കൊച്ചി: കേരളത്തിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഓണം 2026 ൻറെ ഭാഗമായി 'പൊന്നോണം നെസ്റ്റോടൊപ്പം' എന്ന പേരിൽ മെഗാ ക്യാമ്പയിൻ പദ്ധതി ആരംഭിച്ചു.
ടിയാരാ ബൈ എം പി എസിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി ടി. സിദ്ധീഖ് മൂന്ന് ടൊയോട്ട ഗ്ലാൻസ കാറുകളുടെ അനാച്ഛാദനം നിർവ്വഹിച്ചുകൊണ്ട് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ......
വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ സാഹചര്യങ്ങളെ നേരിടാനും പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താനും സർക്കാർ പൂർണ്ണ സജ്ജമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഐ.ബി.എസ് സോഫ്റ്റ്വെയറിന്റെ ട്രാവൽ മേഖലയിയുള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ( എ.ഐ) സംരംഭമായ 'നവിഖ് ടെക്നോളജി' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽരംഗത്തെ മാറ്റങ്ങൾ നിരീക്ഷിച്ച് പാഠ്യപദ്ധതി പരിഷ്കരിക്കാൻ 'ഗ്ലോബൽ ജോബ് വാച്ച് ടവർ' ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ......
കൊച്ചി: ആഴക്കടല്‍ മത്സ്യയിനങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങള്‍ ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിനും പുതിയ വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) 'ഡീപ്പ് ഡാറ്റ' എന്ന പേരില്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ധനസഹായത്തോടെ 'ഡീപ്പ് ഓഷ്യന്‍ മിഷന്' പദ്ധതിയുടെ ഭാഗമായാണ് ആപ്പ് വികസിപ്പിച്ചത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളിലെ ആഴക്കടല്‍ മത്സ്യങ്ങളുടെ വര്‍ഗ്ഗീകരണം, അവയുടെ സവിശേഷതകള്‍, ലഭ്യമാകുന്ന സ്ഥലങ്ങള്‍, സംരക്ഷണ പദവി എന്നിവയെല്ലാം ആപ്പിലൂടെ മനസ്സിലാക്കാം. ......
തിരുവനന്തപുരം: മെഡിക്കൽ കോളജ് എംബിബിഎസ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കൂടുതൽ പരാതിക്കാർ മുന്നോട്ടുവന്നാൽ പ്രത്യേകം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് കഴക്കൂട്ടം എസിപി അറിയിച്ചു. ......
ദോഹ: ഓട്ടിസം ബാധിതരായ കുട്ടികളിലെ പെട്ടെന്നുണ്ടാകുന്ന വൈകാരിക മാറ്റങ്ങളും മാനസികസമ്മർദ്ദങ്ങളും കൃത്യമായി തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകാൻ സഹായിക്കുന്ന നിർണ്ണായക കൃത്രിമബുദ്ധി (AI) ഉപകരണവുമായി ഖത്തർ യൂണിവേഴ്സിറ്റി (QU) ഗവേഷകർ. 'സേഫ് സിഗ്നലുകൾ' (SafeSignals) എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം ഓട്ടിസം നേരിടുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും പരിചാരകർക്കും വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
ഖത്തർ യൂണിവേഴ്സിറ്റി മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം പ്രൊഫസറും പ്രോജക്റ്റ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ പ്രൊഫ. ......
ദോഹ: ഖത്തർ സോഷ്യൽ വർക്ക് ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന അനാഥ സംരക്ഷണ കേന്ദ്രമായ 'ഡ്രീമ'യും (Dreama) ഖത്തർ പോർട്ട് മാനേജ്മെന്റ് കമ്പനിയായ 'മവാനി ഖത്തറും' (Mwani Qatar) ചേർന്ന് സംഘടിപ്പിച്ച 'ലിറ്റിൽ ക്യാപ്റ്റൻ' പരിപാടി വിജയകരമായി സമാപിച്ചു. ഹമദ് പോർട്ട് വിസിറ്റേഴ്സ് സെന്ററിൽ വെച്ച് നടന്ന വൈവിധ്യമാർന്ന വിദ്യാഭ്യാസ-ഇന്ററാക്ടീവ് പരിപാടികളിലൂടെ ഖത്തറിന്റെ സമുദ്ര-ലോജിസ്റ്റിക്സ് മേഖലയെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.
കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കാനും, ഭാവിയിലെ വിവിധ തൊഴിൽ മേഖലകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും, പ്രായോഗിക അനുഭവങ്ങളിലൂടെ സ്വന്തം കഴിവുകൾ തിരിച്ചറിയാൻ അവസരമൊരുക്കാനും പദ്ധതി ഉപകരിച്ചതായി മവാനി ഖത്തർ വ്യക്തമാക്കി. ......
ദോഹ:കൃത്രിമബുദ്ധിയുടെ(AI)അനുയോജ്യമായ ഉപയോഗത്തെക്കുറിച്ചും, അവ ഉത്തരവാദിത്തത്തോടെ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം വളർത്തുന്നതിനായി ഖത്തർ കൾച്ചറൽ സെന്റർ ഫോർ ദി ബ്ലൈൻഡ് (Qatar Cultural Center for the Blind) സാംസ്കാരിക സെമിനാർ സംഘടിപ്പിച്ചു. 'കൃത്രിമബുദ്ധി: സഹായവും അമിതാശ്രയത്വവും തമ്മിൽ' (Artificial Intelligence: Between Assistance and Reliance) എന്ന വിഷയത്തിലായിരുന്നു സെമിനാർ.
എ.ഐ എന്നത് മനുഷ്യന് പൂർണ്ണമായൊരു പകരക്കാരനോ അന്ധമായി ആശ്രയിക്കേണ്ട ഒന്നോ അല്ലെന്ന് സെമിനാറിന് തുടക്കം കുറിച്ചുകൊണ്ട് സെന്റർ അംഗം മുഹമ്മദ് ഷാഫി അൽ ഫഹീദ പറഞ്ഞു. ......
ദോഹ: വേനൽക്കാലം കടുക്കുന്നതിനൊപ്പം പ്രവാസി മലയാളികൾ അടക്കമുള്ളവർക്കിടയിൽ വയറിളക്കം, ഭക്ഷ്യവിഷബാധ തുടങ്ങിയ ഉദരരോഗങ്ങൾ (Gastroenteritis) വർധിക്കുന്നതായി ആരോഗ്യ വിദഗ്ധരുടെയും പോഷകാഹാര വിദഗ്ധരുടെയും മുന്നറിയിപ്പ്. മുൻ മാസങ്ങളെ അപേക്ഷിച്ച് എമർജൻസി വിഭാഗങ്ങളിൽ ഉദരരോഗങ്ങളുമായി എത്തുന്നവരുടെ എണ്ണത്തിൽ 40 ശതമാനത്തോളം വർധനവുണ്ടായതായി കിഴക്കൻ മേഖല കേന്ദ്രീകരിച്ച് നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നു. ......
ദോഹ:സേവനകാലാവധി പൂർത്തിയാക്കി റിയാദിലെ നയതന്ത്ര ചുമതലയിലേക്ക് പോകുന്ന ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുലിന് ഇന്ത്യൻ സമൂഹം പ്രൗഢഗംഭീരമായ യാത്രയയപ്പ് നൽകി. ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC), ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF), ഇന്ത്യൻ സ്പോർട്സ് സെന്റർ (ISC), ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ (IBPC) എന്നീ അപ്പക്സ് ബോഡികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ജൂലൈ 22 ബുധനാഴ്ച ഐ.സി.സി അശോകാ ഹാളിലായിരുന്നു ചടങ്ങ്.
ഐ.സി.സി പ്രസിഡന്റ് എ.പി. ......