പൂട്ടിച്ച ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടിയുടെ നടപടി വിവാദമായി. കളക്ടറുടെ നടപടിയെ വിമർശിച്ച് സമൂഹമാദ്ധ്യമ പോസ്റ്റിട്ട വി 4 കൊച്ചി പ്രസിഡന്റെ നിപുൺ ചെറിയാന്റെ ഫോസ് ബുക്ക് പോസ്റ്റും പ്രൊഫൈലും പേജും കളക്ടറുടെ പരാതിയെ തുടർന്ന് മെറ്റ അധികൃതർ ബ്ലോക്ക് ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് പാലക്കാട് ജില്ലയിലെ കെ.എസ്.ഇ.ബി ഇൻസ്പെക്ഷൻ ബംഗ്ലാവ്, ഐ.ടിഐ ഗസ്റ്റ് ഹൗസ്, ശിക്ഷക് സദൻ, പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ എന്നിവയിൽ മുറികൾ വാടകയ്ക്ക് കൊടുക്കുന്നതിനും ആൾക്കാർക്ക് താമസിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയത്. ......
ലോക ജലദിനത്തിൽ (മാർച്ച് 24 ന്) ജല ജീവിതവും ലിംഗസമത്വവും സന്ദേശമുയർത്തി പിടിച്ചുകൊണ്ട് കുഫോസിൽ ലോക ജലദിനം ആചരിച്ചു. ജലം എവിടെ ഒഴുകുന്നുവോ, അവിടെ സമത്വം വളരുന്നു എന്ന ചിന്തയിലൂന്നി നടന്ന ചടങ്ങിൽ പ്രശസ്ത ഡോക്യുമെന്ററി സംവിധായിക ശ്രീമതി ബിന്ദു സാജൻ മുഖ്യാതിഥി ആയി. ......
മുട്ടുചിറ: മൈലാടുംപാറ എഴുത്താണിത്തൊട്ടിയില് അന്നമ്മ തോമസ് (91) അന്തരിച്ചു. ഭര്ത്താവ് പരേതനായ തോമസ് ജോസഫ്.......
ഭാവനയെ ചങ്ങലയ്ക്കിടാൻ ഒരു അധികാരശക്തിക്കും കഴിയില്ലെന്ന തത്വം ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്. എന്നാൽ, ഇരുമ്പഴികൾക്കുള്ളിൽ രൂപംകൊള്ളുന്ന അക്ഷരങ്ങൾ ഭരണകൂടത്തെ ഭയപ്പെടുത്തുമ്പോഴാണ് 'ആവിഷ്കാര സ്വാതന്ത്ര്യം' എന്ന ഭരണഘടനാപരമായ അവകാശം വീണ്ടും വിചാരണ ചെയ്യപ്പെടുന്നത്. ......
ന്യൂഡൽഹി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് കേരള ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യ ഉത്തരവിലെ ചില നിർണായക പരാമർശങ്ങൾ സുപ്രീം കോടതി നീക്കം ചെയ്തു. പരാതിക്കാരിയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. ......
ദോഹ: കഴിഞ്ഞദിവസങ്ങളി ലായിഖത്തറിലുടനീളം പെയ്ത കനത്ത മഴയിൽ രാജ്യത്തെ വിവിധയിടങ്ങളിൽ റെക്കോർഡ് മഴ രേഖപ്പെടുത്തിയതായി ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത അളവിലുള്ള മഴയാണ് ലഭിച്ചതെങ്കിലും തെക്കൻ നഗരമായ അൽ വക്രയിലാണ് ഏറ്റവും ശക്തമായ മഴ പെയ്തത്.
