ദോഹ: രാജ്യത്ത് ശക്തമായ മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ, ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. മഴവെള്ളം നീക്കം ചെയ്യുന്നതിനായുള്ള വാട്ടർ ടാങ്കറുകൾ പൂർണ്ണ സജ്ജമാണെന്നും യൂണിഫൈഡ് ഓപ്പറേഷൻസ് സെന്റർ വഴി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വ്യാഴാഴ്ച എക്സ് (X) പ്ലാറ്റ്ഫോമിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) എന്നിവയുമായി സഹകരിച്ച് സംയുക്തമായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് ഒഴിവാക്കാനും ഗതാഗത തടസ്സമില്ലാതെ ഉറപ്പാക്കാനും ദ്രുതകർമ്മ സേനയെ വിന്യസിച്ചിട്ടുണ്ട്. ......
ദോഹ: പാരിസ് ആർബിട്രേഷൻ വീക്കിന്റെ ഭാഗമായി നടന്ന "ഇൻസ്റ്റിറ്റ്യൂഷൻസ് സിമ്പോസിയം: ഏഷ്യ-മിഡിൽ ഈസ്റ്റ് ആർബിട്രേഷൻ കോറിഡോർ" എന്ന അന്താരാഷ്ട്ര ചർച്ചയിൽ ഖത്തർ നീതിന്യായ മന്ത്രാലയം പങ്കെടുത്തു. ഖത്തറിലെ ആർബിട്രേഷൻ (മധ്യസ്ഥത) മേഖലയിലെ നിയമപരവും നിയന്ത്രണപരവുമായ പുരോഗതികൾ ചടങ്ങിൽ മന്ത്രാലയം വിശദീകരിച്ചു.
വീഡിയോ കോൺഫറൻസിംഗ് വഴി നടന്ന ചടങ്ങിൽ മന്ത്രാലയത്തിലെ ആർബിട്രേഷൻ അഫയേഴ്സ് വിഭാഗം ഡയറക്ടർ ഡോ. ......
ദോഹ: ഖത്തർ നഗരസഭ മന്ത്രാലയത്തിന് കീഴിലുള്ള പ്രാദേശിക കാർഷിക ഉൽപ്പന്ന വിപണന കേന്ദ്രങ്ങൾ (യീൽഡ്സ്) വീണ്ടും പ്രവർത്തനം ആരംഭിച്ചു. കാർഷിക കാര്യ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ വിപണികളിൽ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. ......
ദോഹ : ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഉപയോഗിച്ച പുസ്തകങ്ങൾ കൈമാറുന്നതിനായി വെബ്സൈറ്റ് ഒരുക്കി വിദ്യാർഥി കൂട്ടായ്മ. സ്റ്റുഡൻസ് ഇന്ത്യ ഖത്തറിന്റെയും ഗേൾസ് ഇന്ത്യ ഖത്തറിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പാഠപുസ്തകങ്ങൾ കൈമാറാനുള്ള വെബ്സൈറ്റ് തയ്യാറാക്കിയത്. പുതിയ അധ്യാന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായി കഴിഞ്ഞ അധ്യായന വർഷത്തിൽ വിദ്യാർത്ഥികൾ ഉപയോഗിച്ച പുസ്തകങ്ങൾ വീണ്ടും ഉപയോഗിക്കാൻ ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് കൈമാറുകയാണ് വെബ്സൈറ്റിന്റെ ലക്ഷ്യം. ......
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആർഎസ്എസ് സഹകരണം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. 2006-ൽ പറവൂരിൽ ആർഎസ്എസ് നടത്തിയ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷ ചടങ്ങിൽ ഉദ്ഘാടകനായി സതീശൻ പങ്കെടുത്ത സംഭവം ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയന്റെ വിമർശനം. ......
ടെഹ്റാൻ: ഇറാൻ നാവികസേന കമാൻഡർ അലിറേസ ടാങ്സിരി ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ നടന്ന ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് ഒരു മുതിർന്ന ഇസ്രയേൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നത്. ......
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അജിത്ത് നായകനായി അഭിനയിച്ച് അവസാനമായി പുറത്തുവന്ന ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യാണ്. അജിത്തിന്റെ 63-ാമത്തെ ചിത്രമായി റിലീസായ ഈ ചിത്രം ആദിക് രവിചന്ദ്രൻ ആണ് സംവിധാനം ചെയ്തത്. ......
തൃക്കാക്കര നോർത്ത് മൂലേപാടം റോഡിന് സമീപത്ത് നിന്നും 23.490 gm MDMA . DANSAF പിടികൂടി. 1.......
കാസർകോട്: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിൽ എസ്ഡിപിഐ മത്സരത്തിൽ നിന്ന് പിന്മാറി. പാർട്ടി സംസ്ഥാന പ്രസിഡന്റ് സി.പി.......
കൊച്ചി: പ്രമുഖ ഡച്ച് കലാകാരി അഫ്ര എസ്മ മാർച്ച് 28, 29 തീയതികളിൽ കൊച്ചി ബിനാലെയിൽ കലാപ്രേമികളുമായി സംവദിക്കും. ബിനാലെയുടെ പ്രധാന വേദികളിലൊന്നായ ഫോർട്ട് കൊച്ചി ഡച്ച് വെയർഹൗസിൽ നടക്കുന്ന അഫ്രയുടെ മൈൽഡ് ടൂത്ത് ഓഫ് മിൽക്ക് എന്ന പ്രദർശന വേദിയിൽ രാവിലെ 11 മുതൽ 11.30 വരെയും വൈകുന്നേരം 3 മുതൽ 3.30 വരെയുമാണ് സംവാദം.
നെതർലൻഡ്സിലെ ഹേഗ്, ആംസ്റ്റർഡാം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവർ തുണിത്തരങ്ങളും വർണ്ണാഭമായ സെറാമിക്സും ഉപയോഗിച്ച് നിർമ്മിക്കുന്ന ശില്പങ്ങളിലൂടെയാണ് കലാലോകത്ത് ശ്രദ്ധേയയായത്. ലിംഗാധിഷ്ഠിത അതിക്രമങ്ങൾ, മാനസികാരോഗ്യം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളെയാണ് തന്റെ കലാസൃഷ്ടികളിലൂടെ അഫ്ര ആവിഷ്കരിക്കുന്നത്. ......