ദോഹ: പശ്ചിമേഷ്യയിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ (Geopolitical tensions) കടുക്കുന്ന സാഹചര്യത്തിൽ, ആഗോള സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ 'ഊർജ്ജ സുരക്ഷ'യ്ക്ക് മുൻഗണന നൽകണമെന്ന് വിദഗ്ദ്ധർ. പരമ്പരാഗത ഉൽപാദന രീതികളിൽ നിന്ന് മാറി, തടസ്സങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള ബഹുമുഖ വിതരണ ശൃംഖലകൾ (Multi-path systems) വികസിപ്പിക്കുകയാണ് ഭാവിയിലെ പ്രധാന വെല്ലുവിളിയെന്ന് ഖത്തർ ന്യൂസ് ഏജൻസിക്ക് (QNA) നൽകിയ അഭിമുഖത്തിൽ പ്രമുഖ ഊർജ്ജ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.ആഗോള ഊർജ്ജ വിപണിയിലെ കേവലം ഒരു ഉൽപാദകൻ എന്നതിലുപരി, പ്രതിസന്ധി ഘട്ടങ്ങളിൽ വിശ്വസിക്കാവുന്ന പങ്കാളി എന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം അതീവ നിർണ്ണായകമാണെന്ന് ഓയിൽ ആൻഡ് ഗ്യാസ് വിദഗ്ദ്ധൻ എഞ്ചി. ......
ദോഹ: ഖത്തറിൽ ഇന്ന് രാത്രി തണുപ്പ് അനുഭവപ്പെടുമെന്നും കടലിൽ കാറ്റും തിരമാലകളും ശക്തമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പകൽ സമയത്ത് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും രാത്രിയോടെ അന്തരീക്ഷം തണുപ്പിലേക്ക് മാറുമെന്നാണ് പ്രവചനം.
കരയിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 5 മുതൽ 15 നോട്ട്സ് വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ......
ദോഹ: ആഗോള ഭൗമമണിക്കൂർ (Earth Hour)ആചരിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി രാജ്യത്തെമ്പാടും ഒരു മണിക്കൂർ വിളക്കണയ്ക്കാൻ ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) പൊതുജനങ്ങളോടും സ്ഥാപനങ്ങളോടും ആഹ്വാനം ചെയ്തു. ഇന്ന് രാത്രി 8.30 മുതൽ 9.30 വരെഅത്യാവശ്യമില്ലാത്ത ലൈറ്റുകളും വൈദ്യുത ഉപകരണങ്ങളും അണച്ചുവെച്ച് ഈ പരിസ്ഥിതി സൗഹൃദ സംരംഭത്തിൽ പങ്കാളികളാകണമെന്ന് മന്ത്രാലയം അറിയിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങൾ കുറയ്ക്കുന്നതിനും സുസ്ഥിരമായ ഭാവി ഉറപ്പാക്കുന്നതിനും വ്യക്തികൾക്കും സംഘടനകൾക്കും വലിയ പങ്കുണ്ടെന്ന് മന്ത്രാലയം എക്സ് (X) പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. ......
കണ്ണൂർ: ഒരിക്കൽ വർഗീയ നിലപാടുകൾ സ്വീകരിച്ചിരുന്ന പിഡിപി ഇപ്പോൾ അതിൽ നിന്ന് മാറിയതായി സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. അബ്ദുൽ നാസർ മഅദനി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ബേബി ചൂണ്ടിക്കാട്ടി. ‘മീറ്റ് ദ പ്രസ്സ്’ പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ......
ദോഹ: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ശനിയാഴ്ച ഖത്തറിൽ എത്തിച്ചേർന്നു. മേഖലയിൽ യുദ്ധം രൂക്ഷമാവുകയും ആഗോള ഊർജ്ജ വിപണി കടുത്ത പ്രതിസന്ധി നേരിടുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, സെലെൻസ്കിയുടെ സന്ദർശനം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രസിഡന്റിനെയും സംഘത്തെയും ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രി ഡോ. ......
വാഷിങ്ടൺ: ഇറാനിലെ രാഷ്ട്രീയ-സൈനിക നേതൃത്വത്തെ പൂർണമായി ഇല്ലാതാക്കിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ പരമോന്നത നേതാവ് ഇനിയില്ലെന്നും ട്രംപ് പറഞ്ഞു. ......
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. ......
പയ്യന്നൂർ: എംഡിഎംഎയും ഹാഷിഷ് ഓയിലുമായി ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. കണ്ണൂർ ചാലാട് സ്വദേശികളായ നാദിർ നൂറുദ്ദീൻ (41), ഭാര്യ ഐന (33), എടക്കാട് സ്വദേശി കെ. ......
ചെങ്ങുന്നൂർ : നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ മൂന്ന് മുന്നണികളും വീരശൈവ സഭ ഉൾപ്പെടുന്ന ഹിന്ദു ന്യൂനപക്ഷങ്ങളെ അവഗണിച്ചതിൽ സംയുക്തസമിതി പ്രതിക്ഷേധം രേഖപ്പെടുത്തി. എങ്കിലും വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ സമുദായത്തിന് അർഹമായ പരിഗണന നൽകുന്ന സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുവാൻ സമിതി തീരുമാനിച്ചു എന്ന് വീരശൈവസഭ സംയുക്ത സമിതി സംസ്ഥാന ചെയർമാൻ മധു ഇടപ്പോൺ പറഞ്ഞു. ......
ചെങ്ങന്നൂർ: കേരള ഫുട്ബോൾ അസോസിയേഷന്റെയും ആലപ്പുഴ ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും അംഗീകാരത്തോടുകൂടി ചെങ്ങന്നൂർ കേന്ദ്രമായി ഫുട്ബോൾ മേഖലയിൽ പ്രവർത്തിച്ചുവരുന്ന ഗോൾഡൻ ബൂട്ട് ഫുട്ബോൾ അക്കാദമിയുടെ സമ്മർ വെക്കേഷൻ ക്യാമ്പ് ഏപ്രിൽ 1 മുതൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നടക്കും
നിരവധി അനവധി ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കുകയും സ്റ്റേറ്റ് നാഷണൽ തലത്തിൽ പങ്കെടുപ്പിക്കുകയും. പ്രായം തരം തിരിച്ചും വ്യത്യസ്തയിനം ഫുട്ബോൾ പരിശീലനം നിലവാരമുള്ള ഓൾ ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ അംഗീകൃത കോച്ചസ്മാരെ മുൻനിരയിൽ അണിനിരത്തി കൊണ്ടാണ് ഈ വരുന്ന സമ്മർ വെക്കേഷൻ ക്യാമ്പിന് തുടക്കം കുറിക്കുന്നത്. ......