അൽ വക്രയിൽപെയ്ത
50mm.മഴയാണ് രാജ്യത്ത് ഏറ്റവും കൂടുതൽമഴ ലഭിച്ചതായി ഇതുവരെ രേഖപെടുത്തിയത്.തലസ്ഥാന നഗരിയായ ദോഹയിൽ 18.5mm മഴ രേഖപ്പെടുത്തി.ഹമദ് അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് 11.2mm മഴയാണ് രേഖപ്പെടുത്തിയത്.ഐൻ സനാൻ (15.4mm), റാസ് ലഫാൻ (14.9mm), ഇംഗൈത്താന (12.1mm) എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചു.
പ്രദേശങ്ങളായ സിംസിമ (11.1mm), അൽ ഖോർ (10.3mm), ഉം ബാബ് (8.4mm), അൽ റയ്യാൻ (8.2mm) എന്നിവിടങ്ങളിലും ഭേദപ്പെട്ട മഴ ലഭിച്ചു. ......
വാഷിങ്ടൺ: ഇറാനിൽ നിന്ന് ലഭിച്ച ഒരു ‘രഹസ്യ സമ്മാനം’ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വെളിപ്പെടുത്തൽ. ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ടതും എണ്ണ-പ്രകൃതിവാതക മേഖലകളോട് ബന്ധമുള്ളതുമായതാണ് ഈ സമ്മാനമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ......
'അറിഞ്ഞോ കോമളം, നമ്മുടെ കുശലകുമാരി ഡൽഹിക്ക് പോയിരിക്യാണെന്ന് ...'
ഫോണിലൂടെ അത് പറയുമ്പോൾ മീനാക്ഷിയുടെ ഉള്ളിലെ വികാരം അസൂയയാണോ കുശുമ്പാണോ അതോ മറ്റു വല്ലതുമാണോയെന്ന് നിർണ്ണയിക്കാനാവുമായിരുന്നില്ല .
'കാവ്യകൂഷ്മാണ്ഡം' ഗ്രൂപ്പിലെ സജീവ അംഗങ്ങളാണ് ഇരുവരും. വാർത്തകേട്ട കോമളവല്ലിയുടെ ആകാംക്ഷ റോക്കറ്റ് പോലെ മേലോട്ടുയർന്നു.
'കുശലത്തിന് ഡൽഹീലെന്താ കാര്യം ?'
'ഞാൻ രഹസ്യായിട്ടറിഞ്ഞതാ, വേറെ ആരോടും പറയരുത്.'
മീനാക്ഷി ഇതേ വാചകം പറയുന്നത് ഇപ്പോൾ നാലാമത്തെ ആളിനോടാണ് .
'ഇല്ല ഞാൻ പറയില്ല, മീനാക്ഷി പറയൂ'
'കുശലത്തിന് പഴയ വസ്തുക്കളുടെ ഒരു ബിസിനസ് ഉണ്ടല്ലോ, അതിനുള്ള ചില സാധനങ്ങൾ വാങ്ങാൻ പോയതാണെന്നാണ് നാട്ടുകാരോടൊക്കെ പറഞ്ഞിരിക്കണത്, പക്ഷേ സത്യം അതല്ല.'
ആ അർദ്ധവിരാമത്തിൽ കോമളത്തിന്റെ ആകാംക്ഷ പാരമ്യത്തിലെത്തിയിരുന്നു.
'മീനാക്ഷി പറയൂ.'
'കുശലം ഇന്ത്യൻ പ്രസിഡൻറ് ക്ഷണിച്ചിട്ട് ഡൽഹീല് പോയിരിക്ക്യാണത്രേ, കുശലത്തിന്റെ ആന്റിക് കളക്ഷനെക്കുറിച്ചറിഞ്ഞ് രാഷ്ട്രപതിക്ക് നേരിൽ കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ക്ഷണിച്ചൂന്നാണ് രഹസ്യവിവരം.'
കോമളത്തിന്റെ റോക്കറ്റ് മെല്ലെ അവരോഹണത്തിലേക്ക് കടന്നു.
'എന്താ കുശലത്തിന്റെ ഭാഗ്യം .. ......